ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കാതിരിക്കാന്‍

By: Raveendran V
Subscribe to Boldsky

സൗന്ദര്യ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാന്‍ നമ്മളില്‍ പലരും ഒരുക്കമല്ല. സൗന്ദര്യ സംരക്ഷണത്തിന് ധാരാളം മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും മുഖത്തിന്റേയും ശരീരത്തിന്റേയും സൗന്ദര്യം നിലനിര്‍ത്തണമെങ്കില്‍ അങ്ങനെ എല്ലാം വാരിത്തേച്ചാല്‍ നടക്കില്ല. മുഖത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്ന വസ്തുക്കള്‍ ഒരു പക്ഷേ ചര്‍മ്മത്തിനെ തുണച്ചെന്ന് വരില്ല. അതിനാല്‍ ഓരോന്നിനും ഓരോ പൊടിക്കൈകള്‍ ഉണ്ട്.

അങ്ങനെയെങ്കില്‍ എങ്ങനെ എളുപ്പം ശരീരം സൗന്ദര്യം സംരക്ഷിക്കാം എന്നതിനെ കുറിച്ച് അല്‍പ്പം പൊടിക്കൈകള്‍ പറഞ്ഞു തരാം. രണ്ട് രീതികളിലൂടെയാണ് ഇവ ചെയ്യുന്നത്. സ്‌ക്രബ്ബിങ്ങും ബോഡി മാസ്‌കും.

സാധാരണ നമ്മളില്‍ പലരും അല്‍പ്പം തേങ്ങാവെള്ളം ഉപയോഗിച്ചു പനിനീര്‍ ഉപയോഗിച്ചുമൊക്കെ ശരീരം കഴുകി കളയാറുണ്ട്.എന്നാല്‍ ശരീരം പോളിഷ് ചെയ്യുക എന്നത് കൊണ്ട് വെറും തുടച്ചു കളയല്‍ മാത്രമല്ല കേട്ടോ ഉദ്ദേശിക്കുന്നത്. വീട്ടിലാണെങ്കിലും സലൂണില്‍ പോയാണെങ്കിലും പോളിഷിങ്ങ് കൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കയാണെന്ന് നോക്കാം. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും വിണ്ടുകീറിയ ചര്‍മ്മത്തെ പൂര്‍വ്വസ്ഥിതിയിലാക്കി മൃദുവാക്കാനും സഹായിക്കും

Body Polishing Method At Home

ചര്‍മ്മത്തിലെ പാടുകളും ചുളിവുകളും നികത്തുന്നതിന് സഹായിക്കും

ചര്‍മ്മം മൃദുവായിരിക്കുന്നതിനും വെട്ടിതിളങ്ങുന്നതിനും സഹായിക്കും

നിങ്ങളുടെ ചര്‍മ്മത്തിലെ നശിച്ചു കിടക്കുന്ന കോശങ്ങളെ കുതിര്‍ത്ത് കളഞ്ഞ് പുറംതള്ളുന്നതിന് സഹായിക്കുന്നു

ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു

ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍

ചര്‍മ്മത്തിലെ നശിച്ച കോശങ്ങളെ നികത്തി കളയാന്‍ സഹായിക്കുന്നു

ഇതൊക്കെ വായിച്ച് സന്തോഷം കൊള്ളാതെ എങ്ങനെ ഇതിനാവശ്യമായ സാധനങ്ങള്‍ വീട്ടില്‍ നിന്ന് ഉണ്ടാക്കാം എന്ന് അറിയേണ്ടേ?

വീട്ടില്‍ നിന്നാണ് നിങ്ങള്‍ ബോഡി പോളിഷിങ്ങ് തുടങ്ങുന്നതെങ്കില്‍ ചൂടുവെള്ളത്തിലാകാം ആദ്യ കുളി. കാരണം ഇളം ചൂടുവെള്ളം നിങ്ങളുടെ ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഇനി മുകളില്‍ പറഞ്ഞ രണ്ട് രീതികള്‍ക്കുമായി എങ്ങനെയാണ് തയ്യാറെടുക്കേണ്ടതെന്ന് നോക്കാം.

