For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറുകും കാക്കാപ്പുള്ളിയും പെട്ടെന്നു നീക്കാം,ഈ വഴി

|

മറുകും കാക്കാപ്പുള്ളിയും പലരുടേയും ശരീരത്തിലുണ്ടാകും. ചിലരുടെ ശരീരത്തില്‍ ഇത് ധാരാളമുണ്ടാകും. ചര്‍മത്തിനു പുറത്തായി കണ്ടു വരുന്നവയാണിവ.

പിഗ്മെന്റഡ് കോശങ്ങളാണ് സാധാരണ മറുകും കാക്കാപ്പുള്ളിയുമെല്ലാമാകുന്നത്. മെലാനില്‍ ഉല്‍പാദനം കൂടുമ്പോഴും ഇതുണ്ടാകും. വിയര്‍പ്പു ഗ്രന്ഥികളുടെ അമിതമായ പ്രവര്‍ത്തനവും പലപ്പോഴും ഇത്തരം മറുകുകിനും കാക്കാപ്പുള്ളിയ്ക്കും വഴിയൊരുക്കുന്നുണ്ട്.

ഇവ നീക്കാന്‍ ലേസര്‍ ട്രീറ്റ്‌മെന്റ് അടക്കമുള്ള പല വഴികളുമുണ്ട്. എന്നാല്‍ ഇതെല്ലാം പൊതുവെ ചെലവേറിയ ഉപായങ്ങളാണ്. മാത്രമല്ല, ചിലപ്പോഴെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാക്കുകയും ചെയ്യും.

ഇതിനുള്ള പരിഹാരം പ്രകൃതിദത്ത വഴികള്‍ ഉപയോഗിയ്ക്കുകയെന്നതു തന്നെയാണ.് കാക്കാപ്പുള്ളിയും മറുകും നീക്കാനുള്ള ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതിനുളള നല്ലൊരു വഴിയാണ്. ഇതില്‍ പഞ്ഞി മുക്കി ദിവസവും മറുകിനും കാക്കാപ്പുള്ളിയ്ക്കും മുകളില്‍ ഉരസുക. അടുപ്പിച്ച് അല്‍പനാള്‍ ഇതു ചെയ്യുക.

ബേക്കിംഗ് സോഡ, ആവണക്കെണ്ണ

ബേക്കിംഗ് സോഡ, ആവണക്കെണ്ണ

ബേക്കിംഗ് സോഡ, ആവണക്കെണ്ണ എന്നിവ കലര്‍ത്തിയ മിശ്രിതം ഇവ മാറാന്‍ ഏറെ നല്ലതാണ്.കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡയും 2-3 തുള്ളി ആവണക്കെണ്ണയും കലര്‍ത്തുക. ഇത് മറുകിനും കാക്കാപ്പുള്ളികള്‍ക്കും മുകളില്‍ പുരട്ടി ടേപ്പോ ബാന്‍ഡേഡോ ഉപയോഗിച്ച് ഒട്ടിയ്ക്കുക. ഇത് രാത്രി മുഴുവന്‍ ഇങ്ങനെ വച്ച ശേഷം രാവിലെ പൊളിച്ചു മാറ്റാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുക.

പഴത്തിന്റെ തൊലി

പഴത്തിന്റെ തൊലി

പഴത്തിന്റെ തൊലി ഉള്‍ഭാഗം വരത്തക്ക വിധത്തില്‍ മറുകിനോ കാക്കാപ്പുള്ളിയ്‌ക്കോ മുകളില്‍ വച്ച് ടേപ്പ് കൊണ്ട് ഒട്ടിയ്ക്കുക. ഇത് കുറേക്കഴിഞ്ഞു പൊളിച്ചെടുക്കാം. ഇത് ദിവസവും ആവര്‍ത്തിയ്ക്കുക. പഴത്തൊലിയില്‍ സ്വാഭാവിക എന്‍സൈമുകളും ആസിഡുകളുമുണ്ട്. ഇതിലെ ആസ്‌കോര്‍ബിക് ആസിഡ്, ഓക്‌സാലിക് ആസിഡ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

വെളുത്തുള്ളി ചതച്ചത്

വെളുത്തുള്ളി ചതച്ചത്

വെളുത്തുള്ളി ചതച്ചത് മറുകുകളുടേയോ കാക്കാപ്പുള്ളിയുടേയോ മുകളില്‍ വച്ച് ടേപ്പോ തുണിയോ വച്ചു കെട്ടുക. കുറേക്കഴിയുമ്പോള്‍ നീക്കാം. ഇത് അടുപ്പിച്ചു ചെയ്യണം.

