For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം, പല്ലിലൊളിക്കും കാരണവും നിമിഷപരിഹാരവും

വായ്‌നാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും നമുക്ക് നോക്കാം.

|

പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വായ്‌നാറ്റം. എത്രയൊക്കെ ബ്രഷ് ചെയ്താലും വീണ്ടും വായ്‌നാറ്റം എന്ന പ്രശ്‌നം വീണ്ടും വീണ്ടും പലരേയും പിടികൂടുന്നു. മറ്റുള്ളവരോട് ഇടപെടാനും എന്തിനധികം സമൂഹത്തില്‍ നിന്ന് നമ്മളെ പുറകിലോട്ട് പിടിച്ച് വലിയ്ക്കാന്‍ വരെ വായ്‌നാറ്റം കാരണമാകുന്നു.

എന്താണ് വായ്‌നാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും കാരണമറിയാതെ ചികിത്സ തേടുമ്പോഴാണ് ഇതിന്റെ ഫലം നെഗറ്റീവ് ആയി മാറുന്നത്. എങ്ങനെ വായ്‌നാറ്റത്തെ പരിഹരിയ്ക്കാം എന്നും വായ്‌നാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും നമുക്ക് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

നാക്കിനു സമീപത്തും പല്ലുകള്‍ക്കിടയിലും ഉണ്ടാവുന്ന ബാക്ടീരിയകളാണ് വായ് നാറ്റത്തിന്റെ പ്രധാന കാരണം. വായ വൃത്തിയായി സൂക്ഷിക്കുക തന്നെയാണ് പ്രധാന പോംവഴി.

 ഭക്ഷണം കഴിച്ചശേഷം

ഭക്ഷണം കഴിച്ചശേഷം

ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാത്തതും നാക്ക് വടിയ്ക്കാതിരിയ്ക്കുന്നതുമെല്ലാം വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ചില വഴികള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

 പെരുംജിരകം

പെരുംജിരകം

ഇടയ്ക്കിടക്ക് പെരുംജീരകം ചവയ്ക്കുക. ഇത് വായിലെ ബാക്ടീരിയയെ എന്നന്നേക്കുമായി നശിപ്പിക്കാന്‍ കാരണമാകുന്നു.

കറുവപ്പട്ട പൊടി

കറുവപ്പട്ട പൊടി

കറുവപ്പട്ട പൊടി കൊണ്ട് വായ് നാറ്റത്തെ ഇല്ലാതാക്കാം. ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ഇതിലേക്ക് ഏലം ചേര്‍ക്കാം. ഇത് കൊണ്ട് വായ് കഴുകിയാല്‍ വായ് നാറ്റത്തെ എന്നന്നേക്കുമായി ഓടിയ്ക്കാം.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് നല്ലൊരു പ്രതിരോധ മാര്‍ഗ്ഗമാണ് വായ്‌നാറ്റത്തിന്. ഇത് വായിലെ ബാക്ടീരിയയെ ഒന്നൊഴിയാതെ ഇല്ലാതാക്കുന്നു.

 മല്ലിയില

മല്ലിയില

മല്ലിയില ചവയ്ക്കുന്നതും വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ബെസ്റ്റ് വഴികളില്‍ ഒന്നാണ്.

പഴം കഴിയ്ക്കാം

പഴം കഴിയ്ക്കാം

ഇടയ്ക്കിടയ്ക്ക് പഴം കഴിയ്ക്കാം. ഇത് വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല വായില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ബാക്ടീരിയയെ ഇല്ലാതാക്കാനും പഴം സഹായിക്കുന്നു.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഒരു കഷ്ണം വായില്‍ വെയ്ക്കുന്നതും വായ്‌നാറ്റത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ഉപ്പും കൂട്ടി ചവച്ചാല്‍ മതി.

 ഉലുവ വെള്ളം

ഉലുവ വെള്ളം

ഉലുവ തിളപ്പിച്ച വെള്ളം ചൂടാറിയ ശേഷം അതുകൊണ്ട് വായ് കഴുകുന്നത് വായ്‌നാറ്റം അകറ്റാന്‍ കാരണമാകുന്നു. കിടക്കാന്‍ നേരത്ത് വേണം ഇത് ചെയ്യാന്‍.

English summary

How to Get Rid of Bad Breath Permanently with these Home Remedies

Get rid of bad breath permanently and stop being embracing in public.
Story first published: Tuesday, March 14, 2017, 18:21 [IST]
X
Desktop Bottom Promotion