നാല്‍പ്പതിലും ചര്‍മ്മം സംരക്ഷിക്കാന്‍

Posted By:
Subscribe to Boldsky

ചര്‍മസംരക്ഷണത്തിന്റെ കാര്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് തന്നെ പ്രായമാകുന്നതാണ്. പ്രായം ഓരോ വര്‍ഷവും കൂടുന്നതോടെ പലപ്പോഴും അത് സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളിയായി മാറാറുണ്ട്. എന്നാല്‍ ഇനി സൗന്ദര്യസംരക്ഷണത്തിന് പ്രായം ഒരിക്കലും ഒരു തടസ്സമല്ല. അതിനായി ചെറിയ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഇതില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ഏത് പ്രായത്തിലും ചുറുചുറുക്കോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ സഹായിക്കുന്നു.

അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്നാണ് പലര്‍ക്കും അറിയാത്തത്. ഇത്തരത്തില്‍ നമ്മുടെ ചര്‍മ്മ സംരക്ഷണത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതുണ്ടാക്കുന്ന ഗുണം വളരെ വലുതാണ്. പ്രായത്തെപോലും പേടിക്കാതെ ഇനി പലപ്പോഴും സൗന്ദര്യസംരക്ഷണം സാധ്യമാക്കാം. പ്രായാധിക്യവും സൗന്ദര്യവും ഒരിക്കലും ഒരു പ്രശ്‌നമല്ല. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് അതിന് പരിഹാരം കണ്ടാല്‍ അത് ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കാം.

തേങ്ങാപ്പാലും കുരുമുളകും; താരന്റെ പൊടിപോലുമില്ല

അകാല വാര്‍ദ്ധക്യം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇനി എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇനി സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പ്രായത്തെ പിടിച്ച് നിര്‍ത്താനും ചര്‍മ്മത്തിന് ആരോഗ്യം നല്‍കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം കുടിക്കാം

വെള്ളം കുടിക്കാം

ഏത് പ്രായത്തിലും സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ല വഴിയാണ് ധാരാളം വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കുന്നതിലൂടെ എപ്പോഴും ചുറുചുറുക്കോടെയിരിക്കാവുന്നതും ഒരു വിധം സൗന്ദര്യ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാവുന്നതുമാണ്. ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് പ്രായത്തെ തടഞ്ഞു നിര്‍ത്തും എന്നാണ് ബ്യൂട്ടി എക്‌സ്പര്‍ട്ടുകള്‍ പറയുന്നത്.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

പ്രായത്തെ പിടിച്ചു കെട്ടാനുള്ള ഏറ്റവും നല്ല ഉപായമാണ് മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക എന്നത്. വെള്ളത്തോടൊപ്പം മോയ്‌സ്ചുറൈസര്‍ ഉപയോഗം കൂടിയാവുമ്പോള്‍ മുപ്പതിന് ഇരുപതിന്റെ ചെറുപ്പം കാത്തു സൂക്ഷിക്കാം.

ഉറക്കം

ഉറക്കം

ഉറക്കമാണ് ഏറ്റവും അത്യാവശ്യമായി വേണ്ട മരുന്ന്. തടി കൂടുമെന്ന് ഭയന്ന് പലരും ഉറക്കം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഏറ്റവും നല്ല മരുന്നാണ് ഉറക്കം എന്ന കാര്യം പലരും മറന്നു പോകുന്നു.

 ഭക്ഷണം

ഭക്ഷണം

നിങ്ങള്‍ കഴിക്കുന്നത് എന്താണോ അതാണ് നിങ്ങളുടെ ചര്‍മ്മം പ്രതിഫലിപ്പിക്കുന്നത്. തിളക്കമുള്ള പാടുകളൊന്നുമില്ലാത്ത ഒരു ചര്‍മ്മത്തിനും ഒരു ഹെല്‍ത്തി ഡയറ്റ് ആവശ്യമാണ്. അതുകൊണ്ട് തന്നെ പഴങ്ങള്‍ , പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തെപോലെ തന്നെ സൗന്ദര്യത്തിനും അത്യാവശ്യമാണ്.

വൃത്തി അത്യാവശ്യം

വൃത്തി അത്യാവശ്യം

ഏത് പ്രായത്തിലായാലും വൃത്തിയുള്ള ശരീരമാണെങ്കില്‍ മാത്രമേ അതിന്റെ പ്രാധാന്യവും ലഭിക്കൂ. അതുകൊണ്ട് തന്നെ ക്ലെന്‍സര്‍ ഉപയോഗിച്ച് ആദ്യം മുഖം വൃത്തിയാക്കണം.

 സ്‌ക്രബ്ബ്

സ്‌ക്രബ്ബ്

ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും സ്‌ക്രബ്ബിംഗ് ചെയ്യാം. ചര്‍മ്മത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്ത് ഉണര്‍വ്വും ഉന്‍മേഷവും നല്‍കാന്‍ ഇത് സഹായകമാകും.

നൈറ്റ് ക്രീം

നൈറ്റ് ക്രീം

ചര്‍മ്മ സംരക്ഷണത്തിന് രാത്രിയെന്നോ പകലെന്നോ ഇല്ല. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഏതെങ്കിലും നൈറ്റ് ക്രീം ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിക്കുന്നതു മൂലം ഒരു വിധം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.

 സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

രാവിലെ പുറത്തിറങ്ങുന്നതിനു മുന്‍പ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്. ഇത് സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും.

ക്രീം

ക്രീം

വിറ്റാമിന്‍ എയും ആന്റി ഓക്‌സിഡന്റും അടങ്ങിയ ആന്റി ഏജിംഗ് ക്രീം ശീലമാക്കാം. ഇത് ഒരു പരിധി വരെ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് വിട നല്‍കും.

വൈറ്റമിന്‍ സപ്ലിമെന്റുകള്‍

വൈറ്റമിന്‍ സപ്ലിമെന്റുകള്‍

വൈറ്റമിന്‍ സപ്ലിമെന്റുകള്‍ ശീലമാക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫിഷ് ഓയില്‍ സപ്ലിമെന്റ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതും ഡീ ഹൈഡ്രേഷനും തടയും.

English summary

How to prevent skin damage in your 40s

Here are some expert tips for prevent your skin from ageing prematurely.