For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലെ കറുപ്പകറ്റാന്‍ ഒരു തണ്ട് കറ്റാര്‍ വാഴ

ഒറ്റമൂലികള്‍ കൊണ്ട് തന്നെ വളരെയധികം ഫലപ്രദമായ രീതിയില്‍ കഴുത്തിനു ചുറ്റുമുള്ള കറുപ്പിന് പരിഹാരം

|

കഴുത്തിനു ചുറ്റും കറുപ്പ് നിറം വ്യാപിക്കുന്നത് പല തരത്തിലാണ് നമ്മളെ അസ്വസ്ഥയാക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം പോലും ഇത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പല തരത്തിലുള്ള കാരണങ്ങള്‍ ഇതിനു പുറകിലുണ്ട്. കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും പരീക്ഷിക്കാറുണ്ട്. ഇത് പലപ്പോഴും കറുപ്പ് വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.

പലപ്പോഴും മുഖം വൃത്തിയാക്കുന്ന തിരക്കില്‍ നമ്മള്‍ കഴുത്തിനെ മറന്ന് പോവുന്നു. പൊടിയുടെ അഴുക്കും അടിഞ്ഞിരുന്ന് തന്നെയാണ് പ്രധാനമായും കഴുത്തിനു ചുറ്റും കറുപ്പ് പടരുന്നതും. എന്നാല്‍ കഴുത്ത് കഴുകിയെന്ന് തന്നെ ഇരിക്കട്ടെ ഇത് പലപ്പോഴും മോയ്‌സ്ചുറൈസ് ചെയ്യാന്‍ മറന്നു പോവും. ഇത് കഴുത്തില്‍ ഇരുണ്ട നിറവും ചുളിവുകളും വീഴാന്‍ കാരണമാകും.

<strong>പോയ മുടി വീണ്ടും വളരാന്‍ ഇതൊന്ന് ശ്രദ്ധിക്കാം</strong>പോയ മുടി വീണ്ടും വളരാന്‍ ഇതൊന്ന് ശ്രദ്ധിക്കാം

എന്താണ് കഴുത്തിന് ചുറ്റും കറുപ്പ് നിറം വരാനുള്ള പ്രധാന കാരണം എന്ന് നിങ്ങള്‍ക്കറിയുമോ? സൂര്യപ്രകാശം അധികസമയം കൊള്ളുന്നതും കഴുത്തിനു ചുറ്റുമുള്ള കറുപ്പിന് പ്രധാനപ്പെട്ട കാരണമാണ്. പൊടിപടലങ്ങളും മറ്റും മറ്റൊരു കാരണമാണ്. കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതിലുള്ള കെമിക്കലുകളും സ്‌കിന്‍ കെയര്‍ ഉത്പ്പന്നങ്ങളുടെ പ്രശ്‌നങ്ങളും ഇത്തരത്തില്‍ കഴുത്തിനു ചുറ്റും കറുപ്പ് വരാന്‍ കാരണമാണ്. കൂടാതെ അമിത വണ്ണക്കാരിലും പ്രമേഹ രോഗികളിലും കഴുത്തിന് ചുറ്റും കറുപ്പ് നിറം വരാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഫംഗസ് ഇന്‍ഫെക്ഷന്‍, എക്‌സിമ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരിലും കഴുത്തിനു ചുറ്റുമുള്ള കറുപ്പ് ഉണ്ടാവുന്നു.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

ചര്‍മ്മസംരക്ഷണത്തിന് യാതൊന്നും നോക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍ വാഴ ജെല്‍. ഒരു കറ്റാര്‍ വാഴ എടുത്ത് അത് കഴുത്തിനു ചുറ്റും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് 10 മിനിട്ടോളം ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. ഇതിലുള്ള ഫ്‌ളവനോയ്ഡുകളും എന്‍സൈമുകളും കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ മതി ഇത് കഴുത്തിലെ കറുപ്പിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നാല് ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു പഞ്ഞി ഉപയോഗിച്ച് ഇത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പിന് ഉത്തമ പരിഹാരം നല്‍കുന്നു. എന്നാല്‍ ഇത് ചെയ്ത ശേഷം മോയ്‌സ്ചുറൈസര്‍ ഇടാന്‍ മറക്കരുത്. കാരണം ആപ്പിള്‍സിഡാര്‍ വിനീഗര്‍ പെട്ടെന്ന് ചര്‍മ്മത്തെ വരണ്ടതാക്കുന്നു.

