For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളയിലെ ഈ സൂത്രങ്ങള്‍ മുഖം തിളങ്ങാന്‍

നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും വീട്ടില്‍ തന്നെ പരിഹാരം കാണാം

|

മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോവുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ പലപ്പോഴും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നത്തെക്കുറിച്ച് പലരും അറിയുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇനി മുഖസൗന്ദര്യത്തിന്റെ കാര്യത്തെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ട ആവശ്യമില്ല.

<strong>കക്ഷം കറുക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്</strong>കക്ഷം കറുക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്

മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ അടുക്കളയില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് മുഖകാന്തി വര്‍ദ്ധിപ്പിക്കും എന്നതിലുപരി ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. എന്തൊക്കെ അടുക്കളക്കൂട്ടുകളാണ് സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

ഉരുളക്കിഴങ്ങ് അരച്ചത്

ഉരുളക്കിഴങ്ങ് അരച്ചത്

കറി വെക്കാന്‍ മാത്രമല്ല ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്ന് തന്നെയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നല്ലതു പോലെ അരച്ചെടുത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തെ ചര്‍മ്മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

 പപ്പായ

പപ്പായ

സൗന്ദര്യസംരക്ഷണത്തിന്റെ രാജാവ് എന്ന് തന്നെ പപ്പായയെ പറയാം. നല്ലതു പോലെ പഴുത്ത പപ്പായ മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും സൗന്ദര്യവും ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

തക്കാളി

തക്കാളി

മുഖത്ത് തേക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് തക്കാളി. തക്കാളി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

ഗ്രീന്‍ടീ

ഗ്രീന്‍ടീ

ചര്‍മ്മത്തിന് ഉന്‍മേഷം ലഭിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ നിറയേ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് മുഖത്ത് നല്ല തിളക്കവും ചര്‍മ്മത്തിന് ആരോഗ്യവും നല്‍കുന്നു.

 മഞ്ഞള്‍

മഞ്ഞള്‍

ആരോഗ്യത്തിന് ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് മഞ്ഞള്‍. അത് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാം. മാത്രമല്ല മുഖത്തെ പാടുകള്‍ക്ക് പരിഹാരം കാണാനും കഴിയും.

കസ്തൂരി മഞ്ഞള്‍

കസ്തൂരി മഞ്ഞള്‍

കസ്തൂരി മഞ്ഞള്‍ ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണം എത്രത്തോളം ഫലപ്രദമാണെന്ന് നമുക്കെല്ലാം അറിയാം. പല വിധത്തിലാണ് കസ്തൂരിമഞ്ഞള്‍ ചര്‍മ്മത്തിന് ഉപയോഗപ്പെടുത്തുന്നത്.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് തേന്‍. തേന്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ ചുളിവുകളും മറ്റും നിഷ്പ്രയാസം മാറ്റാം എന്നതാണ് സത്യം.

English summary

best home remedies for all your skin problems

Here we shares some best home remedies for all your skin problems.
Story first published: Friday, August 4, 2017, 22:21 [IST]
X
Desktop Bottom Promotion