കൈമുട്ടും കാല്‍മുട്ടും ഇനി വെളുക്കും സംശയമില്ല

Posted By:
Subscribe to Boldsky

മുഖവും ശരീരവും എത്രയൊക്കെ മിനുക്കിയാലും കൈമുട്ടും കാല്‍മുട്ടും പലപ്പോഴും അതിന്റെ കറുപ്പിനെ എടുത്ത് കാണിക്കുന്നു. പലപ്പോഴും കൈമുട്ടിലേയും കാല്‍മുട്ടിലേയും ചര്‍മ്മത്തിന് കട്ടി കൂടുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എത്രയൊക്കെ മിനുക്കിത്തേച്ച് എടുത്താലും ഇവിടുത്തെ കറുപ്പ് അവിടെ തന്നെ നിലനില്‍ക്കുന്നു. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വില്ലനായി തന്നെ ഇത് നിലനില്‍ക്കുന്നു. എത്രയൊക്കെ മിനുക്കിയെടുത്താലും പലപ്പോഴും ഇത് കറുത്ത് തന്നെ ഇരിക്കുന്നു. എന്നാല്‍ വെറും ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പിന് പരിഹാരം കാണാം.

ഇനി പറയാന്‍ പോവുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ അത് കൈകാല്‍ മുട്ടിന് നല്ല നിറം നല്‍കുകയും കട്ടിയുള്ള ചര്‍മ്മത്തിന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ പറ്റാത്ത അവസ്ഥയിയാരിക്കും പലര്‍ക്കും. സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരേയും ഇത് കാര്യമായി തന്നെ ബാധിക്കാറുണ്ട്. കുറേ നേരം കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നവരില്‍ ഇത്തരം പ്രശ്‌നം വ്യാപകമായി കാണപ്പെടാറുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചില പൊടിക്കൈകള്‍ നമുക്ക് വീട്ടില്‍ ചെയ്യാവുന്നതാണ്.

മുട്ടോളം മുടി വേണോ എന്നാല്‍ ഈ 10 കാര്യം

കൈകാല്‍ മുട്ടിലെ കറുപ്പകറ്റി നിറം നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. നമ്മുടെ ചില അടുക്കളക്കൂട്ടുകള്‍ കൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്നതാണ് അറിയേണ്ട കാര്യം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് കൈമുട്ടിലെയും കാല്‍മുട്ടിലേയും കറുപ്പിന് പരിഹാരം കാണാം. എങ്ങനെയെന്ന് നോക്കാം.

ബേക്കിംഗ് സോഡയും പാലും

ബേക്കിംഗ് സോഡയും പാലും

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് കൈമുട്ടിലും കാല്‍മുട്ടിലും തേച്ച് പിടിപ്പിക്കാം. മൂന്ന് മിനിട്ട് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്ത് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് കറുപ്പിന് പരിഹാരം കാണുന്നത് വരെ ചെയ്യാവുന്നതാണ്.

വെളിച്ചെണ്ണയും വാള്‍നട്ട് പൗഡറും

വെളിച്ചെണ്ണയും വാള്‍നട്ട് പൗഡറും

വെളിച്ചെണ്ണ സൗന്ദര്യ സംരക്ഷണത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണ്. വെളിച്ചെണ്ണയില്‍ അല്‍പം വാള്‍നട്ട് പൊടി ചേര്‍ത്ത് മിക്‌സ് ചെയ്ത് ഇത് കൈമുട്ടിലും കാല്‍മുട്ടിലും തേച്ച് പിടിപ്പിക്കാം. ദിവസവും രാവിലേയും വൈകിട്ടും ഇത് ചെയ്യാം. ഇത് ഒരാഴ്ച കൃത്യമായി ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാവും.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ഒരു കഷ്ണം പഞ്ഞിയില്‍ മുക്കി കൈകാല്‍ മുട്ടില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടോളം ഇത് ചെയ്ത് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് കൈകാല്‍ മുട്ടിലെ കറുപ്പിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്ഥിരമായി ചെയ്താല്‍ കറുപ്പകറ്റി നിറം വര്‍ദ്ധിപ്പിക്കുന്നു.

 ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അല്‍പം ബദാം ഓയില്‍ എടുത്ത് അത് കൈകാല്‍ മുട്ടില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. അല്‍പ സമയത്തിനു ശേഷം ഇത് മുഴുവന്‍ ചര്‍മ്മം വലിച്ചെടുക്കുന്നു. ഇത്തരത്തില്‍ ഒരാഴ്ച കൃത്യമായി ചെയ്താല്‍ അത് കറുപ്പ് നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. കറ്റാര്‍ വാഴ നീര് എടുത്ത് അത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞ് 15-20 മിനിട്ട് നല്ലതു പോലെ ഈ ജെല്‍ വെച്ച് മസ്സാജ് ചെയ്യണം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ തരത്തിലും ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് കൈയ്യിലേയും കാല്‍മുട്ടിലേയും കറുപ്പകറ്റാവുന്നതാണ്. ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ അത്രത്തോളം തന്നെ വെള്ളം എടുക്കുക. ഇത് ഒരു പഞ്ഞിയില്‍ മുക്കി കൈകാല്‍ മുട്ടില്‍ വെക്കുക. അല്‍പസമയത്തിനു ശേഷം എടുത്ത് മാറ്റാവുന്നതാണ്. ഇത് ദിവസവും കൃത്യമായി നിശ്ചിത സമയത്ത് ചെയ്താല്‍ ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇനി പേടിക്കുകയേ വേണ്ട.

 പ്യുമിക് സ്റ്റോണ്‍

പ്യുമിക് സ്റ്റോണ്‍

പ്യുമിക് സ്റ്റോണ്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പ്യുമിക് സ്റ്റോണ്‍ എടുത്ത് കൈകാല്‍ മുട്ടില്‍ നല്ലതു പോലെ ഉരസുക. ഇത് കുളിക്കുമ്പോള്‍ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് പ്യുമിക് സ്‌റ്റോണ്‍. ഇത് കറുപ്പിനെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവയാണ് ഇത്തരത്തിലുള്ള കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. അഞ്ച് മിനിട്ടോളം ഒലീവ് ഓയില്‍ കൊണ്ട് മസ്സാജ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ അത് കൃത്യമായ ഫലം നല്‍കുകയുള്ളൂ.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മികച്ച ഒന്നാണ് നാരങ്ങ. കൈകാല്‍മുട്ടിലെ കറുപ്പിന് പരിഹാരം കാണാനും ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ നീര് എടുത്ത് നല്ലതു പോലെ കൈകാല്‍ മുട്ടില്‍ മസ്സാജ് ചെയ്യുക. ഇത് ദിവസവും ചെയ്താല്‍ അത് എല്ലാ വിധത്തിലുള്ള കറുപ്പ് നിറത്തേയും മറ്റും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തൈര്

തൈര്

തൈരാണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല എന്നതാണ് സത്യം. തൈര് എടുത്ത് അതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് നല്ലതു പോലെ കൈകാല്‍ മുട്ടുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് കറുപ്പ് നിറം ഇല്ലാതാക്കി മുട്ടുകള്‍ക്ക് നല്ല നിറം നല്‍കാന്‍ സഹായിക്കുന്നു.

English summary

Home Remedies To Get Rid Of Black Knees And Elbow

Here are some of the best possible ways to remove darkness from knees and elbows.