നാരങ്ങ തൊലിയോടൊപ്പം പാല്‍ ചേര്‍ത്ത് തേച്ചാല്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങളും നമ്മള്‍ അനുഭവിക്കേണ്ടി വരും. എന്നാല്‍ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ തന്നെ പല വിധത്തില്‍ ചര്‍മ്മത്തിന്റൈ പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

നാരങ്ങ തോല്‍ പൊടിച്ചതും അല്‍പം പാലും മിക്‌സ് ചെയ്ത് ഒരാഴ്ച സ്ഥിരമായി പുരട്ടിയാല്‍ ഇത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം എന്നിവയെല്ലാം മാറ്റങ്ങളാണ്. എന്നാല്‍ ഇത് കൂടാതെ നാരങ്ങ തൊലി കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാം എന്ന് നോക്കാം.

നാരങ്ങത്തൊലിയും പാലും

നാരങ്ങത്തൊലിയും പാലും

നാരങ്ങ തൊലി പൊടിച്ചതില്‍ പാല്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 നാരങ്ങത്തൊലിയും തേങ്ങാ വെള്ളവും

നാരങ്ങത്തൊലിയും തേങ്ങാ വെള്ളവും

നാരങ്ങ തൊലിയും തേങ്ങാ വെള്ളവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ അത് മുഖക്കുരുവിന്റെ പാടുകളും മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു.

നാരങ്ങത്തൊലിയും വെള്ളരിയ്ക്കയും

നാരങ്ങത്തൊലിയും വെള്ളരിയ്ക്കയും

നാരങ്ങത്തൊലിയും വെള്ളരിയ്ക്കയും അല്‍പം മുള്‍ട്ടാണി മിട്ടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് കണ്ണിന് താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു.

നാരങ്ങത്തൊലി പൊടിച്ചതും നാരങ്ങ നീരും

നാരങ്ങത്തൊലി പൊടിച്ചതും നാരങ്ങ നീരും

നാരങ്ങ നീരില്‍ നാരങ്ങ തൊലി പൊടിച്ചത് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. മുപ്പത് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാം.

റോസ് വാട്ടറും നാരങ്ങ തൊലിയും

റോസ് വാട്ടറും നാരങ്ങ തൊലിയും

റോസ് വാട്ടറില്‍ നാരങ്ങ തൊലി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് മുഖത്തിലും കഴുത്തിലും നിറം നല്‍കുന്നു.

English summary

Beauty And Skin Care Benefits Of Lemon Peels

We all know that lemon is a huge storehouse of vitamin C, which is well known for lightening and brightening your skin. But not only lemons, lemon peels also can do a whole lot of benefits to your skin.
Story first published: Thursday, January 5, 2017, 9:00 [IST]