For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കഷ്ണം കറ്റാര്‍ വാഴയില്‍ വെളുപ്പു ഗ്യാരന്റി

|

കറ്റാര്‍ വാഴ നമ്മുടെ വീട്ടുമുറ്റത്തു തന്നെ കണ്ടുവരുന്ന ഒരു സസ്യമാണ്. ആയുര്‍വേദത്തില്‍ പല മരുന്നുകള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്ന്.

കറ്റാര്‍ വാഴയ്ക്ക ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും ഉത്തമമായ ഒന്നാണ്

പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ. ഈജിപ്ഷ്യന്‍ കാലത്തു തന്നെ ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്‌നങ്ങള്‍ക്കുമായി ഉപയോഗിച്ചു വന്നിരുന്ന ഒന്ന്.

ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു വസ്തുവാണ് കറ്റാര്‍വാഴ. ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ആന്റിഓക്‌സിഡന്റുകള്‍ചര്‍മകോശങ്ങള്‍ക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് തടയും. ഇത് ചര്‍മത്തിന് സ്വാഭാവിമായ തിളക്കം നല്‍കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കി ചര്‍മം അയയാതെ സൂക്ഷിയ്ക്കാനും ഇത് സഹായിക്കും.

കറ്റാര്‍ വാഴയിലെ ഡീ പിഗ്മെന്റേഷന്‍ ഘടകം മുഖത്തു പിഗ്മെന്റേഷന്‍ വരുന്നതു തടയാനും ഏറെ ഗുണകരമാണ്.

ചര്‍മത്തിനു വെളുപ്പു നല്‍കാനുള്ള സ്വാഭാവിക മരുന്നാണ് കറ്റാര്‍ വാഴ്. ഇതിന് ചെറിയ ബ്ലീച്ചിംഗ് ഗുണവുമുണ്ട്. ചര്‍മത്തിന് വെളുപ്പിനു മാത്രമല്ല, മൃദുത്വം നല്‍കാനും ചര്‍മം തിളങ്ങാനുമെല്ലാം ഇത് ഏറെ സഹായകമാണ്.

ചര്‍മം നിറം വയ്ക്കാന്‍ പല വഴികളിലൂടെയും കറ്റാര്‍ വാഴ ഉപയോഗിക്കാം. പല മിശ്രിതങ്ങളുമുണ്ടാക്കാം. ഇത്തരം ചില മിശ്രിതങ്ങളെക്കുറിച്ചറിയൂ,

കറ്റാര്‍ വാഴയും തേനും ചെറുനാരങ്ങാനീരും

കറ്റാര്‍ വാഴയും തേനും ചെറുനാരങ്ങാനീരും

കറ്റാര്‍ വാഴയും തേനും ചെറുനാരങ്ങാനീരും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്. 2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടീസ്പൂണ്‍ നാരങ്ങാനീര്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തിയാണ് മുഖത്തു തേയ്‌ക്കേണ്ടത്. ഇത് 15 മിനിറ്റു കഴിയുമ്പോള്‍ കഴുകാം. ദിവസവും ഇതു ചെയ്യുന്നത് നല്ലതാണ്. എല്ലാതരരം ചര്‍മങ്ങള്‍ക്കും ചേരുന്ന ഒന്നാണിത്.

കറ്റാര്‍ വാഴയും ആര്യവേപ്പിലയും

കറ്റാര്‍ വാഴയും ആര്യവേപ്പിലയും

കറ്റാര്‍ വാഴയും ആര്യവേപ്പിലയും ചേര്‍ന്ന മിശ്രിതമാണ് മറ്റൊന്ന്. ഇത് മുഖത്തിന് നിറം വയ്ക്കാന്‍ മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ്. ആര്യവേപ്പിലയ്ക്കും ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്. ആര്യവേപ്പില അരച്ചും കറ്റാര്‍ വാഴയുടെ ജെല്ലും ചേര്‍ത്ത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്നു നാലു ദിവസമെങ്കിലും ചെയ്യാം.

കറ്റാര്‍ വാഴയും തൈരും

കറ്റാര്‍ വാഴയും തൈരും

കറ്റാര്‍ വാഴയും തൈരും കലര്‍ന്ന മിശ്രിതവും മുഖത്തു പുരട്ടാന്‍ ഏറെ നല്ലാതാണ്. തൈരിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. കറ്റാര്‍ വാഴയ്ക്കും. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും. 2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടീസ്പൂണ്‍ തൈര് എന്നിവ കലര്‍ത്തുക. വരണ്ടതും സാധാരണയുമായ ചര്‍മമെങ്കില്‍ തേനും എണ്ണമയമുള്ള ചര്‍മമെങ്കില്‍ 1 ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കാം. ഇത് പുരട്ടി 10-15 മിനിറ്റു കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ചെയ്യണം.

കറ്റാര്‍ വാഴ, കുക്കുമ്പര്‍ ജ്യൂസ്

കറ്റാര്‍ വാഴ, കുക്കുമ്പര്‍ ജ്യൂസ്

കറ്റാര്‍ വാഴ, കുക്കുമ്പര്‍ ജ്യൂസ് എന്നിവ കലര്‍ന്ന മിശ്രിതവും ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. 2 ടീസ്പൂണ്‍ കറ്റാര്‍ വാഴ, 1 ടീസ്പൂണ്‍ കുക്കുമ്പര്‍ ജ്യൂസ് എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയണം. കുക്കുമ്പറിനും സ്വാഭാവിക ബ്ലീച്ചിംഗ് ഇഫക്ടുണ്ട്.

