മുഖത്തിന് വെളുപ്പ് നല്‍കാന്‍ ഈ മാര്‍ഗ്ഗം

Posted By:
Subscribe to Boldsky

മുഖത്തിനും ശരീരത്തിനും വെളുപ്പ് കുറഞ്ഞ് പോയി എന്ന് പരാതിപ്പെടുന്നവര്‍ ചില്ലറയല്ല. പലപ്പോളഴും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ ചെയ്യുന്ന പല മാര്‍ഗ്ഗങ്ങളും പല വിധത്തിലും ദോഷകരമായാണ് നമ്മളെ ബാധിക്കുക.

എന്നാല്‍ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ക്രീമോ മറ്റോ പുരട്ടുന്നതിനു മുന്‍പ് ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചെയ്ത് നോക്കാം. ഇത്തരം പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ മുഖത്തെ അഴുക്കിനെ പൂര്‍ണമായും നീക്കി മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ആ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

മുഖം വൃത്തിയായി കഴുകുക

മുഖം വൃത്തിയായി കഴുകുക

മുഖം വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കുക. മുഖം വൃത്തിയായി സോപ്പിടാതെ ചെറുപയറ് പൊടിയോ മറ്റോ ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കുക. ഇത് മുഖത്തെ അഴുക്കിനെ പൂര്‍ണമായും നീക്കി മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

ഫേസ് പാക്ക് ഉപയോഗിക്കാം

ഫേസ് പാക്ക് ഉപയോഗിക്കാം

മുഖത്തിന് നിറവും തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന നിരവധി തരത്തിലുള്ള ഫേസ്പാക്കുകള്‍ ഉണ്ട്. ഇവയെല്ലാം ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റുകയും നിറം നല്‍കുകയും ചെയ്യുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

ഒരു പ്രകൃതിദത്ത ബ്ലീച്ചിങ്ങ് ഏജന്റാണ് നാരങ്ങ. ഇത് ചര്‍മ്മത്തിന് നല്ല നിറം നേടാന്‍ സഹായിക്കും. ഫ്രഷായ നാരങ്ങയുടെ ഒരു കഷ്ണം ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുകയോ, അല്ലെങ്കില്‍ നാരങ്ങ നീര് ഫേസ്പായ്ക്കില്‍ ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം. എല്ലാ ദിവസവും നാരങ്ങ മുഖത്ത് ഉരയ്ക്കുക.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം, പപ്പായ, അവൊക്കാഡോ തുടങ്ങിയ പഴങ്ങള്‍ ചര്‍മ്മത്തിന് നല്ല നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. ഇത്തരം പഴങ്ങള്‍ മുഖത്ത് തേയ്ക്കുന്നത് നല്ല ഫലം നല്കും.

എക്‌സ്‌ഫോലിയേഷന്‍

എക്‌സ്‌ഫോലിയേഷന്‍

ആഴ്ചയില്‍ ഏതാനും തവണ എക്‌സ്‌ഫോലിയേഷന്‍ നടത്തുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും നിറവും വൃത്തിയുമുള്ള പുതിയ ചര്‍മ്മം അനാവൃതമാക്കുകയും ചെയ്യും.

തൈര്

തൈര്

തൈരിലെ പ്രോബയോട്ടിക്‌സ് ചര്‍മ്മത്തെ ശുദ്ധിയാക്കുകയും നിറം നല്കുകയും ചെയ്യും. എല്ലാ ദിവസവും യോഗര്‍ട്ട് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീയും കറ്റാര്‍വാഴയും ചര്‍മ്മം ശുദ്ധീകരിക്കാന്‍ ഏറെ ഫലപ്രദമാണ്. ഒരു കോട്ടണ്‍ ബോള്‍ പാലില്‍ മുക്കി മുഖത്ത് തേയ്ക്കുന്നത് അഴുക്കകറ്റി ശുദ്ധീകരിക്കാന്‍ സഹായിക്കും.

വെള്ളം

വെള്ളം

വെള്ളം ധാരാളം കുടിക്കുന്നത് ശരീരം ശുദ്ധീകരിക്കുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്.

English summary

How To Get Fair Skin Using Home Remedies

The following remedies for fair skin in your routine, and you will be more than happy with the results in no time. Here are the remedies.
Story first published: Tuesday, September 12, 2017, 11:18 [IST]
Subscribe Newsletter