ഡാര്‍ക്ക് സ്‌പോട്ട് മാറ്റി മുഖത്തിന് തിളക്കം

Posted By:
Subscribe to Boldsky

മുഖത്തെ ഡാര്‍ക്ക് സ്‌പോട്ട് ഉണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. പലപ്പോവും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം സമ്മര്‍ദ്ദത്തിലായവര്‍ വരെ ഉണ്ട്. എന്നാല്‍ ഒരിക്കലും ഇനി ഡാര്‍ക്ക് സ്‌പോട്ടിനെക്കുറിച്ച് പേടിക്കണ്ട. കാരണം ഇതിനെ ഇല്ലാതാക്കാനുള്ള ചില വീട്ടുവിദ്യകള്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്.

കൂടുതല്‍ വായനക്ക്‌:സണ്‍സ്‌ക്രീന്‍ തേക്കുമ്പോള്‍ അല്‍പം സൂക്ഷിക്കാം

ചില മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയ്ക്കാം. നമ്മുടെ ചുറ്റും എന്നും കാണുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ മുഖത്തെ ഡാര്‍ക്ക് സ്‌പോട്ടിനെക്കുറിച്ച് ഒരു സൂചന പോലും നമുക്ക് നല്‍കില്ല. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറു നാരങ്ങ പ്രകൃതി ദത്ത വിറ്റാമിനുകളുടെ കലവറയാണ്. ഓറഞ്ച്, നാരങ്ങ എന്നിവയിലെ വിറ്റാമിന്‍ സി നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ്. അതിനാല്‍ നാരങ്ങ പതിവായി ഉപയോഗിച്ചാല്‍ ഡാര്‍ക്ക് സ്‌പോട്‌സ് തടയാം

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ ഓയില്‍ നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ. ഇത് ചര്‍മത്തിനു സ്വാഭാവിക നിറം നല്‍കാന്‍ സഹായിക്കുന്നു.

ചന്ദനം

ചന്ദനം

ചന്ദനം റോസ് വാട്ടറുമായി കുഴച്ചു പുരട്ടി അല്‍പ സമയത്തിനു ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തെ സുന്ദരമാക്കുകയും ഡാര്‍ക്ക് സ്‌പോട്ട് ഇല്ലാതാക്കുകയും ചെയ്യുന്നു.

 തേന്‍

തേന്‍

സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ ഉറപ്പുള്ള പരിഹാരമാണ് തേന്‍. തേനിനു ചര്‍മം പുതുക്കാനുള്ള കഴിവ് ഉണ്ട. തേനില്‍ പാലോ തൈരോ ചേര്‍ത്ത് പുരട്ടുക.

പാല്‍

പാല്‍

പാലില്‍ ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മത്തിന് കേടു പാടുകള്‍ ഉണ്ടാക്കില്ല. കൂടാതെ മെലാനിന്റെ ഉത്പാദനം കുറച്ചു ചര്‍മത്തിനു സ്വാഭാവികത നല്‍കുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയ്ക്ക് ഇരുണ്ട പാടുകള്‍ കുറയ്ക്കാന്‍ കഴിയും. ഇത് ഒരു കൂളിംഗ് ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു. ഇരുണ്ട പാടുകളും ചര്‍മ രോഗങ്ങളും, മാറ്റി ത്വക്കിന് നല്ല തിളക്കം നല്‍കുന്നു.

English summary

Home Remedies for Black Spots on Your Face

Many black spots or dark patches can be easily lightened or eliminated to restore a glowing facial complexion. Here are top home remedies for Black Spots on Face.
Story first published: Friday, June 9, 2017, 19:00 [IST]