7 ദിവസത്തില്‍ നിറം ബേക്കിംഗ്‌സോഡ, നാരങ്ങ

Posted By:
Subscribe to Boldsky

സൗന്ദര്യത്തില്‍ മിക്കവാറും പേര്‍ മുന്‍ഗണന കൊടുക്കുന്ന ഒന്നാണ് നിറം. വെളുപ്പു നിറത്തിന് ഇപ്പോഴും ആരാധനയേറുന്നവര്‍ ധാരാളമുണ്ട്. വെളുക്കുമെന്നവകാശപ്പെട്ട് പല ഉല്‍പന്നങ്ങളും ഇപ്പോഴും വിപണിയില്‍ എത്തുന്നതിന്റെ രഹസ്യവും അതു തന്നെയാണ്.

ചര്‍മം വെളുക്കാന്‍ കൃത്രിമ ക്രീമുകളും കൃത്രിമ മാര്‍ഗങ്ങളുമെല്ലാം ഉപയോഗിയ്ക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലതാണ് തികച്ചും പ്രകൃതിദത്ത വഴികള്‍ തേടുന്നത്. കൃത്രിമ മാര്‍ഗങ്ങളേക്കാള്‍ ഫലം നല്‍കുമെന്നു മാത്രമല്ല, പാര്‍ശ്വ ഫലങ്ങളെക്കുറിച്ചു പേടിയ്ക്കുകയും വേണ്ട.

വെളുപ്പു ലഭിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വഴികളില്‍ ഒന്നാണ് ബേക്കിംഗ് സോഡ. ഭക്ഷണത്തിലും ചര്‍മസംരക്ഷണത്തിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന തിക്ച്ചും സ്വാഭാവിക വഴി കൂടിയാണ്.

ബേക്കിംഗ് സോഡയില്‍ സോഡിയവും പിഎച്ച് ന്യൂട്രലൈസറുമുണ്ട്. ഇത് ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. ചര്‍മത്തിലെ ആസിഡ് ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥ കൃത്യമായി നില നിര്‍ത്താനും ബേക്കിംഗ് സോഡ ഏറെ നല്ലതാണ്. ഇരുണ്ട ചര്‍മത്തിലെ സെല്ലുലാര്‍ ഡാമേജ് കുറയ്ക്കാനും ബേക്കിംഗ് സോഡ ഏറെ സഹായകമാണ്. ഇത് ആന്റി ബാക്ടീരിയല്‍ ആന്റിഫംഗല്‍, ആന്റിസെപ്റ്റിക് ഗുണങ്ങളടങ്ങിയ ഒന്നാണ്. ചര്‍മത്തില്‍ അധികമുള്ള എണ്ണ വലിച്ചെടുത്ത് ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു തടയാനും ഇത് ഏറെ ഗുണകരമാണ്.

ബേക്കിംഗ് സോഡയുടെ കൂടെ പല ചേരുവകളും കൃത്യ തോതില്‍ ചേര്‍ത്ത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഏതെല്ലാം വിധത്തിലാണ് ബേക്കിംഗ് സോഡ ചര്‍മം വെളുക്കാന്‍ സഹായിക്കുന്നവെന്നറിയൂ, തികച്ചും സ്വാഭാവിക ചേരുവകളാണ് ഇവ. ചര്‍മത്തിന് ദോഷം വരുത്തില്ലെന്നു ചുരുക്കും. ഇവ പരീക്ഷിച്ചു നോക്കൂ, തികച്ചും സ്വാഭാവിക രീതിയില്‍ നിങ്ങള്‍ക്കും ചര്‍മ്ത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാം.

കണ്ണുകള്‍ക്കു ചുറ്റും ഇതു പുരട്ടരുത്. മുറിവുകള്‍ക്കു മീതേ ഇതൊരിയ്ക്കലും പുരട്ടരുത്. ബേക്കിംഗ് സോഡ പുരട്ടി കഴുകിയ ശേഷം ഏതെങ്കിലും നല്ല മോയിസചറൈസര്‍ ചര്‍മത്തില്‍ പുരട്ടണം. ഇല്ലെങ്കില്‍ ചര്‍മം വരളാന്‍ കാരണമാകും

ബേക്കിംഗ് സോഡയും തേനും

ബേക്കിംഗ് സോഡയും തേനും

ബേക്കിംഗ് സോഡയും തേനും ചേര്‍ത്താല്‍ ചര്‍മത്തിന് വെളുപ്പു ലഭിയിക്കും. ഇവ രണ്ടും ചേര്‍ത്തിളക്കി പേസ്റ്റാക്കി മുഖത്തു പുരട്ടണം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചാഴ്ചകള്‍ അടുപ്പിച്ചു ചെയ്യുക.