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍

അല്‍പം ആല്‍മണ്ട് ഓയിലും ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിലും മിക്‌സ് ചെയ്ത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. ഇതിനു മുന്‍പായി കഴുത്ത് നല്ലതു പോലെ സോപ്പിട്ട് കഴുകേണ്ടത് അത്യാവശ്യമാണ്. വട്ടത്തില്‍ 15 മിനിട്ടോളം ഈ എണ്ണ കഴുത്തില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് കറുത്ത കഴുത്തിന് പരിഹാരം നല്‍കുന്ന മറ്റൊന്ന്. രണ്ടോ മൂന്നോ സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് പേസ്റ്റ് രൂപത്തില്‍ ാക്കി കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിഞ്ഞാല്‍ വിരല്‍ കൊണ്ട് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്. ശേഷം വെള്ളം കൊണ്ട് കഴുകിക്കളയണം. ഇതിനു ശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ പുരട്ടാവുന്നതാണ്.

ഒലീവ് ഓയിലും നാരങ്ങയും

ഒലീവ് ഓയിലും നാരങ്ങയും

ഇരുണ്ട നിറമുള്ള കഴുത്തിന് മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ് ഓലീവ് ഓയിലും നാരങ്ങയും. ഇവ രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പകറ്റി നിറം നല്‍കാന്‍ സഹായിക്കുന്നു. നാരങ്ങയില്‍ ചര്‍മ്മം വെളുക്കാനുള്ള ബ്ലീച്ചിംഗ് പ്രോപ്പര്‍ട്ടീസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ തരത്തിലും ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മം ക്ലിയറാക്കുന്നു.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഒരു ചെറിയ ഉരുളക്കിഴങ്ങ് മിക്‌സിയില്‍ അടിച്ച് അതിന്റെ നീരെടുത്ത് അത് കഴുത്തിനു ചുറ്റും 15 മിനിട്ടോളം പുരട്ടി നിര്‍ത്തുക. പിന്നീട് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും ചെയ്യാം. മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്നത് കഴുത്തിലെ കറുപ്പിന് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഓട്‌സ് സ്‌ക്രബ്ബ്

ഓട്‌സ് സ്‌ക്രബ്ബ്

കാല്‍ക്കപ്പ് ഓട്‌സ് ഒരു ടേബിള്‍ സ്പൂണ്‍ തക്കാളി നീര്, അല്‍പം റോസ് വാട്ടര്‍ അല്ലെങ്കില്‍ ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ നല്ലതു പോലെ മിക്‌സ് ചെയ്ത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. അതിനു ശേഷവും കഴുത്തിനു ചുറ്റും വിരലു കൊണ്ട് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പകറ്റി കഴുത്തിന് നിറം നല്‍കുന്നു.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

ആവശ്യമുള്ള സാധനം എന്ന് പറയുന്നത് വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ മാത്രമാണ്. വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ പൊട്ടിച്ച് അതിനകത്തെ ഓയില്‍ എടുത്ത് അത് കൊണ്ട് കഴുത്തിനു ചുറ്റും മസ്സാജ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ അത് കഴുത്തില്‍ തന്നെ വെക്കുക. അടുത്ത ദിവസം രാവിലെ ഇത് ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. കഴുത്തിലെ കറുപ്പിന് ആദ്യ ദിവസം തന്നെ മാറ്റം കണ്ടു തുടങ്ങും.

 തൈര്

തൈര്

തൈരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കഴുത്തിനു ചുറ്റും തൈര് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. തൈരില്‍ അല്‍പം നാരങ്ങ നീരു കൂടി മിക്‌സ് ചെയ്യാവുന്നതാണ്. ഇത് രണ്ടും കൂടി കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം. എല്ലാ ദിവസവും ഒരു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. ഇത് കഴുത്തിന് കറുപ്പ് നിറം അകറ്റി നിറവും തിളക്കവും നല്‍കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

ഏത് ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ് മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച് കഴുത്തിലെ കറുപ്പ് മാറ്റുന്നതെങ്ങനെയെന്ന് നോക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് കാല്‍ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയില്‍ മിക്‌സ് ചെയ്ത് ഇത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Effective Home Remedies To Get Rid Of A Dark Neck

The remedies given below can help to lighten the dark skin on your neck.
Story first published: Thursday, October 26, 2017, 10:41 [IST]
X
Desktop Bottom Promotion