തക്കാളിയും തേനും നല്‍കും വെളുപ്പ് നിറം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണം എന്നത് പലപ്പോഴും വെല്ലുവിളിയാണ് പലര്‍ക്കും. നിറം ്ല്‍പം കുറഞ്ഞാലോ മുഖത്തെ എന്തെങ്കിലും പാടുകള്‍ വന്നാലോ പലപ്പോഴും ടെന്‍ഷനാവുന്നവരാണ് നമ്മളില്‍ പലരും. ഇതിനെയെല്ലാം ഇല്ലാതാക്കാനും മുഖം ക്ലീന്‍ ആക്കാനും പലരും ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങുന്നു. എന്നാല്‍ ഇതുണ്ടാക്കുന്നത് പലപ്പോഴും നെഗറ്റീവ് ഫലങ്ങളായിരിക്കും. മുഖത്തിന്റെ ഉള്ള ചര്‍മ്മത്തിന്റെ ഗുണം പോലും പലപ്പോഴും നഷ്ടപ്പെടുന്ന അവസ്ഥയാണ് പലര്‍ക്കും ഉണ്ടാവുന്നത്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം.

പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തിന് ദോഷം ഉണ്ടാവുന്നു. ചര്‍മ്മത്തിന്റെ ഗുണം, കൃത്യമല്ലാത്ത ചര്‍മ്മസംരക്ഷണം, മാനസിക സമ്മര്‍ദ്ദം, മദ്യപാനം. പുകവലി എന്നിവയെല്ലാം പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ചര്‍മ്മത്തിന്റെ ഗുണവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതിനായി എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. സൗന്ദര്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ചില ഘടകങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍കൊണ്ട് പല വിധത്തില്‍ സൗന്ദര്യസംരക്ഷണം സാധ്യമാവും.

തേനും നാരങ്ങയും കുറക്കും പത്ത് വയസ്സ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരത്തില്‍ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും

നാരങ്ങ നെടുകേ മുറിച്ച് അതില്‍ അല്‍പം തേന്‍ ഒഴിച്ച് അത് കൊണ്ട് മുഖത്ത് തേക്കാം. നാരങ്ങ തോടോടു കൂടിയാണ് മുഖത്ത് തേക്കേണ്ടത്. ഇത് അഞ്ച് മിനിട്ടോളം ചെയ്താല്‍ മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. മുഖത്തിന്റെ നിറ വ്യത്യാസം നിങ്ങള്‍ക്ക് ഒരാഴ്ച കൊണ്ട് തന്നെ മാറ്റം വരുന്നതായി കാണാം.

വെള്ളരിക്ക നീര്

വെള്ളരിക്ക നീര്

വെള്ളരിക്ക നീര് കൊണ്ട് ഇത്തരത്തില്‍ സൗന്ദര്യത്തിന് മാറ്റം വരുത്താവുന്നതാണ്. ഇത് ചെറുപ്പമാവാനും സൗന്ദര്യത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നത്. വെള്ളരിക്ക നീര് അല്‍പം പഞ്ഞിയില്‍ കലര്‍ത്തി അത് മുഖത്ത് തേച്ചാല്‍ മതി ദിവസവും രണ്ട് നേരം ഇത് ശീലമാക്കുക. ഇതില്‍ അല്‍പം തൈര് മിക്‌സ് ചെയ്യുമ്പോള്‍ ഇതിന്റെ ഗുണഇരട്ടിയാണ്.

പപ്പായയും തേനും

പപ്പായയും തേനും

പപ്പായയും തേനും മിക്‌സ് ചെയ്ത് മുഖത്ത് മാസ്‌ക് ഇടുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും ഭംഗിയും നല്‍കുന്നു. 15 മിനിട്ടെങ്കിലും ഈ ഫേസ്മാസ്‌ക് കൊണ്ട് മസ്സാജ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് മുഖത്തിന് തിളക്കം നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ്. കൂടുതല്‍ ഫലം ലഭിക്കുന്നതിനായി അല്‍പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്.

 പഴം

പഴം

നല്ലതു പോലെ പഴുത്ത പഴം സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുമ്പോള്‍ അത് മികച്ച ഗുണമാണ് നല്‍കുന്നത്.പഴുത്ത പഴത്തില്‍ പാല്‍പ്പാടയും അല്‍പം കേനും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

തൈര്

തൈര്

ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് കൊണ്ട് ഏത് വലിയ പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാം. രണ്ട് സ്പൂണ്‍ തൈരില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുക. മഞ്ഞള്‍പ്പൊടിയില്‍ തേനും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് തൊലി. ഇതിലുള്ള വിറ്റാമിന്‍ സി പലപ്പോഴും ചര്‍മ്മ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഉണങ്ങിയ ഓറഞ്ചിന്റെ തൊലിയില്‍ അല്‍പം കടലമാവിന്റെ പൊടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 10 മിനിട്ട് കഴിഞ്ഞ് മുഖത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

 ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ കൊണ്ട് സൗന്ദര്യസംരക്ഷണം സാധ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ടേബിള്‍ സ്പൂണ്‍ ആവക്കാഡോ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. 30 മിനിട്ട് കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. നല്ലൊരു മോയ്‌സ്ചുറൈസറിന്റെ ഫലം ചെയ്യും ഇത്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ സൗന്ദര്യത്തിന് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. അല്‍പം ഗ്രീന്‍ ടീയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇരുപത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കവും സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

 തക്കാളി

തക്കാളി

തക്കാളി കൊണ്ടും സൗന്ദര്യസംരക്ഷണം വളരെയധികം സാധ്യമാണ്. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ തക്കാളി നീര് അല്‍പം തേന്‍ എന്നിവ മിക്‌സ് ചെയ്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തെ കറുത്ത പാടുകളും മറ്റും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കൊണ്ട് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം ഉപകാരങ്ങള്‍ ഉണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഓട്‌സ് മികച്ചതാണ്. ഒരു സ്പൂണ്‍ ഓട്‌സ് പൊടിച്ചത് അര ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളം എന്നിവയെല്ലാം മിക്‌സ് ചെയ്ത് മുഖത്ത് വട്ടത്തില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യാവുന്നതാണ്.

English summary

Home Remedies for Skin Rejuvenation

Here are the top ten home remedies for skin rejuvenation.
Story first published: Monday, December 11, 2017, 15:39 [IST]