മൂക്കിലെ ബ്ലാക്‌ഹെഡ്‌സ്‌ കളയാന്‍ വീട്ടുമരുന്നുകള്‍

By: Archana V
Subscribe to Boldsky

മുഖക്കുരുവിന്റെ പ്രശ്‌നം അനുഭവിക്കുന്നവര്‍ ആദ്യം ആഗ്രഹിക്കുന്നത്‌ മൂക്കിലെ ബ്ലാക്‌ഹെഡ്‌സില്‍ നിന്നും രക്ഷനേടാനാണ്‌. എന്നാല്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ്‌ ബ്ലാക്‌ഹെഡ്‌സ്‌ . പലരും കരുതുന്നത്‌ മുഖത്തെ അഴുക്കാണ്‌ ഇതെന്നാണ്‌. അതിനാല്‍ ഉരച്ച്‌ കളഞ്ഞ്‌ വൃത്തിയാക്കാന്‍ ശ്രമിക്കും. പക്ഷെ പലപ്പോഴും പരാജയമായിരിക്കും ഫലം. മൂക്കിന്‌ മേല്‍ ഉണ്ടാകുന്ന ബ്ലാക്‌ഹെഡ്‌സുകളില്‍ നിന്നും എങ്ങനെ രക്ഷനേടും എന്നോര്‍ത്ത്‌ ഇനി വിഷമിക്കേണ്ട. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ഇത്‌ നീക്കം ചെയ്യാം. അത്തരം ചില വഴികളാണ്‌ ഇവിടെ പറയുന്നത്‌. ബ്ലാക്‌ഹെഡ്‌സ്‌ ഒരു തരം മുഖക്കുരുവാണ്‌.

രൂപം കൊണ്ടാണ്‌ ഇവ തിരിച്ചറിയുന്നത്‌. ചര്‍മ്മത്തില്‍ നിന്നും ഉയര്‍ന്ന്‌ നില്‍ക്കുന്ന ചെറിയ കറുത്ത വീക്കമാണിത്‌. അതിനാലാണ്‌ ബ്ലാക്‌ഹെഡ്‌സ്‌ എന്ന പേര്‌ വന്നത്‌. നെറ്റി, കവിള്‍, മൂക്ക്‌, വായ്‌ക്ക്‌ ചുറ്റും എന്നിവ ഉള്‍പ്പെടുന്ന മുഖത്തെ ടി-സോണിലാണ്‌ ബ്ലാക്‌ഹെഡ്‌സ്‌ സാധാരണ കാണപ്പെടുക. അതേസമയം ബ്ലാക്‌ഹെഡ്‌സ്‌ ഇവിടെ മാത്രമല്ല കാണപ്പെടുക. ഇവ നിങ്ങളുടെ കൈകള്‍, കഴുത്ത്‌, പുറം, നെഞ്ച്‌, തോളുകള്‍, കാലുകള്‍ എന്നിവടങ്ങളിലും കാണപ്പെടും. മൂക്കിലെ ബ്ലാക്‌ഹെഡ്‌സില്‍ നിന്നും എങ്ങനെ രക്ഷനേടാം. പലരുടെയും നിത്യേനയുള്ള ജീവിതത്തിന്റെ ഭാഗമാണ്‌ ഇപ്പോള്‍ ബ്ലാക്‌ഹെഡ്‌സ്‌. അതിനാലാണ്‌ ബ്ലാക്‌ഹെഡ്‌സുകള്‍ നീക്കം ചെയ്യാനുള്ള മികച്ച മാര്‍ഗങ്ങള്‍ അവതരിപ്പിക്കുന്നത്‌.

വരണ്ട മുടിയാണോ, പരിഹാരം അവക്കാഡോയില്‍

ഈ വഴികള്‍ ഒരേസമയം ഫലപ്രദവും ചെലവ്‌ കുറഞ്ഞതുമാണ്‌. ബ്ലാക്‌ഹെഡ്‌സ്‌ നീക്കം ചെയ്യാനുള്ള മികച്ച മരുന്നകള്‍ അപൂര്‍വമോ ചെലവ്‌ ഏറിയതോ അല്ല. ഇതില്‍ പലതും പ്രകൃതിദത്തമാണ്‌ നിങ്ങളുടെ അടുക്കളയില്‍ തന്നെ ഇവ കണ്ടെത്താന്‍ കഴിയും. മൂക്കിലെയും അതേപോലെ പുറത്തെയും ബ്ലാക്‌ഹെഡ്‌സുകളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ചില പ്രതിവിധികളാണ്‌ താഴെ പറയുന്നത്‌.

