കണ്‍തടങ്ങളിലെ കറുപ്പ് പുരുഷനും ഇല്ലാതാക്കാം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കുന്നത് പുരുഷന്‍മാരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പലപ്പോഴും മുഖത്തിന്റേയും ചര്‍മ്മത്തിന്റേയും പ്രശ്‌നം കാരണം ബുദ്ധിമുട്ടുന്നതും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ തന്നെയാണ്. പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പുരുഷന്‍മാര്‍. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ വെല്ലുവിളിയാണ് പുരുഷന്‍മാര്‍ നേരിടുന്നത്.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില വീട്ടുമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവില്ലാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതുരമാക്കുന്നത്. കൃത്യമായി ശ്രദ്ധിക്കാതെയുള്ള സൗന്ദര്യ പരിചരണം പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുക. അതുകൊണ്ട് തന്നെ ഇപ്പോള്‍ സൗന്ദര്യ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ചുളിവകറ്റാന്‍ മികച്ച മാര്‍ഗ്ഗം വീട്ടിലെ ക്രീം

കണ്ണിനു താഴെയുള്ള കറുപ്പ് സ്ത്രീകളേക്കാള്‍ കൂടുതല്‍ ബാധിക്കുന്നതും പുരുഷന്‍മാരേയാണ്. അതുകൊണ്ട് ഇത്തരം പ്രതിസന്ധികളെ ഒഴിവാക്കാന്‍ ചില വീട്ടുമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒറ്റമൂലികളെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ പുരുഷന്റെ കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

വെള്ളരിക്ക

വെള്ളരിക്ക

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഉത്തമമാണ്. ചര്‍മ്മത്തിന് നിറം നല്‍കാനും ഔഷധമായും വെള്ളരിക്ക ഉപയോഗിക്കാം. വെള്ളരിക്ക അരിഞ്ഞോ, അരച്ചോ പത്ത് മിനുട്ട് സമയം കണ്‍തടങ്ങളില്‍ വെയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് സുഖകരവും അതേ സമയം കറുത്ത പാട് നീക്കം ചെയ്യാനും ഇത് സഹായിക്കും. മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

ധാരാളം വെള്ളം

ധാരാളം വെള്ളം

ദിവസവും വെള്ളം ധാരാളം കുടിക്കുക. ഇത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. ഏത് മരുന്നുകളേക്കാളും ഫലപ്രദമാകും വെള്ളം കുടി. വളരെ ലളിതമായ ഈ പരിപാടി വഴി ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കുകയും കറുത്ത പാടുകള്‍ അകറ്റുകയും ചെയ്യും.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ഏറെക്കാലത്തേക്ക് ശരിയായ ഉറക്കം ലഭിക്കാതിരുന്നാല്‍ പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ശരീരത്തിലുണ്ടാകും. കണ്‍തടങ്ങളില്‍ കറുപ്പ് രാശി പടര്‍ത്തുന്ന ഒരു പ്രധാന കാരണമാണിത്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍. കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല നടപടി നേരത്തെ കിടക്കുകയും ആവശ്യത്തിന് ഉറങ്ങുകയുമാണ്.

ടീ ബാഗ്

ടീ ബാഗ്

ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഇത് കണ്‍തടത്തില്‍ വെക്കുക.ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുകയും കണ്ണിനു ചുറ്റും തിളക്കം നല്‍കുകയും കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.

 തക്കാളി

തക്കാളി

ചര്‍മ്മത്തിന് ശോഭ നല്‍കുന്ന ചില ഘടകങ്ങള്‍ തക്കാളിയിലുണ്ട്. ഒരു കപ്പില്‍ ഒരു ടീസ്പൂണ്‍ തക്കാളി നീരും, നീരങ്ങ നീരും എടുത്ത് കൂട്ടിക്കലര്‍ത്തി കറുപ്പ് നിറമുള്ളിടത്ത് തേക്കുക. പത്ത് മിനുട്ടിന് ശേഷം ശുദ്ധജലം ഉപയോഗിച്ച് ഇത് കഴുകിക്കളയുക. പുരുഷന്മാര്‍ക്ക് ഫലപ്രദമായ ചെയ്യാവുന്ന ഒരു രീതിയാണിത്.

