പച്ചമഞ്ഞളും പാലും ഒരാഴ്ച, വെളുപ്പാണ് മാറ്റം

Posted By:
Subscribe to Boldsky

വെളുപ്പു ലഭിയ്ക്കാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്ന സമയത്തു പരീക്ഷിയ്ക്കാവുന്ന ധാരാളം നാട്ടു വൈദ്യങ്ങളുണ്ട്. ദോഷം വരുത്തില്ലെന്നുറപ്പു തരുന്ന, ഫലം നല്‍കുന്ന വഴികള്‍. തലമുറകളായി കൈ മാറി വരുന്ന ചിലത്.

ഇതില്‍ മഞ്ഞളിന് പ്രധാന സ്ഥാനമുണ്ട്. ചര്‍മത്തിന് വെളുപ്പു നിറം ലഭിയ്ക്കുന്നതിനു മാത്രമല്ല, ചര്‍മത്തിലെ പല അലര്‍ജികള്‍ക്കുമുള്ള നല്ലൊരു വഴിയാണ് മഞ്ഞള്‍. മഞ്ഞളില്‍ തന്നെ പച്ചമഞ്ഞളിന് ഏറെ ഗുണം കൂടും.

മഞ്ഞളുപയോഗിച്ച് എങ്ങനെ ചര്‍മത്തിന് വെളുപ്പു നേടാമെന്നു നോക്കൂ,

പച്ചമഞ്ഞളും പാലും

പച്ചമഞ്ഞളും പാലും

പച്ചമഞ്ഞളും പാലും ചര്‍മത്തിന് വെളുപ്പു നല്‍കാനുള്ള നല്ലൊരു വഴിയാണ്. പച്ചമഞ്ഞള്‍ അരച്ച് പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

പച്ചമഞ്ഞളും പാല്‍പ്പാടയും

പച്ചമഞ്ഞളും പാല്‍പ്പാടയും

പച്ചമഞ്ഞളും പാല്‍പ്പാടയും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, വരണ്ട ചര്‍മത്തിന് നല്ലൊരു പ്രതിവിധിയുമാണ്.

പച്ചമഞ്ഞളും പാലും തേനും

പച്ചമഞ്ഞളും പാലും തേനും

പച്ചമഞ്ഞളും പാലും തേനും കലര്‍ത്തുക. ഇത് മുഖത്തിന് ഏറെ നല്ലതാണ് നിറം വര്‍ദ്ധിയ്ക്കാനും ചര്‍മത്തിന് മൃദുത്വമേകാനുമുള്ള വഴിയാണിത്.

പച്ചമഞ്ഞള്‍, ചെറുനാരങ്ങാനീര്

പച്ചമഞ്ഞള്‍, ചെറുനാരങ്ങാനീര്

പച്ചമഞ്ഞള്‍, ചെറുനാരങ്ങാനീര് എന്നിവയാണ് മറ്റൊരു വഴി. ഇത് മുഖത്തുരുവിനുളള നല്ലൊരു പരിഹാരമാണ്. ചെറുനാരങ്ങാനീര് ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്.

പച്ചമഞ്ഞള്‍ രക്തചന്ദവും പാലും

പച്ചമഞ്ഞള്‍ രക്തചന്ദവും പാലും

പച്ചമഞ്ഞള്‍ രക്തചന്ദവും പാലും ചേര്‍ത്തു മുഖത്തിടുന്നത് നിറം വര്‍ദ്ധിയ്ക്കുക മാത്രമല്ല, മുഖത്തെ പാടുകള്‍ മാറ്റുന്നതിനും ഇത് നല്ലൊരു വഴിയാണ്.

പച്ചമഞ്ഞളും തുളസിയും

പച്ചമഞ്ഞളും തുളസിയും

പച്ചമഞ്ഞളും തുളസിയും ചേര്‍ത്തരച്ചു മുഖത്തിട്ടാല്‍ മുഖക്കുരുവിന് ശമനം ലഭിയ്ക്കും. ഇവ രണ്ടും ചേരുമ്പോള്‍ മരുന്നുഗുണം ഇരട്ടിയ്ക്കും.

പച്ചമഞ്ഞളിന്

പച്ചമഞ്ഞളിന്

പച്ചമഞ്ഞളിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും. ഇതുകൊണ്ടുതന്നെ ചര്‍മത്തിന്റെ അലര്‍ജിയ്ക്കും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പ്രതിവിധിയാണ്. പച്ചമഞ്ഞള്‍ സാധാരണ വെള്ളത്തില്‍ അരച്ചുകലക്കിയും മുഖത്തിടാം.

Read more about: beauty
English summary

Benefits Of Raw Turmeric On Your Skin

Benefits Of Raw Turmeric On Your Skin, read more to know about