 നാരങ്ങ നീര്‌

നാരങ്ങ നീര്‌

ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ അടച്ച്‌ ബ്ലാക്‌ഹെഡ്‌സിന്‌ കാരണമാകുന്ന മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സങ്കോചഗുണമുള്ള നാരങ്ങാ നീരിന്‌ കഴിയും. സിട്രസ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌. കൊളാജന്‍ ഉത്‌പാദനം സ്വാഭാവികമായി മെച്ചപ്പെടുത്തുന്നതിനാല്‍ വിറ്റാമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിന്‌ വളരെ മികച്ചതാണ്‌. മുഖചര്‍മ്മത്തിലെ പാടുകളും വരകളും ഒഴുവാക്കാന്‍ ഇത്‌ സഹായിക്കും. ഒരു ടീസ്‌പൂണ്‍ നാരങ്ങ നീര്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ നേര്‍പ്പിച്ച്‌ വേണം ബ്ലാക്‌ഹെഡ്‌സില്‍ പുരട്ടാന്‍. ഇതില്‍ ഒരു പഞ്ഞി മുക്കി ബ്ലാക്‌ഹെഡ്‌സില്‍ പുരട്ടുക. പത്ത്‌മിനുട്ടിന്‌ ശേഷം കഴുകി കളയുക.

തേന്‍

തേന്‍

പ്രകൃതിദത്ത ആന്റിബയോട്ടിക്കായ തേന്‍ മുഖക്കുരുവിന്‌ പരിഹരാം നല്‍കുന്ന മികച്ച പ്രതിവിധിയാണ്‌. കറുവപ്പട്ട പോലുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ക്ക്‌ ഒപ്പം ഇത്‌ ഉപയോഗിക്കാറുണ്ട്‌. അതേസമയം തേന്‍ മാത്രമായും ഉപയോഗിക്കാം. മുഖവും കൈയും കഴുകക. ഉണങ്ങിയതിന്‌ ശേഷം വിരലുകള്‍ ഉപയോഗിച്ച്‌ ബ്ലാക്‌ഹെഡ്‌സുകള്‍ ഉള്ള ഭാഗത്ത്‌ തേന്‍ പുരട്ടുക. ഒട്ടിപിടിക്കുന്ന ഗുണമുള്ളതിനാല്‍ തേന്‍ ചര്‍മ്മത്തിലെ ദ്വാരത്തിലുള്ള അഴുക്കുകള്‍ കളഞ്ഞ്‌ ബ്ലാക്‌ഹെഡ്‌സുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

ബേക്കിങ്‌ സോഡ

ബേക്കിങ്‌ സോഡ

എല്ലാ വീടുകളിലും കാണപ്പെടുന്ന ഒന്നാണ്‌ ബേക്കിങ്‌ സോഡ. ഇത്‌ ഉപയോഗിച്ച്‌ ബ്ലാക്‌ഹെഡ്‌സിന്‌ പരിഹാരം കാണാം. ഒരു ടേബിള്‍സ്‌പൂണ്‍ ബേക്കിങ്‌ സോഡ അല്‍പം വെള്ളം ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. ബ്ലാക്‌ഹെഡ്‌സ്‌ ഉള്ള ഭാഗത്ത്‌ ഇത്‌ പുരട്ടി ഉണങ്ങാന്‍ കാത്തിരിക്കുക. പത്ത്‌ മിനുട്ടിന്‌ ശേഷം ഇത്‌ കഴുകി കളയുക. ആഴ്‌ചതോറും ഇങ്ങനെ ചെയ്യുക.

