Just In
Don't Miss
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Automobiles
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുഖത്തെ ഏത് പാടിനും പരിഹാരം ഇനി കൈക്കുള്ളില്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാവുന്ന ഒന്നാണ് പലപ്പോഴും മുഖത്തെ കറുത്ത പാടുകളും കുത്തുകളും എല്ലാം. ഇവയെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങുന്നവരും കുറവല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് കൂടാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനും ആവില്ല.
ഇനി സൗന്ദര്യസംരക്ഷണത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പാര്‍ശ്വഫലങ്ങളെ പേടിക്കാതെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കറുവപ്പട്ടയില്‍ ഉണ്ട്. എങ്ങനെയെന്ന് നോക്കാം.

കറുവപ്പട്ടയും തേനും
ആരോഗ്യകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുവപ്പട്ടയും തേനും. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നില്‍ തന്നെയാണ്. മുഖക്കുരുവുണ്ടാക്കുന്ന ഫംഗസ് പ്രശ്നങ്ങളേയും മറ്റും ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട്. എന്നാല്‍ കറുവപ്പട്ടയോടും തേനിനോടും ഒപ്പം അല്പം ജാതിയ്ക്ക കൂടി ചേരുമ്പോള്‍ ഇതൊരു ഉഗ്രന്‍ ഫേസ്പാക്ക് ആയി മാറുന്നു.

കറുവപ്പട്ട പൊടിച്ചത്
അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത് ഇവയെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തിന് തിളക്കവും പാടുകളില്‍ നിന്ന് മോചനവും നല്കുന്നു.

കറ്റാര്‍വാഴ മഞ്ഞള്‍പ്പൊടി
ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ നീരും അല്പം മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകി കളയു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

പാലും തേനും
പാലും തേനും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലൊരു മുതല്‍ക്കൂട്ടാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം.

പഴവും ആവക്കാഡോയും
ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പഴവും ആവക്കാഡോയും വളരെ നല്ലതാണ.് രണ്ടും കൂടി മിക്സ് ചെയ്ത് പേസ്റ്റ് ആക്കി മുഖത്ത് പുരട്ടുക. നല്ലതുപോലെ മുഖം വൃത്തിയാക്കിയതിനു ശേഷം മാത്രമേ മുഖത്ത് ഇവ പുരട്ടാവൂ.

തേന്‍ പപ്പായ
തേന്‍ പപ്പായയും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗമുള്ളതാണ്. തേന്‍ പപ്പായയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖത്ത് മാത്രമല്ല കഴുത്തിലും ഇത് പുരട്ടാവുന്നതാണ്. കഴുത്തിലെ കറുപ്പകറ്റാനും തിളക്കം വര്‍ദ്ധിപ്പിക്കാനും ഈ മാസ്ക് സഹായിക്കും. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം.