For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചര്‍മ്മവും ചൊറിച്ചിലും; പരിഹാരം തൈര്

വേനല്‍ക്കാലത്ത് തൈര് സൗന്ദര്യസംരക്ഷണത്തെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

|

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നമ്മളെ വേട്ടയാടുന്നത്. വരണ്ട ചര്‍മ്മവും ചര്‍മ്മത്തിലെ ചൊറിച്ചിലും എന്ന് വേണ്ട പലതരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളാണ് പലരും അഭിമുഖീകരിയ്ക്കുന്നത്. എന്നാല്‍ ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പലപ്പോഴും പലരും ഓടുന്നത് ബ്യൂട്ടി പാര്‍ലറിലേക്കാണ്. വായ്‌നാറ്റം, പല്ലിലൊളിക്കും കാരണവും നിമിഷപരിഹാരവും

എന്നാല്‍ ഇതിനെല്ലാം പരിഹാരമാണ് തൈരിലുള്ളത്. തൈരില്‍ സൗന്ദര്യസംബന്ധമായി ഉണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് തൈര് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വരണ്ട ചര്‍മ്മത്തിനെയും ചര്‍മ്മത്തിലെ ചൊറിച്ചിലിനേയും ഇല്ലാതാക്കാന്‍ തൈര് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വേനല്‍ക്കാലത്ത് ചര്‍മ്മം വരണ്ടിരിയ്ക്കുന്നത് സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്ന എല്ലാവരേയും പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ തൈരിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. കാരണം തൈര് മുഖത്ത് പുരട്ടുന്നത് നല്ലൊരു മോയ്‌സ്ചുറൈസിന്റെ ഗുണം ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ചര്‍മ്മത്തിന് ഈര്‍പ്പം

ചര്‍മ്മത്തിന് ഈര്‍പ്പം

ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാനും തൈര് മുന്നിലാണ്. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റി ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. അതിലുപരി ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും തൈര് ഉപയോഗിക്കാം.

 ചര്‍മ്മത്തിന്റെ ചൊറിച്ചില്‍

ചര്‍മ്മത്തിന്റെ ചൊറിച്ചില്‍

ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചില്‍ ഇല്ലാതാക്കാനും തൈര് തന്നെയാണ് നല്ലത്. പ്രത്യേകിച്ച് മുഖത്തേയും കൈ കാലുകളിലേയും ചര്‍മ്മത്തിന് വേനല്‍ക്കാലത്ത് ചൊറിച്ചിലും അസ്വസ്ഥതയും കൂടുതലാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് തൈര്.

ആരോഗ്യമുള്ള ചര്‍മ്മം

ആരോഗ്യമുള്ള ചര്‍മ്മം

ആരോഗ്യമുള്ള ചര്‍മ്മത്തിനും തൈര് നല്ലതാണ്. മുഖത്തും കാലിലും കൈകളിലും തൈര് തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. അതിനു ശേഷം 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

 തൈരും പപ്പായയും

തൈരും പപ്പായയും

തൈരും നല്ലതു പോലെ പഴുത്ത പപ്പായയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കം നല്‍കും.

തേനും തൈരും

തേനും തൈരും

തൈരും തേനും മിക്‌സ് ചെയ്തും ഫേസ്പാക്ക് ആയി ഉപയോഗിക്കാം. ഇത് മുഖത്തിന് തിളക്കവും ചര്‍മ്മത്തിന് നിറവും വര്‍ദ്ധിപ്പിക്കുന്നു.

 അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കാനും തൈരിന് കഴിയും. നല്ലൊരു സണ്‍സ്‌ക്രീന്‍ ആണ് തൈര്. ഇത് സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുത്ത പാടുകളെ ഇല്ലാതാക്കുന്നു.

English summary

How To Treat Dry And Itchy Skin With curd

The best part about curd is that it is an excellent skin-hydrating agent which can help you fight dryness of your skin.
Story first published: Thursday, March 23, 2017, 10:56 [IST]
X
Desktop Bottom Promotion