ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തും

Posted By:
Subscribe to Boldsky

നിറത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാവും. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കണ്ണില്‍ കണ്ട ക്രീമും സോപ്പും എല്ലാം തേക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ക്രീമും സോപ്പും ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെക്കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പുതിയ ചര്‍മ്മ പ്രശ്‌നങ്ങളിലേക്കും ഇത് വഴിവെക്കുന്നു.

മുടി സില്‍ക്കിയാവാന്‍ കടുകെണ്ണ പ്രയോഗം

ചര്‍മ്മസംരക്ഷണത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ സ്വാഭാവിക മാര്‍ഗ്ഗത്തിലൂടെ പല തരത്തിലും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാം.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങിന്റെ നീരിന് പ്രകൃതിദത്തമായി ബ്ലീച്ചിങ് ഗുണമുണ്ട്. ചര്‍മ്മത്തിന്റെ നിറവ്യത്യാസം അകറ്റി നിറം നല്‍കാന്‍ ഇത് സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു.

ഉപയോഗിക്കേണ്ടതിങ്ങനെ

ഉപയോഗിക്കേണ്ടതിങ്ങനെ

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക. നീര് പിഴിഞ്ഞ് എടുക്കുക. പഞ്ഞി ഈ നീരില്‍ മുക്കി നിറം മങ്ങിയ ചര്‍മ്മ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം കഴുകി കളയുക.

നാരങ്ങ നീര്

നാരങ്ങ നീര്

മറ്റൊരു പ്രകൃതി ദത്ത ബ്ലീച്ചിങ് ഏജന്റ് ആണ് ഇത്. ചര്‍മ്മത്തിന്റെ ഇരുണ്ട നിറം മാറ്റാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം മങ്ങാതെ നിറം വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ നീര് സഹായിക്കുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യുന്നതായിരിക്കും ഉത്തമം.

 ഉപയോഗിക്കേണ്ടത് എങ്ങനെ

ഉപയോഗിക്കേണ്ടത് എങ്ങനെ

ഒരു നാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക. ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം മുഖത്ത് ഇരുണ്ട ഭാഗങ്ങളില്‍ തേയ്ക്കുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളഞ്ഞ് മുഖം തുടയ്ക്കുക

പാല്‍

പാല്‍

ലാക്ടിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന് തെളിഞ്ഞ നിറം പ്രകൃദത്തമായി നല്‍കാന്‍ പാല്‍ സഹായിക്കും. പച്ചപാല്‍ ചര്‍മ്മത്തില്‍ പുരട്ടുന്നതാണ് നല്ലത്. സാധാരണ പാലോ തണുത്ത പാലോ ഉപയോഗിക്കാം . അതേസമയം ചൂടാക്കിയതോ ചൂടുള്ളതോ ആയ പാല്‍ ഉപയോഗിക്കരുത്.

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍

ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ യ്ക്ക് ചര്‍മ്മത്തിന് തെളിച്ചം നല്‍കാനുള്ള കഴിവുണ്ട്. ചര്‍മ്മത്തില്‍ എണ്ണമയം ഉണ്ടാക്കുമെന്നതിനാല്‍ രാത്രിയില്‍ പുരട്ടുക. അങ്ങനെയെങ്കില്‍ ചര്‍മ്മത്തിലേക്ക് എണ്ണ നന്നായി വലിച്ചെടുക്കാന്‍ സമയം ലഭിക്കും.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഏതെങ്കിലും ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചര്‍മ്മത്തില്‍ നിറം മങ്ങിയ ഭാഗത്ത് ബദാം എണ്ണ സാവധാനം തേയ്ക്കുക. അധികമാവുന്ന എണ്ണ ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടച്ച് കളയുക. രാത്രി തേച്ച് രാവിലെ കഴുകി കളയുക

 ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി കുറച്ച് ദിവസം വെയിലത്ത് വച്ച് ഉണക്കുക. അതിന് ശേഷം നന്നായി പൊടിച്ചെടുക്കുക. തേനും റോസ് വാട്ടറും ചേര്‍ത്ത് ഇളക്കി കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.

ശ്രദ്ധിക്കേണ്ട വിധം

ശ്രദ്ധിക്കേണ്ട വിധം

നന്നായി ഉണങ്ങിയതിന് ശേഷം സാധാരണ വെള്ളത്തില്‍ കഴുകുക. നേരിട്ട് ഉപയോഗിക്കുകയാണെങ്കില്‍, കണ്ണടച്ചതിന് ശേഷം ഓറഞ്ച് തൊലി ചര്‍മ്മത്തിലേക്ക് പിഴിഞ്ഞ് തേയ്ക്കുക.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തേയ്ക്ക് ഇറങ്ങരുത്. സൂര്യ പ്രകാശം ചര്‍മ്മത്തിന് ഹാനികരമാണ്. നേര്‍ത്ത മോയ്‌സ്ച്യുറൈസര്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തുക. ദിവസം രണ്ട് നേരം ചര്‍മ്മം വൃത്തിയാക്കാന്‍ മറക്കരുത്.

English summary

Fairness Tips To Get Fair Skin Naturally

You can try any of these tips for getting fair skin naturally.
Story first published: Monday, September 25, 2017, 15:37 [IST]
Subscribe Newsletter