For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനും പപ്പായയും മുഖം തിളങ്ങാനുള്ള മാര്‍ഗ്ഗം

ഇത്തരം വഴികളിലൂടെ നമുക്ക് ചര്‍മ്മത്തിന്റെ നിറം തിരിച്ചെടുക്കാവുന്നതാണ്.

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള ആധികള്‍ നമുക്കെല്ലാം ഉണ്ടാവും. മുഖത്തിന് നിറം കുറവ്, മുഖത്തെ കറുത്ത കുത്തുകള്‍, മുഖത്തേയും ശരീരത്തിലേയും ചര്‍മ്മം ചുളുങ്ങുന്നു തുടങ്ങി നിരവധി പ്രതിസന്ധികള്‍ നമുക്കുണ്ടാവും. ഇതിനെയെല്ലാം പെട്ടെന്ന് പരിഹരിക്കാം എന്ന് വിചാരിച്ചാണ് പലരും ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുന്നത്. എന്നാല്‍ കെമിക്കലിന്റെ ഉപയോഗവും മറ്റും നമ്മുടെ ചര്‍മ്മത്തെ വീണ്ടും പ്രതിസന്ധിയിലേക്കാക്കുന്നു. നല്ല നാടന്‍ പ്രയോഗങ്ങളിലൂടെ തന്നെ ചര്‍മ്മത്തിന് തിളക്കം നല്‍കി മുകളില്‍ പറഞ്ഞിരിക്കുന്ന പ്രശ്‌നങ്ങളെയെല്ലാം നമുക്ക് ഇല്ലാതാക്കാം.

എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ദോഷം വരാതെ ചര്‍മ്മസംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. അതിനായി ചെയ്യാവുന്ന പല കാര്യങ്ങളും ഉണ്ട്. ചര്‍മ്മത്തിന്റെ നിറം തന്നെയാണ് പലരും ആഗ്രഹിക്കുന്ന ഒന്ന്. എത്രയൊക്കെ ഇരുനിറത്തെ അംഗീകരിച്ചാലും ചിലരിലെങ്കിലും അല്‍പം കൂടി നിറം കൂടിയെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാവും. അതുതന്നെയാണ് നമ്മുടെ വിപണിയിലെ ചര്‍മ്മസംരക്ഷണ വസ്തുക്കളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതും.

കുഴിനഖത്തിന് പരിഹാരം ഉടന്‍ കാണാംകുഴിനഖത്തിന് പരിഹാരം ഉടന്‍ കാണാം

ഇത് കൂടാതെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യുന്ന തെറ്റ് തന്നെയാണ് കണ്ണില്‍ കണ്ട ക്രീമുകളും മറ്റ് തേക്കുന്നത്. അത് പിന്നീട് മുഖത്തിന് അലര്‍ജിയും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. നാടന്‍ പ്രയോഗത്തിലൂടെ ചര്‍മ്മത്തെ ബാധിക്കുന്ന ഏത് പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

തേന്‍ പപ്പായ ഫേസ്മാസ്‌ക്

തേന്‍ പപ്പായ ഫേസ്മാസ്‌ക്

തേന്‍ പപ്പായ ഫേസ് മാസ്‌ക് മുഖത്തിന് നിറവും തിളക്കവും നല്‍കുന്നതോടൊപ്പം ചുളിവുകള്‍ ഇല്ലാതാക്കാനും സഹായിക്കുകയും കൂടി ചെയ്യുന്നു. അരക്കപ്പ് നല്ലതു പോലെ പഴുത്ത പപ്പായ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. തണുത്ത വെള്ളത്തില്‍ വേണം കഴുകിക്കളയാന്‍. ഇത് മുഖത്തിന് തിളക്കവും ചര്‍മ്മത്തിന് നിറവും നല്‍കാന്‍ സഹായിക്കും. മാത്രമല്ല മുഖത്തെ എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു.

 ഓറഞ്ച് നീരും തൈരും

ഓറഞ്ച് നീരും തൈരും

ഓറഞ്ച് നീരും തൈരും ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അല്‍പം ഓറഞ്ചിന്റെ തൊലി പൊടിച്ചതും തൈരില്‍ മിക്‌സ് ചെയ്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ ചുളിവകറ്റാനും സഹായിക്കുന്നു.

