For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങാപ്പാലും മഞ്ഞളും മുഖത്തു തേച്ചാല്‍

|

സൗന്ദര്യം സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും കൊതിയ്ക്കുന്ന ഒന്നാണ്. ഇതിനായി പല വഴികളും പരീക്ഷിയ്ക്കുന്നവരുമുണ്ട്.

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും നല്ലത് നാട്ടുവഴികള്‍ ആശ്രയിക്കുന്നതാണ്. കൃത്രിമ സൗന്ദര്യ സംരക്ഷണ വഴികള്‍ താല്‍ക്കാലിക ഗുണം ചിലപ്പോള്‍ നല്‍കുമെങ്കിലും ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കും. കാരണം ഇതിനായി സ്വീകരിയ്ക്കുന്ന പല രീതികളും കെമിക്കല്‍ ഉപയോഗിച്ചുള്ളതാണ്. ഇത് ചര്‍മത്തിന് മാത്രമല്ല, ആരോഗ്യത്തിനും കേടാണ്.

നമ്മുടെ നാട്ടില്‍ മുതുമുത്തശ്ശന്മാരായി തന്നെ സ്വന്തമാക്കിയിരുന്ന പല സൗന്ദര്യസംരക്ഷണ വഴികളുമുണ്ട്. യാതൊരു ദോഷങ്ങളുമില്ലാത്ത, ഫലം തരുന്ന ചില വഴികള്‍. ഇതില്‍ ഒന്നാണ് തേങ്ങാപ്പാല്‍. യാതൊരു കൂട്ടുമില്ലാത്ത ശുദ്ധമായ സൗന്ദര്യസംരക്ഷണവഴിയെന്നു വേണം, പറയാന്‍. ഇതിന് സൗന്ദര്യ ഗുണം മാത്രമല്ല, ആരോഗ്യഗുണവുമുണ്ട്. ചര്‍മ്ത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് തേങ്ങാപ്പാല്‍.

ഇതുപോലെയാണ് മഞ്ഞളും. ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇത് ചര്‍മത്തിന് ഏറെ നല്ലതാണ്. നിറം നല്‍കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റാനും ഏറെ നല്ലതാണിത്. സൗന്ദര്യസംരക്ഷണ വഴികളില്‍ മഞ്ഞളിന് അന്നും ഇന്നും ഏറെ പ്രാധാന്യമുണ്ട്.

തേങ്ങാപ്പാലും മഞ്ഞളും കൂടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

ചര്‍മത്തിന് ഈര്‍പ്പം

ചര്‍മത്തിന് ഈര്‍പ്പം

ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ് തേങ്ങാപ്പാലും മഞ്ഞളും. തേങ്ങാപ്പാലിന് എണ്ണമയമുണ്ട്. ഇത് വരണ്ട ചര്‍മമുള്ളവര്‍ക്ക് ഏറെ നതല്ലതാണ്. മുഖത്തുണ്ടാകുന്ന ചുളിവുകളും മറ്റും അകറ്റാന്‍ ഏറെ നല്ലതാണ്.

മുഖത്തിനു നിറം

മുഖത്തിനു നിറം

മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഈ കൂട്ട്. മഞ്ഞളിന് സ്വാഭാവികമായി നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയും. തേങ്ങാപ്പാലിലെ നല്ല കൊഴുപ്പുകളും ചര്‍മത്തിന് ഏറെ നല്ലതാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും.

സണ്‍ബേണ്‍, സണ്‍ടാന്‍

സണ്‍ബേണ്‍, സണ്‍ടാന്‍

സണ്‍ബേണ്‍, സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മഞ്ഞളും തേങ്ങാപ്പാലും കലര്‍ന്ന മിശ്രിതം. തേങ്ങാപ്പാലിലെ കൊഴുപ്പാണ് ഇതിനു സഹായിക്കുന്നത്. മഞ്ഞള്‍ കരുവാളിപ്പ് സ്വാഭാവികമായി മാറ്റുന്നു. പുറത്തു പോയി വന്നാല്‍ ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുഖക്കുരു, മറ്റ് ചര്‍മപ്രശ്‌നങ്ങള്‍

മുഖക്കുരു, മറ്റ് ചര്‍മപ്രശ്‌നങ്ങള്‍

മുഖക്കുരു, മറ്റ് ചര്‍മപ്രശ്‌നങ്ങള്‍ എന്നിവ മാറ്റാനുള്ള നല്ലൊരു മരുന്നാണ് തേങ്ങാപ്പാല്‍, മഞ്ഞള്‍ എ്ന്നിവ. ഇവ രണ്ടും സ്വാഭാവിക അണുനാശിനിയാണെന്നു പറയാം. ചര്‍മസുഷിരങ്ങള്‍ തുറക്കുക വഴി അഴുക്കു നീക്കം ചെയ്യാനും ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.

ഇലാസ്റ്റിസിറ്റി

ഇലാസ്റ്റിസിറ്റി

ഇതിലെ വൈറ്റമിനുകള്‍ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാന്‍ സഹായിക്കും. ഇത് പ്രായക്കുറവ് തോന്നാനും നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതും ചര്‍മം അയഞ്ഞു തൂങ്ങാതീരിയ്ക്കുന്നതും പ്രായക്കുറവ് തോന്നിയ്ക്കാന്‍ പ്രധാനമാണ്. തേങ്ങാപ്പാലും മഞ്ഞളു കൂടി ചേര്‍ന്ന മിശ്രിതം ഈ ഗുണങ്ങള്‍ നല്‍കുന്നു.

മുഖത്തിന് തിളക്കവും മൃദുത്വവും

മുഖത്തിന് തിളക്കവും മൃദുത്വവും

മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കാന്‍ നല്ലൊരു വഴിയാണ് തേങ്ങാപ്പാലില്‍ മഞ്ഞള്‍ ചേര്‍ത്തു പുരട്ടുന്നത്. മഞ്ഞള്‍ സ്വാഭാവിമായി നിറവും തിളക്കവും നല്‍കും. തേങ്ങാപ്പാല്‍ ചര്‍മത്തിന് മൃുദത്വവും നല്‍കും.

കറുത്ത കുത്തുകളും പാടുകളും

കറുത്ത കുത്തുകളും പാടുകളും

തേങ്ങാപ്പാലില്‍ വൈറ്റമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കറുത്ത കുത്തുകളും പാടുകളും മുഖക്കുരു പാടുകളുമെല്ലാം നീങ്ങാന്‍ സഹായിക്കും. ചര്‍മത്തില്‍ കരുവാളിപ്പുണ്ടാകുന്നതു തടയാനും മുഖത്ത് പല നിറങ്ങള്‍ അല്ലാതെ ഒരേ സ്‌കിന്‍ ടോണ്‍ നല്‍കാനും തേങ്ങാപ്പാലും മഞ്ഞളും ചേര്‍ന്ന മിശ്രിതം നല്ലതാണ്.

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേങ്ങാപ്പാലും മഞ്ഞളും കലര്‍ന്ന മിശ്രിതം. ഇത് ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലുമെല്ലാം നീക്കാന്‍ നല്ലതാണ്.

സൗന്ദര്യം

സൗന്ദര്യം

ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യണം. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ സ്വാഭാവിക വഴിയാണിത്.

English summary

Beauty Benefits Of Turmeric In Coconut Milk

Beauty Benefits Of Turmeric In Coconut Milk, Read more to know about,
X
Desktop Bottom Promotion