ഉലുവ

ഉലുവ

മുഖലേപനത്തിന്‌ ഇന്ത്യയിലെ സുഗന്ധവ്യജ്ഞനങ്ങള്‍ വളരെ ഫലപ്രദമാണ്‌. ഉലുവയുടെ കാര്യത്തിലും മാറ്റമില്ല. ബ്ലാക്‌ഹെഡ്‌സിന്‌ പരിഹാരം നല്‍കാന്‍ ഉലുവ വളരെ മികച്ചതാണ്‌. ഇതിന്‌ പുറമെ മുഖക്കുരു ,കരപ്പന്‍ എന്നിവയും നീക്കം ചെയ്യാന്‍ സഹായിക്കും. ഒരു ടീസ്‌പൂണ്‍ ഉലുവ എടുത്ത്‌ മാലിന്യങ്ങള്‍ നീക്കംചെയ്‌ത്‌ ശുദ്ധീകരിച്ച വള്ളം ചേര്‍ത്ത്‌ അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കുക. ഈ മിശ്രിതം ബ്ലാക്‌ഹെഡ്‌സ്‌ ഉള്ള ഭാഗത്ത്‌ പുരട്ടുക. 20 മിനുട്ടിന്‌ ശേഷം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക. ഈ മുഖലേപനം രാത്രിമുഴുവന്‍ പുരട്ടി വയ്‌ക്കുന്നതും ഫലപ്രദമാണ്‌. മികച്ച ഫലം ലഭിക്കുന്നതിന്‌ ശുദ്ധീകരിച്ച വെള്ളത്തിന്‌ പകരം പാലും ഉപയോഗിക്കാം.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ടയും തേനും ചേര്‍ത്തുള്ള ലേപനം ബ്ലാക്‌ഹെഡ്‌സ്‌ നീക്കം ചെയ്യാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. മൂക്കിലെ ബ്ലാക്‌ഹെഡ്‌സുകള്‍ നീക്കം ചെയ്യുന്നതിനായി ആളുകള്‍ ആദ്യം ഉപയോഗിക്കാന്‍ പഠിച്ച ലേപനങ്ങളില്‍ ഒന്നാണിത്‌. കറുവപ്പട്ട പൊടി അല്‍പം എടുത്ത്‌ തേനില്‍ ചേര്‍ത്തിളക്കുക. തേന്‍ ലേപനം പോലെ ഇത്‌ ഉപയോഗിക്കാം. മികച്ച ഫലം ലഭിക്കുന്നതിന്‌ പഞ്ഞി കഷ്‌ണങ്ങള്‍ കൂടി ഇതില്‍ ചേര്‍ക്കുക. മൂന്ന്‌ മിനുട്ടിന്‌ ശേഷം ഇത്‌ നീക്കം ചെയ്യുക.

 ഓട്‌സ്‌

ഓട്‌സ്‌

എല്ലാ വീടുകളിലും കാണപ്പെടുന്ന മറ്റൊരു ഉത്‌പന്നമാണ്‌ ഓട്‌സ്‌. ബ്ലാക്‌ഹെഡ്‌സിന്‌ പരിഹാരം കാണുന്നതിന്‌ നിങ്ങള്‍ സാധാരണ ചെയ്യാറുള്ളത്‌ പോലെ ഓട്‌സ്‌ വേവിച്ച്‌ ഉപയോഗിക്കാം. മുറിയിലെ ഊഷ്‌മാവില്‍ ഓട്‌സ്‌ തണുപ്പിക്കുക. അതിന്‌ ശേഷം മുഖത്ത്‌ പുരട്ടി 15-20 മിനുട്ടിന്‌ ശേഷം നീക്കം ചെയ്യുക.

ചോളപ്പൊടി

ചോളപ്പൊടി

ബേക്കിങ്‌ സോഡ ഉപയോഗിക്കുന്നത്‌ പോലെ തന്നെ ചോളപ്പൊടിയും ഉപയോഗിക്കാം. അല്‍പം വെള്ളം ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കി ബ്ലാക്‌ഹെഡ്‌സില്‍ പുരട്ടുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഗുണകരമായ നിരവധി ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഗ്രീന്‍ടീയില്‍ അടങ്ങിയിട്ടുണ്ട്‌. നിങ്ങളുടെ ചര്‍മ്മത്തിലെ വ്രണങ്ങളും പഴുപ്പും കുറയ്‌ക്കാന്‍ ഇത്‌ വളരെ മികച്ചതാണ്‌. ഒരു കപ്പ്‌ ഗ്രീന്‍ ടീ ഉണ്ടാക്കി ടീ ബാഗ്‌ ഒരു മണിക്കൂര്‍ മുക്കി വയ്‌ക്കുക. ഗ്രീന്‍ ടീ തണുത്തതിന്‌ ശേഷം ഒരു പഞ്ഞി ഇതില്‍ മുക്കി ബ്ലാക്‌ഹെഡ്‌സില്‍ പുരട്ടുക. ഉണങ്ങിയതിന്‌ ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകുക.