ഓട്‌സ്

ഓട്‌സ്

ബേക്കിംഗ് സോഡയും ഓട്‌സ് പൊടിച്ചതും ചേര്‍ത്ത് വെള്ളം ചേര്‍ത്തു പേസ്റ്റാക്കി മുഖത്തു പുരട്ടണം. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ബേക്കിംഗ് സോഡയും ചെറുനാരങ്ങാനീരും

ബേക്കിംഗ് സോഡയും ചെറുനാരങ്ങാനീരും

1 സ്പൂണ്‍ വീതം ബേക്കിംഗ് സോഡയും ചെറുനാരങ്ങാനീരും 2 ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതു ദിവസവും ചെയ്യാം. ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗറും

ആപ്പിള്‍ സിഡെര്‍ വിനെഗറും

ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡെര്‍ വിനെഗറുമാണ് ഒരു വഴി 3 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും കലര്‍ത്തുക. ഇത മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ബേക്കിംഗ് സോഡയും തക്കാളിയും

ബേക്കിംഗ് സോഡയും തക്കാളിയും

ബേക്കിംഗ് സോഡയും തക്കാളിയും ചേര്‍ന്ന മിശ്രിതവും ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. തക്കാളിയുടെ ജ്യൂസും ബേക്കിംഗ് സോഡയും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക.

ബേക്കിംഗ് സോഡ, വെളിച്ചെണ്ണ,

ബേക്കിംഗ് സോഡ, വെളിച്ചെണ്ണ,

ബേക്കിംഗ് സോഡ, വെളിച്ചെണ്ണ, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതമാണ് മറ്റൊന്ന്. അര ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, എട്ടില്‍ ഒന്നു വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ആവര്‍ത്തിയ്ക്കാം.

ബേക്കിംഗ് സോഡ, തൈര്, ചെറുനാരങ്ങാനീര്, മുട്ട

ബേക്കിംഗ് സോഡ, തൈര്, ചെറുനാരങ്ങാനീര്, മുട്ട

ബേക്കിംഗ് സോഡ, തൈര്, ചെറുനാരങ്ങാനീര്, മുട്ട എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. മുഖത്തിന് നിറം നല്‍കാന്‍ നല്ലൊരു വഴിയാണിത്. നാരങ്ങയിലെ സിട്രിക് ആസിഡും തൈരുമെല്ലാം ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്‍കുന്നവയാണ്.

ബേക്കിംഗ് സോഡയും കോണ്‍ഫ്‌ളോറും

ബേക്കിംഗ് സോഡയും കോണ്‍ഫ്‌ളോറും

ബേക്കിംഗ് സോഡയും കോണ്‍ഫ്‌ളോറും ചെറുനാരങ്ങാനീരും മഞ്ഞളും കലര്‍ന്ന മിശ്രിതവും വെളുക്കാന്‍ നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്‌ളോര്‍, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ബേക്കിംഗ് സോഡ, 2 ടേബിള്‍ സ്പൂണ്‍ ലെമണ്‍ ജ്യൂസ, അല്‍പം പനിനീര് എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ തനിയെ അല്‍പം വെള്ളത്തില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് പുരട്ടി അല്‍പസമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം. വെള്ളത്തിനു പകരം മോരിലോ പനിനീരിലോ കലര്‍ത്തിയും ഇതു പുരട്ടാം.

പാച്ച് ടെസറ്റ്

പാച്ച് ടെസറ്റ്

ബേക്കിംഗ് സോഡ പുരട്ടുമ്പോള്‍ ആദ്യം ചര്‍മത്തില്‍ എവിടെങ്കിലും പുരട്ടി നോക്കുക. പാച്ച് ടെസറ്റ് തന്നെ. അലര്‍ജിയുണ്ടോയെന്നറിയാനാണിത്. കണ്ണുകള്‍ക്കു ചുറ്റും ഇതു പുരട്ടരുത്. മുറിവുകള്‍ക്കു മീതേ ഇതൊരിയ്ക്കലും പുരട്ടരുത്. ബേക്കിംഗ് സോഡ പുരട്ടി കഴുകിയ ശേഷം ഏതെങ്കിലും നല്ല മോയിസചറൈസര്‍ ചര്‍മത്തില്‍ പുരട്ടണം. ഇല്ലെങ്കില്‍ ചര്‍മം വരളാന്‍ കാരണമാകും. ഇത്തരം പായ്ക്കുകള്‍ അപ്പപ്പോള്‍ ഉണ്ടാക്കി പുരട്ടാനും ശ്രദ്ധിയ്ക്കുക.

English summary

Home Remedies To Whiten Skin Using Baking Soda

Home Remedies To Whiten Skin Using Baking Soda, Read more to know about