വെളുക്കാന്‍ ചില നാടന്‍ വൈദ്യങ്ങള്‍

Posted By:
Subscribe to Boldsky

ചര്‍മത്തിന് വെളുപ്പു വേണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇത് പലപ്പോഴും പാരമ്പര്യമാണെന്നു പറയാം. പാരമ്പര്യത്തിനു പുറമെ ചര്‍മസംരക്ഷണം, നല്ല അന്തരീക്ഷം തുടങ്ങിയവയെല്ലാം നല്ല നിറത്തിനുള്ള വഴികളാണ്.

രാസവസ്‌തുക്കള്‍ അടങ്ങിയ ഉത്‌പന്നങ്ങള്‍ മുഖത്തിനായി തിരഞ്ഞെടുക്കുന്നത്‌ അപകടരമാണ്‌. അതേസമയം സലൂണികളിലും സ്‌പാകളിലും പോവുക എന്നത്‌ ചെലവേറിയ കാര്യവുമാണ്‌, അതുകൊണ്ട്‌ ഇതിനെല്ലാം ഉള്ള ലളിതമായ പരിഹാരം വീട്ടില്‍ തന്നെ ചര്‍മ്മത്തിന്‌ വെളുപ്പ്‌ നല്‍കുന്ന പ്രതിവിധികള്‍ കണ്ടെത്തുക എന്നതാണ്‌.

ചര്‍മനിറത്തിന് പ്രകൃതിദത്ത വൈദ്യങ്ങള്‍, നമുക്കു ചുറ്റുമുള്ള ചേരുവകള്‍ ഉപയോഗിച്ചു നമുക്കു തന്നെ തയ്യാറാക്കാവുന്നവ പരീക്ഷിയ്ക്കുന്നതാണ് എപ്പോഴും ഏറെ ഗുണകരം. ഇവ ഗുണവും നല്‍കും പാര്‍ശ്വഫലങ്ങള്‍ ഭയക്കാനുമില്ല.

കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി

കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി

കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതവും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്ഇവ കലര്‍ത്തി പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകാം.

പാല്‍

പാല്‍

രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ പാല്‍ ഒരു പാത്ത്രിലെടുത്ത്‌ അര ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീരും അര ടേബിള്‍സ്‌പൂണ്‍ മഞ്ഞള്‍ പൊടിയും രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ കടലമാവും ചേര്‍ക്കുക. നന്നായി ഇളക്കിയ ഈ മിശ്രിതം മുഖത്ത്‌ പുരട്ടുക. ഉണങ്ങുന്നത്‌ വരെ 15 മിനുട്ട്‌ കാത്തിരിക്കുക. അതിന്‌ ശേഷം സാധാരണ വെള്ളത്തില്‍ മുഖം കഴുകിയിട്ട്‌ തുടയ്‌ക്കുക.

പാല്‍, തേനും

പാല്‍, തേനും

ഒരു ടേബിള്‍ സ്‌പൂണ്‍ പാല്‍ അല്ലെങ്കില്‍ പാല്‍ പൊടിയില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ തേനും ഒരു ടേബിള്‍ സ്‌പൂണ്‍ പാലും ചേര്‍ത്തിളക്കുക. നന്നായി ഇളക്കിയതിന്‌ ശേഷം ഈ മിശ്രിതം മുഖത്ത്‌ പുരട്ടുക. പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക.

കറ്റാര്‍ വാഴ ജെല്ലും മഞ്ഞളും

കറ്റാര്‍ വാഴ ജെല്ലും മഞ്ഞളും

കറ്റാര്‍ വാഴ ജെല്ലും മഞ്ഞളും സൗന്ദര്യസംരക്ഷണത്തിന് പറ്റിയ ഫേസ് പാക്ക് തയ്യാറാക്കാന്‍ ഉള്ളതാണ്. ഒരു നുള്ള് മഞ്ഞള്‍, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ, ഒരു ടീസ്പൂണ്‍ തേന്‍ അല്‍പം റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. മുകളില്‍ പറഞ്ഞ മിശ്രിതങ്ങളെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

തക്കാളി നീര്‌

തക്കാളി നീര്‌

ഒരു ടേബിള്‍ സ്‌പൂണ്‍ തൈര്‌, ഒരു ടേബിള്‍ സപൂണ്‍ തക്കാളി നീര്‌, ഒരു ടേബിള്‍ സ്‌പൂണ്‍ ഓട്‌സ്‌ എന്നിവ ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. 15 അല്ലെങ്കില്‍ 20 മിനുട്ടിന്‌ ശേഷം സാധാരണ വെള്ളം ഉപയോഗിച്ച്‌ കഴുകുക.

തൈരില്‍ മഞ്ഞള്‍പ്പൊടി

തൈരില്‍ മഞ്ഞള്‍പ്പൊടി

തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. മുഖക്കുരുവിനും പാടുകള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മഞ്ഞള്‍പ്പൊടിയ്ക്ക് ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്.

എള്ളെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍

എള്ളെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍

എള്ളെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് അത് മുഖത്തും ദേഹത്തും തേച്ച് പിടിപ്പിച്ച് അരമണഇക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിനും ചര്‍മ്മത്തിനും നല്ല തിളക്കം നല്‍കുകയും മുഖത്തുണ്ടാകുന്ന കറുത്ത പുള്ളികളും കുത്തുകളും മാറ്റുകയും ചെയ്യുന്നു.

പപ്പായയില്‍ അല്‍പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ചര്‍മം വെളുക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

ഓറഞ്ച് നീരില്‍ തേന്‍

ഓറഞ്ച് നീരില്‍ തേന്‍

ഓറഞ്ച് നീരില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം നല്‍കും. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചു തേയ്ക്കുന്നതും നല്ലതാണ്.

ചുവന്ന പരിപ്പു പൊടിച്ച്

ചുവന്ന പരിപ്പു പൊടിച്ച്

ചുവന്ന പരിപ്പു പൊടിച്ച് പാലില്‍ കലക്കി ഒരു നുളളു മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പുരട്ടാം. ഇത് ചര്‍മത്തിനു നിറം നല്‍കുന്ന മറ്റൊരു വഴിയാണ്.

Read more about: skin
English summary

Easy Home Remedies To Whiten Skin

Easy Home Remedies To Whiten Skin
Story first published: Monday, November 6, 2017, 23:45 [IST]
Please Wait while comments are loading...
Subscribe Newsletter