കക്ഷം വെളുപ്പിയ്ക്കാന്‍ ചെറുനാരങ്ങ

Posted By:
Subscribe to Boldsky

കക്ഷത്തിലെ ചര്‍മത്തിന് മറ്റു ഭാഗത്തേയ്ക്കാള്‍ നിറം കുറയുന്നത് പൊതുവെ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. പാരമ്പര്യം ഇതിനൊരു പ്രധാന കാരണമാണ്. ഇതിനു പുറമെ ഡിയോഡറന്റുകള്‍ ഉപയോഗിയ്ക്കുന്നത് മറ്റൊരു കാരണാണ്. ഇവയിലെ കെമിക്കലുകാണ് ഈ പ്രശ്‌നത്തിനിട വരുത്തുന്നത്.

കക്ഷത്തിലെ കറുപ്പ് കയ്യില്ലാത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുമ്പോള്‍ പലരേയും അലട്ടാറുണ്ടെന്നതാണ് വാസ്തവം. കയ്യൊന്നുയര്‍ത്തിയാല്‍ ഈ ഭാഗം പുറത്തു കാണുമ്പോള്‍ നാണക്കേടു തോന്നുന്നതും സ്വാഭാവികം.

കക്ഷത്തിലെ ചര്‍മം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ സെന്‍സിറ്റീവായ ചര്‍മത്തോടെയുള്ളതാണ്. ഇതാണ് ഈ ഭാഗം മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു പെട്ടെന്നു കറുക്കാനും കാരണമാകുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങളും പലരിലും ഈ പ്രശ്‌നമുണ്ടാക്കാറുണ്ട്.

കക്ഷത്തിലെ കറുപ്പു മാറാന്‍ വഴികളേറെയുണ്ട്. തികച്ചും സ്വാഭാവിക വഴികള്‍. ഇത്തരത്തില്‍ ഒന്നാണ് ചെറുനാരങ്ങയുപയോഗിച്ചുള്ള ചില മാര്‍ഗങ്ങള്‍കക്ഷത്തിലെ കറുപ്പു മാറ്റുമെന്നവകാശപ്പെട്ട് പല ഉല്‍പന്നങ്ങളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇവ പ്രയോജനം നല്‍കുമോയെന്ന കാര്യത്തില്‍ വലിയ ഉറപ്പില്ല. മാത്രമല്ല, പ്രയോജനം നല്‍കിയാലും ഇവയ്‌ക്കെന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാകില്ലെന്ന കാര്യത്തില്‍ ഉറപ്പു പറയാനും പറ്റില്ല. ഇത്തരം ഉല്‍പന്നങ്ങളില്‍ അടങ്ങിയിരിയ്ക്കുന്ന പല കെമിക്കലുകളും പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കുമെല്ലാം കാരണാകുകയും ചെയ്‌തേക്കാം.

ഇവയ്‌ക്കെല്ലാമുള്ള പ്രതിവിധിയാണ് വീട്ടുവൈദ്യങ്ങള്‍. നമുക്കു തന്നെ വീട്ടില്‍ ചെയ്യാവുന്ന, തികച്ചും സ്വാഭാവികമായ ചേരുകള്‍ ഉപയോഗിച്ചു ചെയ്യാവുന്ന വിദ്യകള്‍. ഇത്തരം വിദ്യകള്‍ യാതൊരു വിധത്തിലും ചര്‍മപ്രശ്‌നങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാക്കില്ലെന്നു മാത്രമല്ല, പ്രയോജനം നല്‍കുകയും ചെയ്യും.

ചെറുനാരങ്ങളില്‍ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റുണ്ട്. ഇതിലെ സിട്രിക് ആസിഡാണ് ഇൗ രൂപത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതും. ഇതാണ് ചര്‍മത്തിന് വെളുപ്പു നിറം നല്‍കുന്നതും. ചെറുനാരങ്ങ മുഖചര്‍മത്തിനു മാത്രമല്ല, ശരീരത്തിലെ ചര്‍മത്തിനും നിറം നല്‍കാന്‍ സഹായകമാകുമെന്നര്‍ത്ഥം.

