Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ വഴി
മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കുന്നതിന് പല തരത്തില്‍ നമ്മള് പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാറുണ്ട്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാകുന്ന പാടുകള്‍. മുഖത്തെ പാടുകളും മറ്റും പല തരത്തിലാണ് നമ്മളെ പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പല തരത്തിലാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ നമ്മളെ ബാധിക്കുന്നത്. മുഖം വളരെ കരുതലോടെ സംരക്ഷിക്കേണ്ട ഒന്നാണ്.
മുഖത്തുണ്ടാകുന്ന ഇത്തരം ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന പല തരത്തിലുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം ഇത് മുഖത്ത് നിന്ന് ഒരിക്കലും മാറാത്ത പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഹൈഡ്രജന്‍ പെറോക്സൈഡ് ഇത്തരത്തില്‍ മുഖത്തെ കരുവാളിപ്പിന് പരിഹാരം നല്കാന് സഹായിക്കുന്ന ഒന്നാണ്.

മുഖത്തെ കറുത്ത കുത്തുകളെ ഇല്ലാതാക്കുന്നു
ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ചാല്‍ അത് മുഖത്തെ കറുത്ത പാടുനേയും കരുവാളിപ്പിനേയും ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തിന്റെ കറുത്ത പാടുകളെ ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന് ഗുണം നല്കുന്ന രീതിയില്‍ ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം
നാല് തുള്ളി ഹൈഡ്രജന്‍ പെറോക്സൈഡ്, മൂന്ന് തുള്ളി ഗ്ലിസറിന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, അല്പം നാരങ്ങാ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
എല്ലാ മിശ്രിതങ്ങളും കൂടി കൂട്ടിച്ചേര്‍ത്ത് മരത്തിന്റെ സ്പൂണ്‍ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ക്രീം പരുവമാകുമ്പോള്‍ അഞ്ച് മിനിട്ട് അനക്കാതെ വെയ്ക്കുക. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് താഴെ പറയുന്നു.

ഉപയോഗിക്കേണ്ടത്
മുഖം നല്ലതു പോലെ വൃത്തിയായി കഴുകുക. അതിനു ശേഷം ഈ ക്രീം രാത്രി മുഖത്ത് പുരട്ടി രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുഖത്തുണ്ടാകുന്ന എല്ലാ വിധത്തിലുള്ള കരുവാളിപ്പിനേയും ഇല്ലാതാക്കുന്നു.

എത്ര സമയത്തിനുള്ളില്‍ മാറും
രണ്ട് പകലും ഒരു രാത്രിയും ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ കരുവാളിപ്പ് മാറി മുഖത്തിന് തിളക്കം ലഭിയ്ക്കുന്നു. മാത്രമല്ല പിന്നീട് ഈ കരുവാളിപ്പ് നിങ്ങളെ ബാധിക്കുകയേ ഇല്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉച്ചക്ക് വെയില് കൊള്ളാതിരിക്കാനാണ് നിങ്ങള്‍ പരമാവധി ശ്രദ്ധിക്കേണ്ടത്. ഇത് മുഖത്തിന് കരുവാളിപ്പ് വര്‍ദ്ധിക്കാനാണ് കാരണമാകുന്നത്.

കോസ്മെറ്റിക് ഉപയോഗിക്കുമ്പോള്‍
കോസ്മെറ്റിക്സ്, പെര്‍ഫ്യൂം എന്നിവ അധിക സമയം ഉപയോഗിക്കരുത്. ഇത് പലപ്പോഴും നെഗറ്റീവ് റിസള്‍ട്ട് ആണ് ഉണ്ടാക്കുന്നത്.

സണ്‍സ്ക്രീന്‍ നിര്‍ബന്ധം
പുറത്ത് പോകുന്നത് ഏത് സമയത്താണെങ്കിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് ചര്‍മ്മത്തിന് നല്‍കുന്നത്.



Click it and Unblock the Notifications
