ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമെങ്കില്‍ നിറം ഗ്യാരണ്ടി

Posted By:
Subscribe to Boldsky

മുഖത്തിനല്‍പം നിറം കുറഞ്ഞ് പോയാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. ആണ്‍ പെണ്‍ ഭേദമില്ലാതെയാണ് പലരും നിറം വര്‍ദ്ധിപ്പിക്കുന്നതിനായി ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നത്. എന്നാല്‍ നമ്മള്‍ വരുത്തുന്ന തെറ്റുകള്‍ തന്നെയാണ് പലപ്പോഴും നമ്മുടെ നിറത്തിന് പാരയായി വരുന്നത്.

മുഖത്തെ ചുളിവ് മാറ്റാന്‍ നല്ല പഴുത്ത പഴം

ഭക്ഷണക്രമവും ജീവിത ശൈലിയും എല്ലാം ഇതില്‍ അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്. തിളക്കമുള്ള നിറമുള്ള ചര്‍മ്മം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ അല്‍പം നല്‍കിയാല്‍ നിങ്ങള്‍ക്കും നല്‍കാം തിളക്കമുള്ള ചര്‍മ്മം. എങ്ങനെയെന്ന് നോക്കാം. പെട്ടെന്ന് തന്നെ തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ ചെയ്യേണ്ട ചില പൊടിക്കൈകള്‍ നോക്കാം.

 പഴുത്ത പഴവും നാരങ്ങ നീരും

പഴുത്ത പഴവും നാരങ്ങ നീരും

നല്ലതു പോലെ പഴുത്ത പഴവും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് പെട്ടെന്ന് തന്നെ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ബേക്കിംഗ് സോഡ ഒരു ടീസ്പൂണ്‍ എടുത്ത് ഒന്നര ടീസ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി മുഖത്ത് പുരട്ടാം. അഞ്ച് മിനിട്ട് മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങിക്കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 കടലമാവിന്റെ പൊടി

കടലമാവിന്റെ പൊടി

കടലമാവിന്റെ പൊടിയാണ് മറ്റൊന്ന്. രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവിന്റെ പൊടിയും നാല് ടേബിള്‍സ്പൂണ്‍ റോസ് വാട്ടറും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം ഇത് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനുമാണ് മറ്റൊന്ന്. നാരങ്ങ നീര് ഒറ്റക്ക് ഒരിക്കലും മുഖത്ത് തേച്ച് പിടിപ്പിക്കരുത്. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് 15 മിനിട്ട് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടിയാണ് മറ്റൊന്ന്. മുള്‍ട്ടാണി മിട്ടി ഉപയോഗിച്ച് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം. അഞ്ചോ ആറോ കഷ്ണം കുക്കുമ്പര്‍ ചെറുതായി അരിഞ്ഞത്, രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്.

പപ്പായയും നാരങ്ങ നീരും

പപ്പായയും നാരങ്ങ നീരും

പപ്പായയും നാരങ്ങ നീരുമാണ് മറ്റൊന്ന്. നല്ലതു പോലെ പഴുത്ത പപ്പായ പേസ്റ്റ് രൂപത്തിലാക്കി അതില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും ചര്‍മ്മത്തിന് ഉന്‍മേഷവും നല്‍കുന്നു.

മഞ്ഞള്‍പ്പൊടിയും പാലും

മഞ്ഞള്‍പ്പൊടിയും പാലും

മഞ്ഞള്‍പ്പൊടിക്ക് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. അതുപോലെ തന്നെയാണ് സൗന്ദര്യ ഗുണങ്ങളും. മഞ്ഞള്‍പ്പൊടിയില്‍ അല്‍പം പാല്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. പെട്ടെന്നുള്ള നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് ഇത്.

English summary

how to get instant fairness and glow at home

Everyone has days when they wake up to dull, lifeless skin. Following are some simple methods to get instant fairness with the help of natural ingredients.
Story first published: Wednesday, August 9, 2017, 11:49 [IST]