പല രീതിയിലും ചെറുനാരങ്ങ കക്ഷത്തിലെ ഇരുണ്ട നിറം മാറാന്‍ സഹായിക്കും. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, തികച്ചും സ്വാഭാവിക വഴികളെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

ചെറുനാരങ്ങ, പഞ്ചസാര

ചെറുനാരങ്ങ, പഞ്ചസാര

ചെറുനാരങ്ങ, പഞ്ചസാര എന്നിവ ചേര്‍ന്ന കൂട്ടാണ് ഒരു വഴി. കക്ഷത്തിലെ കറുപ്പു നിറം മാറ്റുമെന്നുറപ്പുള്ള ഒരു കൂട്ടാണിത്. ഒരു ടീസ്പൂണ്‍ ബ്രൗണ്‍ ഷുഗറോ പ്രോസസ് ചെയ്യാത്ത പഞ്ചസാരയോ ഒരു കപ്പ് ചെറുനാരങ്ങാനീരുമായി കലര്‍ത്തുക. ഇത് കക്ഷത്തില്‍ പുരട്ടി അല്‍പസമയം കഴിയുമ്പോള്‍ കഴുകിക്കളയാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത, തികച്ചും സ്വാഭാവികമായ വഴിയാണിത്.

ഓട്‌സ്, തേന്‍, നാരങ്ങ

ഓട്‌സ്, തേന്‍, നാരങ്ങ

ഓട്‌സ്, തേന്‍, നാരങ്ങ എ്ന്നിവ ചേര്‍്ത്തും കക്ഷത്തിലെ കറുപ്പു മാറ്റാന്‍ സാധിയ്ക്കും. ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ചെറുനാരങ്ങയുടെ നീര്, 2 ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവ കലര്‍ത്തുക. ഇത് കക്ഷത്തില്‍ പുരട്ടി 10 മിനിറ്റു നേരം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് നേരിട്ടു കക്ഷത്തില്‍ പുരട്ടുന്നതും കക്ഷത്തിലെ കറുപ്പു മാറാന്‍ സഹായകമായ ഒന്നാണ്. ഇതിലെ സിട്രിക് ആസിഡ് നേരിട്ടു പ്രവര്‍ത്തിച്ച് ചര്‍മത്തിന് നിറം നല്‍കുന്നു. ഇത് ചര്‍മകോശങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് മൃതകോശങ്ങളെ നീക്കുന്നു. ഇതുവഴി ചര്‍മത്തിന് വെളുപ്പുനിറം ലഭിയ്ക്കുകയും ചെയ്യുന്നു. ഇത് 30 മിനിറ്റു വച്ച ശേഷം കഴുകിക്കളയാം. രാത്രി ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

തൈരും ഓട്‌സും

തൈരും ഓട്‌സും

തൈരും ഓട്‌സും കലര്‍ന്ന മിശ്രിതവും കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറെ ഗുണകരമാണ്. ഇതില്‍ ചെറുനാരങ്ങനീരും ചേര്‍ക്കാം. ഒരു ടേബിള്‍സ്പൂണ്‍ പുളിയുള്ള തൈരും 1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും അര ടീസ്പൂണ്‍ പൊടിച്ച ഓട്‌സും കലര്‍ത്തി കക്ഷത്തില്‍ പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാംഉരുളക്കിഴങ്ങും ചെറുനാരങ്ങയും കലര്‍ന്ന മിശ്രിതവും കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറെ ഗുണകരമാണ്. ഉരുളക്കിഴങ്ങില്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് എളുപ്പമാണ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കട്ടി കുറഞ്ഞ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു പുരട്ടി കക്ഷത്തില്‍ സ്‌ക്രബ് ചെയ്യുക. ഇത് അല്‍പസമയം കഴിഞ്ഞു കഴുകിക്കളയാം. കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറെ സഹായകമായ കഴിവാണിത്.

ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും

ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും

ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതം കക്ഷത്തില്‍ പുരട്ടുന്നതും കക്ഷത്തിലെ കറുപ്പു മാറ്റാന്‍ ഏറെ സഹായകമാണ്. തുല്യഅളവില്‍ ഇതെടുത്തു പുരട്ടാം. നാരങ്ങയിലെ സിട്രിക് ആസിഡ് കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറെ ഗുണകരമാണ്. ഇത് ദിവസവും ആവര്‍ത്തിയ്ക്കുന്നതു ഗുണം ചെയ്യും.

കുക്കുമ്പറും ചെറുനാരങ്ങാനീരും

കുക്കുമ്പറും ചെറുനാരങ്ങാനീരും

കുക്കുമ്പറും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതമാണ് കക്ഷത്തിലെ കറുപ്പകറ്റാനുള്ള മറ്റൊരു വഴി. കുക്കുമ്പര്‍ വ്ട്ടത്തില്‍ അരിഞ്ഞ് ഇതില്‍ നാരങ്ങാനീര് പുരട്ടി കക്ഷത്തില്‍ മസാജ് ചെയ്യാം. ഇത് ആഴ്ചയില്‍ മൂന്നു ദിവസം ആവര്‍ത്തിയ്ക്കാം.

കുക്കുമ്പര്‍, നാരങ്ങ, മഞ്ഞള്‍പ്പൊടി

കുക്കുമ്പര്‍, നാരങ്ങ, മഞ്ഞള്‍പ്പൊടി

കുക്കുമ്പര്‍, നാരങ്ങ, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതവും നല്ല വഴിയാണ്. അര കഷ്ണം ചെറുനാരങ്ങയുടെ നീര്, അര കുക്കുമ്പര്‍, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയാണ് ഇതിനു വേണ്ടത്. ഇവ മൂന്നും ചേര്‍ത്തരച്ചു മിശ്രിതമാക്കി കക്ഷത്തില്‍ പുരട്ടാം. കക്ഷത്തിലെ കറുപ്പകറ്റാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. നാരങ്ങ, ബേക്കിംഗ് സോഡ എന്നിവ കലര്‍ത്തിയും കക്ഷത്തിലെ കറുപ്പകറ്റാന്‍ ഉഫയോഗിയ്ക്കാം. 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, കാല്‍ ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് കക്ഷത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് അടുപ്പിച്ച് അല്‍പദിവസം ചെയ്യുക. കക്ഷത്തിലെ കറുപ്പു മാറും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

അല്‍പം ചെറുനാരങ്ങാനീര് കക്ഷത്തില്‍ പുരട്ടുക. പിന്നീട് പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ചു സ്‌ക്രബ് ചെയ്യാം. കക്ഷത്തിലെ കറുപ്പകറ്റാനുള്ള മറ്റൊരു പ്രധാന വഴിയാണിത്. കക്ഷത്തിലെ കറുപ്പകറ്റാനുള്ള തികച്ചും സ്വാഭാവിക മാര്‍ഗം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് എപ്പോഴും കഴിവതും സന്ധ്യയ്ക്കു ശേഷം പുരട്ടുക. ഇതു പുരട്ടി സൂര്യവെളിച്ചത്തില്‍ പോകാതിരിയ്ക്കാന്‍ കഴിവതും ശ്രമിയ്ക്കണം. ഇതിലെ സിട്രിക് ആസിഡ് സൂര്യപ്രകാശവുമായി നേരിട്ടു പ്രവര്‍ത്തിയ്ക്കുമ്പോള്‍ കരുവാളിപ്പുണ്ടാകാന്‍ സാധ്യതയേറെയാണ്.

ചെറുനാരങ്ങാനീരുൂം തേനും

ചെറുനാരങ്ങാനീരുൂം തേനും

ചെറുനാരങ്ങാനീരുൂം തേനും കലര്‍ന്ന മിശ്രിതവും കക്ഷത്തില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്.

Read more about: body care
English summary

Home Remedy To Lighten Under Arm Skin Using Lemon

Home Remedy To Lighten Under Arm Skin Using Lemon
Story first published: Thursday, October 19, 2017, 15:46 [IST]
Subscribe Newsletter