ശ്രദ്ധയില്ലാതെ ഷേവ് ചെയ്യുമ്പോഴുള്ള അപകടം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യത്തിന് കൊടുക്കാത്തതാണ് സൗന്ദര്യ സംരക്ഷണത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത്. പലപ്പോവും സ്ത്രീകളാണ് സൗന്ദര്യത്തിന്റേയും ചര്‍മസംരക്ഷണത്തിന്റേയും കാര്യത്തില്‍ പ്രാധാന്യം കൂടുതല്‍ നല്‍കുന്നവര്‍.

കഷണ്ടി കണ്ട് തുടങ്ങിയാല്‍ അഞ്ചേ അഞ്ച് കാര്യം

എന്നാല്‍ പുരുഷനും അതേ പോലെ തന്നെ സൗന്ദര്യസംരക്ഷണത്തില്‍ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. പുരുഷന്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പുരുഷന്റെ ചര്‍മ്മത്തെക്കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സംവേദനത്വം കൂടിയ ചര്‍മ്മം

സംവേദനത്വം കൂടിയ ചര്‍മ്മം

പുരുഷന്മാര്‍ക്കും സംവേദനത്വം കൂടിയ ചര്‍മ്മമാണുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പുരുഷന്‍മാര്‍ സൗന്ദര്യസംരക്ഷണത്തിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന കാര്യത്തില്‍ സംശയംവേണ്ട.

പാരമ്പര്യഘടകങ്ങള്‍

പാരമ്പര്യഘടകങ്ങള്‍

പാരമ്പര്യഘടകങ്ങള്‍ക്ക് ചര്‍മ്മത്തിന്റെ ഗുണമേന്മയുടെ കാര്യത്തില്‍ പ്രധാന പങ്കുണ്ടെങ്കിലും ഏറിയ പങ്ക് പുരുഷന്മാരിലും കാലാവസ്ഥയാണ് ചര്‍മ്മത്തിന് പ്രതികൂലമാകുന്നത്. അതുകൊണ്ട് തന്നെ പുരുഷന്‍മാര്‍ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

 ചര്‍മ്മത്തിന്റെ വരള്‍ച്ച

ചര്‍മ്മത്തിന്റെ വരള്‍ച്ച

ഏറിയ പങ്ക് പുരുഷന്‍മാരിലും ചര്‍മ്മത്തിന്റെ വരള്‍ച്ച അനുഭവിക്കുന്നു. ഇത് മോയ്‌സ്ചറൈസറുകളുടെ പ്രാധാന്യമാണ് കാണിക്കുന്നത്. മോയ്‌സ്ചുറൈസര്‍ ഉപോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ കാണിക്കുന്നത്.

 കാലാവസ്ഥാ മാറ്റങ്ങള്‍

കാലാവസ്ഥാ മാറ്റങ്ങള്‍

കാലാവസ്ഥയിലെ മാറ്റങ്ങള്‍ കൊണ്ട് പലപ്പോഴും ചര്‍മ്മത്തിന് പ്രശ്‌നം ഉണ്ടാക്കുന്നത് പുരുഷന്‍മാരിലാണ്. അതുകൊണ്ട് തന്നെ ക്രീം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നവര്‍ക്ക് കാലാവസ്ഥയിലെ മാറ്റങ്ങള്‍ അധികം ഏല്‍ക്കുകയില്ല.

 ശ്രദ്ധയില്ലാതെ ഷേവ്

ശ്രദ്ധയില്ലാതെ ഷേവ്

ശ്രദ്ധയില്ലാതെ ഷേവ് ചെയ്യുന്നത് പുരുഷന്മാരില്‍ പല പ്രശ്‌നങ്ങള്‍ക്കുമിടയാക്കും. ഷേവ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ നല്കുക. ഇതാണ് പലപ്പോഴും ചര്‍മ്മസംരക്ഷണത്തിന് പാരയാവുന്നത്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

ചര്‍മ്മ വിദഗ്ദരുടെ അഭിപ്രായത്തില്‍ നല്ലൊരു ശതമാനം ആളുകളും പുരുഷന്മാരും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാത്തവരാണ്. മിക്ക പുരുഷന്മാരുടെയും ചര്‍മ്മത്തിന് തകരാറ് സംഭവിക്കുന്നത് ഇത് മൂലമാണ്.

 മുഖരോമം

മുഖരോമം

പുരുഷന്മാരുടെ മുഖരോമം മറ്റ് ശരീര ഭാഗങ്ങളിലെ രോമങ്ങളേക്കാള്‍ പരുക്കനാണ്. അതിനാല്‍ താടിരോമത്തിലും കണ്ടീഷണര്‍ ഉപയോഗിക്കണം. ഇത് മുഖത്തെ രോമം സോഫ്റ്റ് ആക്കുന്നു.

English summary

facts about men's skin

Is men's skin care important? Read on to know facts about mens skin.
Story first published: Saturday, August 19, 2017, 12:20 [IST]
Subscribe Newsletter