അയോഡിന്‍

അയോഡിന്‍

അയോഡിന്‍ മറുകിനും കാക്കാപ്പുള്ളിയ്ക്കും മുകളില്‍ വീഴ്ത്തുക. ഇതിനു ചുറ്റും അല്‍പം പെട്രോളിയം ജെല്ലി പുരട്ടുക. ഇത് ദിവസവും രണ്ടു തവണ വീതം ഒരാഴ്ച ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് അത്തരം കാക്കാപ്പുള്ളിയും മറുകും നീക്കാനുള്ള നല്ലൊരു വഴിയാണ്. ചെറുനാരങ്ങാനീര് ഇവയ്ക്കു മുകളില്‍ പഞ്ഞിയില്‍ മുക്കി വച്ച് കെട്ടി വയ്ക്കുക. ഇത് കുറേക്കഴിയുമ്പോള്‍ നീക്കാം. ഇതും അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീര് ഇത്തരം മറുകുകള്‍ക്കും കാക്കാപ്പുള്ളിയ്ക്കും മുകളില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക. പഞ്ഞി നീരില്‍ മുക്കി മുകളില്‍ വച്ചു കെട്ടിയാലും മതി. സൗകര്യപ്പെടുമെങ്കില്‍ ഉരുളക്കിഴങ്ങ് ഒരു കഷ്ണം മറുകിന് മുകളില്‍ കെട്ടി വയ്ക്കുക. ഇത് ചീഞ്ഞു തനിയെ പോകുന്നതു വരെ ഇങ്ങനെയിരിയ്ക്കണം. ഇതോടു കൂടി കാക്കാപ്പുള്ളിയും മറുകുമെല്ലാം നീങ്ങും.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ ദിവസവും ഇത്തരം മറുകിനും കാക്കാപ്പുള്ളിയ്ക്കും മുകളില്‍ വച്ചു തേയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് ദിവസവും രണ്ടുമൂന്നു തവണ ചെയ്യുക. അല്‍പസമയം ഈ ജെല്‍ വച്ചു മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്.

മല്ലിയില

മല്ലിയില

മല്ലിയില അരച്ച് ഇത്തരം കാക്കാപ്പുള്ളിയ്‌ക്കോ മറുകിനോ മുകളില്‍ വയ്ക്കുന്നതും ഇവ കളയാന്‍ ഏറെ നല്ലതാണ്.

തേന്‍

തേന്‍

തേനും ഇത്തരം മറുകും കാക്കാപ്പുള്ളിയും മാറാന്‍ നല്ലതാണ്. ബാക്ടീരിയില്‍ അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. തേന്‍ ഇവയ്ക്കു മുകളില്‍ പുരട്ടി ബാന്‍ഡേഡ് കൊണ്ട് ഒട്ടിയ്ക്കുക. പിന്നീട് പറിച്ചെടുത്തു കളയാം. ഇത് ദിവസവും അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

കോളിഫഌവര്‍

കോളിഫഌവര്‍

കോളിഫഌവര്‍ ഇതിനുള്ള നല്ലൊരു പ്രകൃതിദത്ത വഴിയാണ്. ഇതിന്റെ ജ്യൂസെടുത്ത മറുകിനും കാക്കാപ്പുള്ളിയ്ക്കും മുകളില്‍ പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആവര്‍ത്തിച്ചു ചെയ്യുക.

ഫിഗ്

ഫിഗ്

ഫിഗ് അഥവാ അത്തി പശ മറുകും കാക്കാപ്പുള്ളിയും നീക്കാന്‍ സഹായിക്കും. ഇത് ഇവയക്കു മുകളില്‍ പുരട്ടി ഒന്നു രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. ഇത് അടുപ്പിച്ചു ചെയ്യണം.

English summary

Home Remedies To Remove Moles From The Body

Home Remedies To Remove Moles From The Body, Read more to know about
Story first published: Tuesday, December 12, 2017, 15:56 [IST]
X
Desktop Bottom Promotion