Just In
Don't Miss
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Sports
ടീമില് ഒരു മാറ്റം, വില്ജോന് ഇല്ല.. കാരണം തന്റെ സഹോദരിക്കൊപ്പം കിടക്കുന്നു!! ഞെട്ടിച്ച് ഡുപ്ലെസി
- News
പൗരത്വ ഭേദഗതി ബില്ലിനെതിരെ കാന്തപുരം കോടതിയിലേക്ക്; പ്രധാനമന്ത്രിയെ കാണും
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഇരുണ്ട ചര്മത്തിനും നിറം അരിപ്പൊടിയില് മഞ്ഞള്
ചര്മത്തിന് വെളുത്ത നിറം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കും. ഇതില് പാരമ്പര്യം മുതല് ചര്മ സംരക്ഷണം വരെ പെടുന്നുണ്ട്. വെളുപ്പിനോട് എപ്പോഴും ആളുകള്ക്ക് ആഭിമുഖ്യം കൂടുതലുണ്ടുതാനും. ഇതാണ് വെളുക്കാനുള്ള ക്രീമുകള് വിപണിയില് കൂടുതല് ഇറങ്ങുന്നതിനും ബ്യൂട്ടി പാര്ലറുകളില് ബ്ലീച്ച് പോലുള്ള കാര്യങ്ങള് വര്ദ്ധിയ്ക്കുന്നതിനും കാരണം.
വെളുക്കാന് കൃത്രിമ വഴികള് തിരക്കി പോകുന്നത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം വരുത്തും. ഇതിനു തികച്ചും സ്വാഭാവിക വഴികള് തേടുന്നതാണ് നല്ലത്.
്അടുക്കളയിലെ പല കൂട്ടുകളും ചര്മത്തിന് നിറം നല്കാന് സഹായിക്കുന്ന സ്വാഭാവിക ബ്ലീച്ച് ആയി പ്രവര്ത്തിയ്ക്കുന്നവയാണ്. ഇവ ഉപയോഗിയ്ക്കുന്നത് യാതൊരു പാര്ശ്വ ഫലങ്ങളും വരുത്തുന്നുമില്ല.
അടുക്കളയിലെ ഇത്തരം ഒരു ചേരുവയായ അരിപ്പൊടി കൊണ്ടും ചര്മത്തിനു നിറം നല്കാം.
അരിപ്പൊടി ഉപയോഗിച്ചുള്ള സൗന്ദര്യമാര്ഗങ്ങള് ജപ്പാനില് പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണ്.
ചര്മത്തിലെ അഴുക്കുകള് നീക്കം ചെയ്യാന്, സൂര്യരശ്മികളിലെ അള്ട്രാവയലറ്റ് രശ്മികള് തടയാന്, മുഖത്ത് സ്ക്രബ് ചെയ്യാന് എല്ലാം അരിപ്പൊടി ഏറെ നല്ലതാണ്.
ഇതിലെ വൈറ്റമിന് ബി ചര്മത്തിലെ ചുളിവുകള് അകറ്റും. എണ്ണമയമുള്ള ചര്മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്.
അരിപ്പൊടി കൊണ്ടുണ്ടാക്കാവുന്ന സൗന്ദര്യക്കൂട്ടുകളെക്കുറിച്ചറിയൂ, ചര്മം വെളുക്കാന് സഹായിക്കുന്നവയാണ് ഈ കൂട്ടുകള്

ഓട്സ്
അരിപ്പൊടി-1 ടീസ്പൂണ്
ഓട്സ്-അര ടേബിള് സ്പൂണ്
തേന്-1 ടേബിള് സ്പൂണ്
ഇവയെല്ലാം ചേര്ത്തരച്ച് മുഖത്തു പുരട്ടി ഉണങ്ങുമ്പോള് കഴുകിക്കളയാം. നിറം വര്ദ്ധിയ്ക്കും.

അരിപ്പൊടി
അരിപ്പൊടി-1 ടേബിള് സ്പൂണ്
കടലമാവ്-അര ടേബിള് സ്പൂണ്
പഞ്ചസാര-1 ടേബിള് സ്പൂണ്
പനിനീര്
ഇവയെല്ലാം ചേര്ത്തു മുഖത്തു മസാജ് ചെയ്യാം. പിന്നീട് കഴുകിക്കളയാം. മുഖചര്മം വരണ്ടതാകുന്നതു കാരണമുള്ള മാര്ക്കുകള് തടയാനും ഇത് നല്ലതാണ്.

അരിപ്പൊടി, തേന്, മുട്ട വെള്ള
അരിപ്പൊടി, തേന്, മുട്ട വെള്ള എന്നിവ കലര്ത്തിയും മിശ്രിതമുണ്ടാക്കി പുരട്ടാം. ഇത് വെളുക്കാന് മാത്രമല്ല, ചര്മസുഷിരങ്ങല് അടയ്ക്കാനും നല്ലതാണ്. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്നങ്ങള് അകറ്റാം.

അരിപ്പൊടിയില് ലേശം മഞ്ഞള്
അരിപ്പൊടിയില് ലേശം മഞ്ഞള് കലര്ത്തി ഇതില് അല്പം തൈരും കലര്ത്തി മുഖത്തു പുരട്ടാം. തൈരിനും മഞ്ഞളിനുമെല്ലാം ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇത് മുഖത്തിനു നിറം നല്കാന് സഹായിക്കുന്നവയുമാണ്. ഇവ പുരട്ടി സ്ക്രബ് ചെയ്ത് ഉണങ്ങുമ്പോള് കഴുകാം. മുഖത്തെ ബ്ലാക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്ക്കും ഇതു നല്ലതാണ്.

അരിപ്പൊടി
അരിപ്പൊടി ഉപയോഗിച്ചുള്ള ഇത്തരം ഫേസ് പായ്ക്കുകള് നിറം വയ്ക്കാന് മാത്രമല്ല, മുഖത്തെ മൃദുവാക്കാനും സഹായിക്കുന്നു. അരിപ്പൊടിയുടെ തരി സ്വഭാവം നല്ലൊന്നാന്തരം സ്വാഭാവിക സ്ക്രബറായി പ്രവര്ത്തിയ്ക്കുന്നു. ഇതു മൃത കോശങ്ങളെ അകറ്റുന്നു. ഇതു വഴി മുഖത്തിന് മൃദുത്വവും തിളക്കവും ലഭിയ്ക്കുന്നു. ബ്ലാക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്ക്കും ഇതു പരിഹാരമാണ്.