ബദാം,പാല്‍, 1 ആഴ്ചയില്‍ മുഖത്തെ ചുളിവെല്ലാം പോകും

Posted By:
Subscribe to Boldsky

മുഖത്തെ ചുളിവുകള്‍ പ്രായമേറെ തോന്നിപ്പിയ്ക്കുന്ന ഒരു ഘടകമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. പ്രായമേറുമ്പോള്‍ ചര്‍മത്തിലുള്ള കൊളാജന്‍ എന്ന ഘടകം കുറയും. ഇതാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചുളിവുകള്‍ അകറ്റുന്നതും.

ചര്‍മത്തിന്റെ ഉള്ളിലെ പാളിയായ ഡെര്‍മിസിന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാതെ വരുന്നതാണ് ചുളിവുകള്‍ക്കു കാരണമാകുന്നത്.

വരണ്ട ചര്‍മം, സ്‌ട്രെസ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകും. ഇതിനു പുറമെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസവസ്തുക്കള്‍, ഉറക്കക്കുറവ് തുടങ്ങിയ പല ഘടകങ്ങളും ഇതിന് കാരണമാകും.

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ചര്‍മത്തിലെ ചുളിവകറ്റാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ഇത് കഴിയ്ക്കുന്നതും അടുപ്പിച്ചു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് ഗുണം നല്‍കുന്നത്.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ ഇതിനു പറ്റിയ നല്ലൊരു വഴിയാണ്. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇതില്‍ തേന്‍ ചേര്‍ത്തും ഉപയോഗിയ്ക്കാം. ഇത് ദിവസവും അടുപ്പിച്ചു ചെയ്യുക. ചര്‍മം മൃദുവാകുകകും ചെയ്യും.

പഴം

പഴം

പൊട്ടാസ്യം, വൈറ്റമിന്‍ എ, ബി, സി, ഇ എന്നിവയടങ്ങിയ പഴം ഇതിനുള്ള മറ്റൊരു വഴിയാണ്. നല്ലപോലെ പഴുത്ത പഴം ഉടച്ചു മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുക.

ബദാം

ബദാം

ബദാം മറ്റൊരു വഴിയാണ്. മൂന്നുനാലു ബദാം പാലിലിട്ടു കുതിര്‍ത്തുക. ഇത് പിന്നീട് ഈ പാലില്‍ അരച്ചു മുഖത്തു പുരട്ടാം. ഇത് പതുക്കെ സ്‌ക്രബ് ചെയ്യണം ഉണങ്ങിക്കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ചു ചെയ്യാം.

ഉലുവ

ഉലുവ

ഉലുവ കുതിര്‍ത്തി അരച്ചു മുഖത്തിടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള മറ്റൊരു പ്രകൃതിദത്ത വൈദ്യമാണ്. ഇതിലെ വൈറ്റമിന്‍ ബി 3, നിയാസിന്‍ എ്ന്നിവ ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ത്ത് ചര്‍മത്തിന്റെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്.

പൈനാപ്പിള്‍

പൈനാപ്പിള്‍

നല്ലപോലെ പഴുത്ത പൈനാപ്പിള്‍ അരച്ചു മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാനുള്ള നല്ല വഴിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് സഹായിക്കുന്നത്. ഇ്ത അടുപ്പിച്ചു ചെയ്യാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

മുഖത്തെ ചുളിവുകള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് ഗ്രീന്‍ ടീ. ഇതു ദിവസവും കുടിയ്ക്കാം. മുഖത്തു പുരട്ടാം. ഇതിലെ ആന്റിഒാക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

തക്കാളി

തക്കാളി

തക്കാളി ഉടച്ച് ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

അരിപ്പൊടി

അരിപ്പൊടി

അരിപ്പൊടി മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അല്‍പം പനിനീരോ പാലോ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങുമ്പോള്‍ കഴുകാം.

തേന്‍

തേന്‍

തേന്‍ ആന്റിഓക്‌സിഡന്റുകള്‍ കലര്‍ന്ന നല്ലൊരു മിശ്രിതമാണ്. ഇത് ദിവസവും മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. അല്‍പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. ചര്‍മകോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കാന്‍ ഇത് സഹായിക്കും.

English summary

Home Remedies To Reduce Wrinkles

Home Remedies To Reduce Wrinkles, Read more to know about,