നാടന്‍ സൗന്ദര്യത്തിന് നാടന്‍ വഴികള്‍

Posted By:
Subscribe to Boldsky

സൗന്ദര്യം സ്ത്രീ പുരുഷന്മാര്‍ ഒരുപോലെ ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇതിനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുമുണ്ട്. ബ്യൂട്ടിപാര്‍ലറുകള്‍ കൂണ്‍ പോലെ മുളച്ചു പൊങ്ങുന്നതിനും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിപണി കയ്യടക്കുന്നിനുമെല്ലാം കാരണം ഇതുതന്നെയാണ്.

എന്നാല്‍ കൃത്രിമ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷമാണ് വരുത്തുക. തല്‍ക്കാലത്തേയ്ക്കു ഗുണം നല്‍കിയാലും ഇവ പലതും പലപ്പോഴും ഭാവിയില്‍ ദോഷഫലങ്ങള്‍ വരുത്തിയേക്കാം. കൃത്രിമ വസ്തുക്കളിലെ കെമിക്കലുകള്‍ പലപ്പോഴും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു വരെ കാരണമാകാറുണ്ട്. ഇതുകൊണ്ടുതന്നെ ഇവ സൂക്ഷിച്ചുപയോഗിയ്ക്കുകയും വേണം.

പണ്ടുകാലത്ത് ഇത്തരം കൃത്രിമ സൗന്ദര്യവര്‍ദ്ധക വഴികളും ബ്യൂട്ടിപാര്‍ലറുകളുമെല്ലാം ഇല്ലാതിരുന്ന കാലത്തും നമ്മുടെ മുത്തശ്ശിമാര്‍ സുന്ദരികളായിരുന്നു. നല്ല ചര്‍മവും നീണ്ട മുടിയും. ഇവര്‍ക്ക് ഇതിനായി തങ്ങളുടേതായ സൗന്ദര്യ രഹസ്യങ്ങളുമുണ്ടായിരുന്നു. തികച്ചം നാടന്‍ മാര്‍ഗങ്ങള്‍. പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചുള്ള ഇത്തരം നാടന്‍ വഴികള്‍ ദോഷങ്ങള്‍ വരുത്തില്ലെന്നു മാത്രമല്ല, ഫലം നല്‍കുകയും ചെയ്യും. ചെലവാണെങ്കില്‍ തീരെ കുറഞ്ഞവയുമാണ്. നമ്മുടെ മുറ്റത്തും വളപ്പിലും പോരെങ്കില്‍ അടുക്കളയില്‍ നിന്നും ലഭിയ്ക്കാവുന്നവയാണ് ഈ കൂട്ടുകള്‍.

മിക്കവാറും ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്ക് നാടന്‍ വഴികളില്‍ പരിഹാരമുണ്ട്. ഇത്തരം ചില പരിഹാരവഴികളെക്കുറിച്ചറിയു,

മഞ്ഞള്‍

മഞ്ഞള്‍

നാടന്‍ സൗന്ദര്യസംരക്ഷണവഴികളില്‍ മഞ്ഞളിന് പ്രധാന സ്ഥാനമുണ്ട്. പച്ചമഞ്ഞളും കസ്തൂരി മഞ്ഞളുമെല്ലാം ഇതിനായി ഉപയോഗിയ്ക്കാറുമുണ്ട്. പച്ചമഞ്ഞള്‍ പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. കസ്തുരി മഞ്ഞള്‍ പുരട്ടുന്നതും ഗുണകരമാണ്.

ചെറുനാരങ്ങാനീര്, പാല്‍പ്പാട, തക്കാളി നീര്

ചെറുനാരങ്ങാനീര്, പാല്‍പ്പാട, തക്കാളി നീര്

നിറം വര്‍ദ്ധിയ്ക്കാനുള്ള മറ്റൊരു വഴിയാണ് ചെറുനാരങ്ങാനീര്, പാല്‍പ്പാട, തക്കാളി നീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത്. ഇതില്‍ അല്‍പം തേനും ചേര്‍ക്കാം. ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്. അടുപ്പിച്ചു ചെയ്താല്‍ ഗുണം നിശ്ചയമാണ്.