 ഇന്തുപ്പ്‌

ഇന്തുപ്പ്‌

ഇന്തുപ്പ്‌ തേച്ച്‌ ചര്‍മ്മത്തിലെ അഴുക്ക്‌ കളയാം. ബ്ലാക്‌ഹെഡ്‌സ്‌ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു സാധാരണ മാര്‍ഗമാണിത്‌. ഇത്‌ ഉപയോഗിക്കുന്നതിനായി അരകപ്പ്‌ തിളച്ചവെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ ഇന്തുപ്പും 3-5 തുള്ളി അയഡിനും ചേര്‍ക്കുക. ഇന്തുപ്പ്‌ അലിഞ്ഞതിന്‌ ശേഷം വെള്ളം തണുപ്പിക്കുക. അതിന്‌ശേഷം ഒരു പഞ്ഞി കൊണ്ട്‌ ഈ വെള്ളം മുഖത്ത്‌ പുരട്ടുക അഞ്ച്‌ മിനുട്ടിന്‌ ശേഷം കഴുകി കളയുക. ആസ്‌ട്രിന്‍ജെന്റിന്‌ ഒപ്പം ഈ ലേപനം ഉപയോഗിക്കുക.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മൂക്കിലെ ബ്ലാക്‌ഹെഡ്‌സുകള്‍ നീക്കം ചെയ്യാന്‍ മുട്ടയുടെ വെള്ളകൊണ്ടുള്ള ലേപനം വളരെ ഫലപ്രദമാണ്‌. മുട്ടയുടെ മഞ്ഞ മാറ്റി വെള്ളമാത്രം എടുക്കുക. അതിന്‌ ശേഷം ഈ വെള്ള മുഖത്ത്‌ നേര്‍ത്തപാളിയായി തേച്ച്‌ പിടിപ്പിക്കുക, കൂടുതല്‍ മികച്ച ഫലം ലഭിക്കുന്നതിന്‌ കുറച്ച്‌ ടിഷ്യു ഇതിലിട്ട്‌ സാവധാനം അമര്‍ത്തുക. അതിന്‌ ശേഷം രണ്ടാമത്തെ പാളി തേയ്‌ക്കുക. വീണ്ടും കൂടുതല്‍ ടിഷ്യു ചേര്‍ക്കുക. മുഖലേപനം ഉണങ്ങിയതിന്‌ ശേഷം ഇളക്കി കളയുക. അവശേഷിക്കുന്ന മുട്ടയുടെവെള്ളയും ടിഷ്യവും ചൂട്‌ വെള്ളം ഉപയോഗിച്ച്‌ കഴുക കളയുക.

ഒലീവ്‌ എണ്ണയും പഞ്ചസാരയും

ഒലീവ്‌ എണ്ണയും പഞ്ചസാരയും

ഒലീവ്‌ എണ്ണയും പഞ്ചസാരയും മുഖത്ത്‌ തേയ്‌ക്കുന്നത്‌ ചര്‍മ്മത്തിലെ മൃതകോശങ്ങളും എണ്ണമയവും നീക്കം ചെയ്യാന്‍ സഹായിക്കും. ഒരു കപ്പ്‌ പഞ്ചസാരയില്‍ 4 ടേബിള്‍സ്‌പൂണ്‍ ഒലീവ്‌എണ്ണ ചേര്‍ത്ത്‌ നന്നായി ഇളക്കുക. മുഖം കഴുകിയതിന്‌ ശേഷം ഈ മിശ്രിതം തേയ്‌ക്കുക.

 ടൂത്ത്‌ പേസ്റ്റ്‌

ടൂത്ത്‌ പേസ്റ്റ്‌

ചര്‍മ്മത്തിലെ അമിത എണ്ണമയം കളയാന്‍ സഹായിക്കും എന്നതിനാല്‍ ടൂത്ത്‌ പേസ്റ്റ്‌ ബ്ലാക്‌ഹെഡ്‌സിന്‌ മികച്ച പ്രതിവിധിയാണ്‌. നിലവില്‍ ചര്‍മ്മം വരണ്ടതാണെങ്കില്‍ മുന്‍കരുതലോടെ വേണം ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍. ബ്ലാക്‌ഹെഡ്‌സിന്‌ മുകളില്‍ ടൂത്ത്‌ പേസ്റ്റ്‌ പുരട്ടി 15 മിനുട്ടുകള്‍ക്ക്‌ ശേഷം കഴുകി കളയുക.

English summary

How to Get Rid of Blackheads on Nose

Learning How to Get Rid of Blackheads on Nose Is Easy with These Home Remedies.
Subscribe Newsletter