Body Polishing Method At Home

ബോഡി സ്‌ക്രബ്

സ്‌റ്റെപ് 1

ശരീരം പോളിഷ് ചെയ്യുന്നതിന് മുന്‍പായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ബോഡി സക്രബ് ചെയ്യുക എന്നതാണ്. സ്‌ക്രബ് എന്നാല്‍ എന്തെങ്കിലുമെടുത്ത് ശരീരത്തിലൂടെ തേച്ച് ഉരച്ച് കളയുകയല്ല.മറിച്ച് ചര്‍മ്മത്തിലെ നശിച്ച കോശങ്ങളെ നീക്കം ചെയ്ത് അവയ്ക്ക് തിളക്കവും മിനുസവും പ്രധാനം നല്‍കുന്ന സ്‌ക്രബ്ബുകള്‍ ആവണം ഉപയോഗിക്കേണ്ടത്. അതിനായി നിങ്ങള്‍ക്ക് കടലമാവ്, മസൂര്‍ ആട്ട, ചന്ദനപ്പൊടി, മഞ്ഞള്‍ പൊടി, പാല്‍ എന്നിവ ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം. ഇവ ഓരോന്നും എങ്ങനെയാണ് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതെന്നറിയേണ്ടേ

കടലമാവ്

Body Polishing Method At Home

മുഖത്തേയും ശരീരത്തിലേയും ചര്‍മ്മത്തെ ഒരു പോലെ മൃദുവാക്കാന്‍ കഴിവുള്ള വസ്തുവാണ് കടലമാവ്. ഇവ ചര്‍മ്മത്തിലെ കട്ടിയുള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ ആ ഭാഗങ്ങള്‍ മൃദുവാകാന്‍ ഏറെ സഹായകമാകും.

മസൂര്‍ ആട്ട

ചര്‍മ്മത്തിലെ എണ്ണമയം മായ്ച്ച് കളയുന്നതിന് മസൂര്‍ ആട്ട ബെസ്റ്റാണ്. ഇവ വളരെ നല്ല ഒരു ക്ലന്‍സറും കൂടിയാണ്.

ചന്ദനം

Body Polishing Method At Home

മുഖക്കുരു മുതല്‍ ചര്‍മ്മത്തിലെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും ഉത്തരമ പരിഹാരമാണ് ചന്ദനം.

മഞ്ഞള്‍

Body Polishing Method At Home

മുഖ കാന്തിയും ചര്‍മ്മകാന്തിയും വര്‍ധിപ്പിക്കുന്നതോടൊപ്പം മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക് ആന്റി ബാക്ടീരിയല്‍ കണ്ടന്റുകള്‍ ചര്‍മ്മത്തിലെ അലര്‍ജിയെ ഇല്ലാത്താക്കാനും സഹായിക്കും.

തേനും പനിനീരും

Body Polishing Method At Home

തേനും പനിനീരും ചര്‍മ്മ കാന്തിക്ക് ഉത്തമമാണെങ്കിലും എല്ലാ ചര്‍മ്മങ്ങള്‍ക്കും അവ ഒരുപോലെ ഉപയോഗിക്കാന്‍ പറ്റില്ല. എണ്ണമയമുള്ള ചര്‍മ്മങ്ങളിലാണ് തേന്‍ കൂടുതല്‍ നല്ലത് കാരണം അവ ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കി ചര്‍മ്മത്തിലെ ചുളിവ് നികത്തുന്നതിനും സഹായിക്കുന്നു.വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പനിനീര്‍ ആണ് നല്ലത്.

ഇവ ചേര്‍ക്കുന്ന വിധം

ഒരു സ്പൂണ്‍ ചന്ദനപ്പൊടി

കാല്‍ സ്പൂണ്‍ മഞ്ഞപ്പൊടി

2ടേബിള്‍ സ്പൂണ്‍ പയറുപൊടി

1 ടേബിള്‍ സ്പൂണ്‍ റെഡ് പരിപ്പ് പൊടി

അരക്കപ്പ് തേന്‍ അല്ലേങ്കില്‍ പനിനീര്‍

ഒരു ബൗള്‍

ഒരു ഈര്‍പ്പമില്ലാത്ത ബൗളില്‍ കടലമാവ്, മസൂര്‍ ആട്ട, മഞ്ഞള്‍ പൊടി,ചന്ദനപ്പൊടി എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക.ഇവ നന്നായി മിക്‌സായി കഴിഞ്ഞാല്‍ അവ തേനോ പനിനീരോ ചേര്‍ത്ത് ഇളക്കുക. ഇവ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാണ് തയ്യാറാക്കേണ്ടത്. ഈ മിശ്രിതം നന്നായി ശരീരത്തില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം 20 മിനിറ്റ് ഉണങ്ങാന്‍ വിടുക.നന്നായി ഉണങ്ങിയെന്ന് ഉറപ്പു വരുത്തിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

Body Polishing Method At Home

സ്‌റ്റെപ് 2: ബോഡി മാസ്‌ക്

ബോഡി മാസ്‌ക് ഉപയോഗിച്ചാണ് നിങ്ങള്‍ ചര്‍മ്മത്തെ പോളിഷ് ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം ഉറപ്പു വരുത്തേണ്ടത് അവ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ കൃത്യമായ അളവിലാണ് തയ്യാറാക്കിയതെന്നാണ്. ഒരു പക്ഷേ അളവുകളിലെ ഏറ്റക്കുറച്ചില്‍ നിങ്ങളുടെ ശരീരത്തില്‍ മാസ്‌കിന്റെ ഗുണം ഏല്‍ക്കാതിരിക്കാന്‍ കാരണമാവും.ഒരിക്കല്‍ തയ്യാറാക്കിയ മാസ്‌ക് നിങ്ങള്‍ക്ക് രണ്ട് മുതല്‍ മൂന്ന് മാസം വരെ അടച്ച് സൂക്ഷിക്കാം.

