വീട്ടിലെ കല്ലില്‍ അരച്ചെടുക്കാം സൗന്ദര്യക്കൂട്ട്

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളെ നിങ്ങള്‍ അതിജീവിക്കേണ്ടതായി വരും. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ പലപ്പോഴും കഴിയില്ല എന്നതാണ് സത്യം. പക്ഷേ പരിഹാരമില്ലാത്ത പ്രശ്‌നങ്ങളൊന്നും തന്നെയില്ല. പ്രകൃതിദത്ത പരിഹാരമാണ് പലപ്പോഴും ഇതിനെല്ലാം സഹായിക്കുന്നതും.

രണ്ട് തുള്ളി നാരങ്ങ നീര് മതി നര മാറാന്‍

പാര്‍ശ്വഫലങ്ങളോട് കൂടിയ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുഖക്കുരുവിന് പേരയില

മുഖക്കുരുവിന് പേരയില

മുഖക്കുരുവാണ് സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. ഇതിന് പരിഹാരം കാണാന്‍ പേരയില, പച്ചമഞ്ഞള്‍ എന്നിവ മിക്‌സ് ചെയ്ത് നല്ലതു പോലെ അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരുവിന് പരിഹാരം നല്‍കുന്നു.

 മുഖത്തിന് നിറം ചെമ്പരത്തി

മുഖത്തിന് നിറം ചെമ്പരത്തി

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഫെയര്‍നെസ് ക്രീമുകള്‍ വാരിത്തേക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഫെയര്‍നസ് ക്രീമിനു പകരം ചെമ്പരത്തി, കൂവപ്പൊടി, രക്തചന്ദനം എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് നോക്കൂ. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കും.

 മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകളാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇതിന് പരിഹാരം കാണാന്‍ എള്ള് പാലില്‍ അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ കറുത്ത പാടുകളെ ഇല്ലാതാക്കുന്നു.

കണ്‍പീലി കുറവോ?

കണ്‍പീലി കുറവോ?

നിങ്ങള്‍ക്ക് കണ്‍പീലി കുറവോ എങ്കില്‍ അതിന് പരിഹാരം കാണാന്‍ ചെമ്പരത്തിപൂവിന്റെ ഇതള്‍ അരച്ച് അതില്‍ അല്‍പം ആവണക്കെണ്ണ മിക്‌സ് ചെയ്ത് പുരികത്തിലും കണ്‍പീലിയിലും പുരട്ടുക. ഇത് കണ്‍പീലി ഉണ്ടാവാന്‍ സഹായിക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് പ്രകൃതിദത്തമായ കണ്‍മഷി. ഇത് കണ്ണിന്റെ തിളക്കം നിലനിര്‍ത്തുന്നതിനും കണ്ണിന് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു.

 താരന് പരിഹാരം

താരന് പരിഹാരം

താരന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കസ്‌കസ് അരച്ച് പാലില്‍ മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

English summary

DIY Natural Beauty Recipes

Natural beauty recipes and ingredient list so that you can make your own toiletry products from deodorant to lotion to shampoo and creams.
Story first published: Thursday, August 17, 2017, 18:00 [IST]
Subscribe Newsletter