കറ്റാര്‍ വാഴ, മസൂര്‍ ദാല്‍

കറ്റാര്‍ വാഴ, മസൂര്‍ ദാല്‍

കറ്റാര്‍ വാഴ, മസൂര്‍ ദാല്‍ അതായത് ചുവന്ന പരിപ്പ്, തക്കാളി എന്നിവ ചേര്‍ത്തും ഫേസ്പായ്ക്കുണ്ടാക്കാം. ഇതും വെളുപ്പു നിറം നല്‍കുന്ന ഒന്നാണ്. പരിപ്പ് പൊടിയ്ക്കുക. അല്ലെങ്കില്‍ വെള്ളത്ില്‍ കുതിര്‍ത്തി അരയ്ക്കുക. ഇതിനൊപ്പം തക്കാളി പള്‍പ്പും കറ്റാര്‍ വാഴ ജെല്ലും കലര്‍ത്തി മുഖത്തു പുരട്ടാം. പതുക്കെ മസാജ് ചെയ്യുക. ഇത് നല്ല സ്‌ക്രബ് ഗുണം നല്‍കുന്നു. പിന്നീട് 10 മിനിറ്റു കഴിയുമ്പോള്‍ കഴുകണം. പിന്നീട് മോയിസ്ചറൈസര്‍ പുരട്ടുക. പരിപ്പ് ചര്‍മം വരണ്ടതാക്കുന്നതാണ് കാരണം. ആഴ്ചയില്‍ 2 ദിവസമെങ്കിലും ഇതു ചെയ്യുക.

കറ്റാര്‍ വാഴ, പപ്പായ, പനിനീര്

കറ്റാര്‍ വാഴ, പപ്പായ, പനിനീര്

കറ്റാര്‍ വാഴ, പപ്പായ, പനിനീര് എന്നിവയടങ്ങിയ മിശ്രിതവും ഏറെ ന്ല്ലതാണ്. പഴുത്ത പപ്പായുടെ പള്‍പ്പും കറ്റാര്‍ വാഴ ജെല്ലും അല്‍പം പനിനീരും ചേര്‍ത്തു മുഖത്തു പുരട്ടാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഇതു ചെയ്യാം. ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴയും കടലമാവും

കറ്റാര്‍ വാഴയും കടലമാവും

കറ്റാര്‍ വാഴയും കടലമാവും ചേര്‍ന്ന ഫേസ്പായ്ക്കും ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. പിന്നീട് മോയിസ്ചറൈസര്‍ പുരട്ടാം. ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ചെയ്യുക.

പഴവും കറ്റാര്‍ വാഴയുടെ ജെല്ലും

പഴവും കറ്റാര്‍ വാഴയുടെ ജെല്ലും

നല്ല പഴുത്ത പഴവും കറ്റാര്‍ വാഴയുടെ ജെല്ലും ചേര്‍ന്ന മിശ്രിതവും മുഖത്തിനു നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് നല്ലപോലെ കലര്‍ത്തി മുഖത്തു പുരട്ടുക. പിന്നീട് ഇളംചൂടുവെള്ളം കൊണ്ടു കഴുകുക. ഇത് ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ചെയ്യുക.

കറ്റാര്‍ വാഴ, ചന്ദനം, പാല്‍

കറ്റാര്‍ വാഴ, ചന്ദനം, പാല്‍

കറ്റാര്‍ വാഴ, ചന്ദനം, പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കും. മുഖത്തെ കറുത്ത പാടുകള്‍ കളയാനും ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴയുടെ ജെല്‍

കറ്റാര്‍ വാഴയുടെ ജെല്‍

കറ്റാര്‍ വാഴയുടെ ജെല്‍ തനിയെ മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇതിന് ചിലപ്പോള്‍ ചെറിയ ചൊറിച്ചില്‍ തോന്നിയേക്കാം. ഈ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ മറ്റു മിശ്രിതങ്ങള്‍ക്കൊപ്പം ഉപയോഗിച്ചാല്‍ സാധിയ്ക്കും. ദിവസവും ഇത് തനിയെ പുരട്ടുന്നതും നല്ല ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും.

കറ്റാര്‍ വാഴയും മഞ്ഞളും

കറ്റാര്‍ വാഴയും മഞ്ഞളും

കറ്റാര്‍ വാഴയും മഞ്ഞളും കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്. നിറം നല്‍കാന്‍ മാത്രമല്ല, മുഖക്കുരു മാറാനും ചര്‍മത്തിന് മൃദുത്വം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് നിറം വയ്ക്കാന്‍ മാത്രമല്ല, മുഖത്തെ കറുത്ത പാടുകള്‍ മാറാനും മൃദുത്വവും തിളക്കവും നല്‍കാനുമെല്ലാം ഇത്തരം ഫേസ്പായ്ക്കുകള്‍ ഏറെ ഗുണകരമാണ്. തികച്ചും പാര്‍ശ്വഫലങ്ങളില്ലാത്ത വഴിയെന്നു വേണം പറയാന്‍.

English summary

Home Remedies To Use Aloe Vera For Fair Skin

Home Remedies To Use Aloe Vera For Fair Skin, Read more to know about
X
Desktop Bottom Promotion