സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ അടുക്കളക്കൂട്ടുകള്‍

Posted By:
Subscribe to Boldsky

മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില അടുക്കളക്കൂട്ടുകള്‍ ഉണ്ട്. പലപ്പോഴും ബ്യൂട്ടി പാര്‍ലറിനെ മാത്രം ആശ്രയിച്ചിരിക്കുന്നവര്‍ക്കി ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ മുഖത്തെയും ചര്‍മ്മത്തേയും സംരക്ഷിക്കാന്‍ കഴിയുന്നവയാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍.

കൂടുതല്‍ വായനക്ക്‌; തൈരും നാരങ്ങ നീരും മുഖത്ത് തേച്ച് അഞ്ച് മിനിട്ട്‌

ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുത്ത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. വളരെ എളുപ്പത്തില്‍ ഈ അടുക്കള രുചിക്കൂട്ടുകളിലൂടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാം. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ ഇത് സാധ്യമാക്കാം എന്ന് നോക്കാം.

 ഉലുവ കൊണ്ട് പൊടിക്കൈകള്‍

ഉലുവ കൊണ്ട് പൊടിക്കൈകള്‍

ഉലുവ കൊണ്ട് ചില പൊടിക്കൈകളുണ്ട് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍. ചൂടുവെള്ളത്തില്‍ ഉലുവ ഇട്ട് ആ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുക. ഇത്തരത്തില്‍ ദിവസവും ചെയ്താല്‍ അത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതില്‍ അല്‍പം മുന്നിലാണ്. കാല്‍ക്കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും മൂന്ന് ടീസ്പൂണ്‍ നാരങ്ങാ നീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.

 ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

എന്നും ചെറുനാരങ്ങാ നീര് കൊണ്ട് മുഖത്ത് മസ്സാജ് ചെയ്താല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ഇല്ലാതായി സുന്ദരമായ ചര്‍മ്മം ലഭിയ്ക്കുന്നു.

വെള്ളരിക്കയും കാരറ്റും

വെള്ളരിക്കയും കാരറ്റും

വെള്ളരിക്ക, കാരറ്റ് എന്നിവയുടെ ജ്യൂസ് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇതോടൊപ്പം അല്‍പം നാരങ്ങാ നീരു കൂടി ചേര്‍ത്താല്‍ ചര്‍മ്മത്തിന്റെ നിറം ഇരട്ടിയാകും.

തക്കാളി നീര്

തക്കാളി നീര്

തക്കാളി നീരും നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. തക്കാളി നീരില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് നല്ലൊരു സ്‌കിന്‍ ടോണര്‍ ആണ് എന്നതാണ് സത്യം.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനിലും നിറം വര്‍ദ്ധിപ്പിക്കുന്ന മാജിക് ഉണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് എന്നും രാവിലെ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യും.

English summary

How to get soft clear skin with natural kitchen ingredients at home

How to get soft clear skin with natural kitchen ingredients at home read on...
Story first published: Saturday, June 10, 2017, 11:23 [IST]