പച്ചമഞ്ഞള്‍ തുളസിയിലയോ ആര്യവേപ്പിലയോ ചേര്‍ത്തരച്ചു മുഖത്തിടുന്നത്

പച്ചമഞ്ഞള്‍ തുളസിയിലയോ ആര്യവേപ്പിലയോ ചേര്‍ത്തരച്ചു മുഖത്തിടുന്നത്

മുഖക്കുരുവിനും നാടന്‍ വൈദ്യമുണ്ട്. പച്ചമഞ്ഞള്‍ തുളസിയിലയോ ആര്യവേപ്പിലയോ ചേര്‍ത്തരച്ചു മുഖത്തിടുന്നത് നല്ലതാണ്. കറുവാപ്പട്ടയുടെ പൊടിയും തേനും കലര്‍ത്തി പുരട്ടുന്നതും മുഖക്കുരുവില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒരു വഴിയാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

വരണ്ട ചര്‍മത്തിന് അങ്ങാടിയില്‍ നിന്നും വാങ്ങുന്ന മോയിസ്ചറുകളേക്കാള്‍ ഗുണം നല്‍കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. ഇതു പുരട്ടാം. മുഖത്ത് തേങ്ങാപ്പാലും ചെറുനാരങ്ങാനാരും ചേര്‍ത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.

തക്കാളിനീരും നാരങ്ങാനീരും

തക്കാളിനീരും നാരങ്ങാനീരും

തക്കാളിനീരും നാരങ്ങാനീരും കലര്‍ത്തി കണ്‍തടത്തില്‍ പുരട്ടുന്നത് ഡാര്‍ക് സര്‍ക്കിള്‍ മാറാന്‍ നല്ലതാണ്. നാരങ്ങാനീരിന്റെ ഇരട്ടി തക്കാളി നീര് എടുക്കണമെന്നു മാത്രം. ഇത് 10 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഉരുളക്കിഴങ്ങിന്റെ നീരില്‍ പഞ്ഞിയോ കട്ടികുറഞ്ഞ തുണിയോ മുക്കി വയ്ക്കുന്നതും നല്ലതാണ്. ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞതു വയ്ക്കാം.

തേന്‍

തേന്‍

തേന്‍ പുരട്ടുന്നതും തേനും ചെറുനാരങ്ങാനീരും കലര്‍ന്ന മിശ്രിതം പുരട്ടുന്നതും ബ്ലാക് ഹെഡ്‌സ് നീക്കം ചെയ്യാനുള്ള വഴിയാണ്. മഞ്ഞളും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തു പുരട്ടുന്നത് മുടിയിലെ താരന്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ആര്യവേപ്പില, തുളസി എന്നിവ അരച്ചതു മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും താരന്‍ ഒഴിവാകാന്‍ സഹായിക്കും.

റിവേപ്പിലയിട്ടു തിളപ്പിച്ച വെളിച്ചെണ്ണ

റിവേപ്പിലയിട്ടു തിളപ്പിച്ച വെളിച്ചെണ്ണ

മുടി നല്ലപോലെ വളരാന്‍ കയ്യുണ്ണിയിട്ടു തിളപ്പിച്ച വെളിച്ചെണ്ണ നല്ലതാണ്. ഇല്ലെങ്കില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെളിച്ചെണ്ണ, ചെമ്പരത്തിപ്പൂ ഇട്ടു തിളപ്പിച്ച വെളിച്ചെണ്ണ എന്നിവയും നല്ലതാണ്. ഇതില്‍ കറ്റാര്‍ വാഴയുടെ പള്‍പ്പ് ചേര്‍ക്കുന്നതും ഏറെ ഗുണം ചെയ്യും.

കറിവേപ്പില

കറിവേപ്പില

അകാല നര ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് കറിവേപ്പില. ഇത് അരച്ചു തലയില്‍ പുരട്ടുന്നതും. ഇതിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നതുമെല്ലാം ഗുണം നല്‍കും. കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

വെളുത്തുള്ളിയും ചെറുനാരങ്ങാനീരും

വെളുത്തുള്ളിയും ചെറുനാരങ്ങാനീരും

വെളുത്തുള്ളിയും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് തലയിലെ പേനുകളെ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.

English summary

Home Remedies For Natural Beauty

Home Remedies For Natural Beauty, read more to know about,