തക്കാളിയും ഓട്‌സും

തക്കാളിയും ഓട്‌സും

തക്കാളിയും ഓട്‌സും ആണ് ചര്‍മ്മത്തിനെ അതിന്റെ പ്രശ്‌നങ്ങളില്‍ നിന്നും ഇല്ലാതാക്കുന്ന മറ്റൊരു പരിഹാരം. തക്കാൡയിലെ ലിക്കോപൈനില്‍ അടങ്ങിയിട്ടുള്ള ചുവന്ന നിറമാണ് ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നത്. ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. നിരവധി ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലുണ്ട്. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന ക്യാന്‍സറില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നതിനും തക്കാളി സഹായിക്കുന്നു. തക്കാളിയും ഓട്‌സും നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാ.ം ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

പാലും നാരങ്ങ നീരും തേനും

പാലും നാരങ്ങ നീരും തേനും

ഇവ മൂന്നും ചേര്‍ന്നാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയേറെ ആരോഗ്യമാണ് ഇവ മൂന്നും നല്‍കുന്നത് തന്നെ. ഇവ മൂന്നും തുല്യ അളവില്‍ എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇത്തരത്തില്‍ ചെയ്ത് അത് മുഖത്ത് തേച്ച് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം. ഇത് മുഖത്തിന് ആരോഗ്യവും നിറവും തിളക്കവും നല്‍കും എന്നതാണ് സത്യം.

 കടലമാവും റോസ് വാട്ടറും

കടലമാവും റോസ് വാട്ടറും

അമിത രോമവളര്‍ച്ചയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവും റോസ് വാട്ടറും. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവും റോസ് വാട്ടറും. ഇവ രണ്ടും കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇവ തേച്ച് പിടിപ്പിച്ചതിനു ശേഷം 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നല്ലൊരു മോയ്‌സ്ചുറൈസറിന്റെ ഗുണം ചെയ്യുന്നു. മാത്രമല്ലല അമിത രോമ വളര്‍ച്ചയെ കുറക്കുകയും ചെയ്യുന്നു.

 ചന്ദനപ്പൊടി

ചന്ദനപ്പൊടി

ചന്ദനപ്പൊടിയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ചന്ദനപ്പൊടി റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പകറ്റാനും മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. അതിലൂടെ ആരോഗ്യമുള്ള ചര്‍മ്മത്തിനും കാരണമാകുന്നു.

 മത്തങ്ങ ഫേസ് മാസ്‌ക്

മത്തങ്ങ ഫേസ് മാസ്‌ക്

മത്തങ്ങ ഫേസ് മാസ്‌ക് ആണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനെ സംരക്ഷിക്കുന്നു. രണ്ട് ടീസ്പൂണ്‍ മത്തങ്ങയും അര ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ പാലും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ചര്‍മ്മം തിളങ്ങാനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു മത്തങ്ങ ഫേസ്പാക്ക്.

സിട്രിക് ആസിഡ്

സിട്രിക് ആസിഡ്

സിട്രിക് ആസിഡ് കൊണ്ട് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാം. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഗ്രേപ്പ് ഫ്രൂട്ട് ജ്യൂസ്, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, രണ്ട് ടീസ്പൂണ്‍ പുളിയുള്ള ക്രീം എന്നിവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് നിറവും ചര്‍മ്മത്തിന് ആരോഗ്യവും നല്‍കുന്നു.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീരിന്റെ കാര്യത്തിലും മുഖത്തിന്റെ നിറം ഒരു പ്രശ്‌നമേ അല്ല. കാരണം ഇതില്‍ പ്രകൃതി ദത്ത ആസ്ട്രിജന്റ് പോലെ പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഇത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയേണ്ടത് ശ്രദ്ധിക്കണം. മുഖത്തെ പാടുകളയും ചുൡവുകളും അകറ്റി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു.

 അരിപ്പൊടിയും പാലും

അരിപ്പൊടിയും പാലും

അരിപ്പൊടിയും പാലുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് മുഖത്തിന് നിറം നല്‍കുന്നതോടൊപ്പം അകാല വാര്‍ദ്ധക്യം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു. അരക്കപ്പ് അരിപ്പൊടി നാല് ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ഇത് മുഖത്തിന് തിളക്കം നല്‍കുന്നു.

English summary

easy homemade skin lightening remedies

Homemade skin lightning remedies and treatments read on to know more about it.
X
Desktop Bottom Promotion