 ബദാം ഓയില്‍

ബദാം ഓയില്‍

കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ ഫലപ്രദമാണ് ബദാം ഓയില്‍. ഇത് പതിവായി ഉപയോഗിക്കുന്നത് വഴി ഇരുണ്ട നിറം മങ്ങും. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായി ബദാം എണ്ണ കണ്‍തടങ്ങളില്‍ തേച്ച് മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ മുഖം കഴുകി വൃത്തിയാക്കുക. ഇത് ഒരാഴ്ച കൃത്യമായി ചെയ്താല്‍ കണ്‍തടങ്ങളിലെ കറുപ്പകറ്റാം എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

കണ്‍തടങ്ങളിലെ കറുപ്പകറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഒലീവ് ഓയില്‍. ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം നല്‍കാന്‍ ഒലീവ് ഓയിലിന് സാധിക്കുന്നു. ഒലിവ് ഓയില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഒലിവ് ഓയിലും ബദാം ഓയിലും കലര്‍ത്തി ഉപയോഗിക്കുകയോ ചെയ്യുന്നത് വഴിയും മികച്ച ഫലം ലഭിക്കും.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

നല്ലൊരു ആസ്ട്രിജന്റ് ആണ് ഉരുളക്കിഴങ്ങ് നീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ തന്നെ പ്രവര്‍ത്തിക്കും. ഉരുളക്കിഴങ്ങ് നീര് അല്‍പം പഞ്ഞിയില്‍ ആക്കി അത് കണ്‍തടങ്ങളില്‍ പുരട്ടുക. ഇത് കണ്ണിനു താഴെയുള്ള കറുത്ത പാടുകളെ ഇല്ലാതാക്കുന്നു.

 പാല്‍

പാല്‍

പാല്‍ നല്ലതു പോലെ ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക. ഐസ് ക്യൂബ് ആക്കി ഉപയോഗിക്കുകയാണ് ഏറ്റവും ഉത്തമം. കാരണം ഐസ് ക്യൂബുകള്‍ കണ്ണിനു മുകളില്‍ വെച്ചാല്‍ അത് കണ്‍തടങ്ങളിലെ കറുപ്പിനെ എന്നന്നേക്കുമായി ഇ്‌ലാതാക്കുന്നു.

 ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് കണ്ണിനു താഴെയുള്ള കറുപ്പുള്ള ഭാഗത്ത് പുരട്ടി നോക്കുക. നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

യോഗ

യോഗ

യോഗയാണ് മറ്റൊരു പ്രധാന പരിഹാരമാര്‍ഗ്ഗം. ഇത് കണ്ണിനു താഴെയുള്ള ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കുന്നു. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തയോട്ടം എത്തുന്നു. ഇത് സ്ഥിരമായി ചെയ്താല്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. അതോടൊപ്പം തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ്.

 കര്‍പ്പൂര തുളസിയില

കര്‍പ്പൂര തുളസിയില

കര്‍പ്പൂര തുളസിയുടെ ഇലയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അല്‍പം ഇലകള്‍ എടുത്ത് വെറുതേ ചതച്ച് അത് കണ്ണിനു താഴെയായി വെക്കാം. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അത് കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തെ വലിച്ചെടുക്കുന്നു. അത് പുരുഷന്‍മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

സ്ത്രീകളുടെ സൗന്ദര്യസംരക്ഷണ കിറ്റില്‍ സ്ഥിരമായി ഉണ്ടാവുന്ന ഒന്നാണ് റോസ് വാട്ടര്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സ്ത്രീകള്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് റോസ് വാട്ടര്‍. എന്നാല്‍ ിതേ മാര്‍ഗ്ഗം തന്നെ പുരുഷനും യാതൊരു മടിയും ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ കണ്‍തടങ്ങളിലെ കറുപ്പിന് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് റോസ് വാട്ടര്‍.

English summary

Easy home remedies to get rid of dark circles in men

We list down some easy and doable home remedies to make your 'how to get rid of dark circles easy
Story first published: Friday, November 3, 2017, 13:05 [IST]