ബോഡി മാസ്‌ക് ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍

മസൂര്‍ ദാല്‍

പരിപ്പ് പൊടി

വിശ്വസിച്ച് ഉപയോഗിക്കാന്‍ പറ്റുന്ന ഒരു സൗന്ദര്യ വര്‍ദ്ധ വസ്തുവാണ് പരിപ്പ്. പരിപ്പ് പൊടിയായോ പേസ്റ്റ് ആയോ മാത്രമേ അവ ചര്‍മ്മത്തില്‍ പുരട്ടാവൂ.

ചെറുപയര്‍

Body Polishing Method At Home

വിറ്റാമിന്‍ എ, സി എന്നിവ കൊണ്ട് സമ്പുഷ്ടമായ ചെറുപയര്‍ നമ്മുടെ ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതിനും മൃദുവായി സൂക്ഷിക്കുന്നതിനും സഹായിക്കും.കൂടാതെ ഇവ ശരീരത്തിനെന്ന പോലെ മുടിക്കും ഉത്തമമായ ഒരു പദാര്‍ത്ഥമാണ്.

കടലമാവ്

Body Polishing Method At Home

കടലമാവ് ശരീരത്തെ മൃദുവാക്കുന്നതിന് സഹായിക്കുന്നു.

അരിപ്പൊടി

Body Polishing Method At Home

നല്ല അരപ്പൊടി ഒരു നല്ല സണ്‍സ്‌ക്രീന്‍ ആയി പ്രവര്‍ത്തിക്കും.

ബദാം

Body Polishing Method At Home

ചര്‍മ്മ സുരക്ഷയ്ക്ക് ഏറ്റവും ഉത്തമമാണ് ബദാം. ദിവസവും ബാദം കഴിക്കുന്നത് വഴി നിങ്ങളുടെ ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മഞ്ഞള്‍പ്പൊടി

Body Polishing Method At Home

മഞ്ഞള്‍പ്പൊടി ഉപയോഗിച്ചാല്‍ കൃത്രിമ മേയ്ക്കപ്പ് ഇല്ലാതെ തന്നെ നിങ്ങളുടെ ചര്‍മ്മം തിളങ്ങും.

ചേരുവകള്‍

കാല്‍ കപ്പ് പരിപ്പ്

കാല്‍ കപ്പ് ചെറുപയര്‍

ഒരു ചേബിള്‍ സ്പൂണ്‍ കടലമാവ്

ഒരു ടേബിള്‍ സ്പൂണ്‍ അരിപ്പൊടി

5-8 വരെ ബദാം

അര ടേബിള്‍ സ്പൂണ്‍ ചിരോംഗി

കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി

പാല്‍ ആവശ്യത്തിന്

Body Polishing Method At Home

തയ്യാറാക്കുന്ന വിധം

വെള്ളം ഒട്ടു ഇല്ലാത്ത മിക്‌സി ജാറില്‍ മസൂര്‍ ദാല്‍, ചെറുപയര്‍, കടലമാവ്, അരിപ്പൊടി, ബദാം, ചിരോംഗി എന്നിവ നന്നായി പൊടിച്ച് പൗഡര്‍ രൂപത്തിലാക്കി മിക്‌സ് ചെയ്യുക. ഈ പൊടി കാറ്റ് കയറാതെ അടച്ച് വെച്ചാല്‍ നിങ്ങള്‍ക്ക് രണ്ട് മുതല്‍ മൂന്ന് മാസം വരെഉപയോഗിക്കാം.

മാസ്‌ക് ഉപയോഗിക്കണമെങ്കില്‍ ഇതില്‍ നിന്നും ഒരു സ്പൂണ്‍ പൊടി യെടുത്ത് കാല്‍ സ്പൂണ്‍ മഞഞപ്പൊടി ചേര്‍ത്ത് പാലില്‍ മിക്‌സ് ചെയ്ത് എടുക്കുക.നല്ല കട്ടിയുള്ള രൂപത്തില്‍ തയ്യാറാക്കുന്ന ഈ മിശ്രിതം മുഖത്ത് തേ്ച് 30 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടു വെള്ളത്തില്‍ കഴുകി കളയാം.

English summary

DIY Body Polishing Method At Home:Scrubber And Mask Recipe

If you are thinking of going for a body polishing treatment, then here is how you can do it at home using simple ingredients.
Subscribe Newsletter