വെളുക്കാന്‍ ഗ്യാരന്റി ആയുര്‍വേദ വഴികള്‍

Posted By:
Subscribe to Boldsky

ആയുര്‍വേദം ആരോഗ്യത്തിനാണെങ്കിലും ചര്‍മസംരക്ഷണത്തിനാണെങ്കിലും വിപരീതഫലങ്ങള്‍ തരാത്ത ശാസ്ത്രമാണെന്നാണ് വിശ്വാസം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഇത് ഏറെ നല്ലതുമാണ്.

വെളുപ്പുനിറം ലഭിയ്ക്കാന്‍ കൃത്രിമവഴികള്‍ പരീക്ഷിയ്ക്കുന്നവരാണ് പലതും. എന്നാല്‍ ഇതല്ലാതെ തികച്ചും ആയുര്‍വേദ വഴികളിലൂടെ വെളുപ്പു നേടാനാകും.

വെളുപ്പുനിറം ലഭിയ്ക്കാന്‍ ആയുര്‍വേദം വിശദീകരിയ്ക്കുന്ന ചില കൂട്ടുകളെക്കുറിച്ചറിയൂ,

പാലില്‍ മഞ്ഞള്‍പ്പൊടി

പാലില്‍ മഞ്ഞള്‍പ്പൊടി

പാലില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക.

ബദാം

ബദാം

ബദാം കുതിര്‍ത്തി തൊലി നീക്കി അരച്ച് ഇതില്‍ പാല്‍, മൂന്നുനാലു തുള്ളി ചെറുനാരങ്ങാനീര്, കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

പാല്‍പ്പൊടി, തേന്‍, ബദാം ഓയില്‍, ചെറുനാരങ്ങാനീര്

പാല്‍പ്പൊടി, തേന്‍, ബദാം ഓയില്‍, ചെറുനാരങ്ങാനീര്

പാല്‍പ്പൊടി, തേന്‍, ബദാം ഓയില്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് നിറം ലഭിയ്ക്കാന്‍ നല്ലതാണ്.

ചെറുനാരങ്ങാനീരും ഗ്ലിസറീനും

ചെറുനാരങ്ങാനീരും ഗ്ലിസറീനും

വെളുപ്പുനിറം ലഭിയ്ക്കാന്‍ വരണ്ട ചര്‍മമുള്ളവര്‍ ചെറുനാരങ്ങാനീരും ഗ്ലിസറീനും ചേര്‍ത്തു പുരട്ടുക. എണ്ണമയമുള്ള ചര്‍മമെങ്കില്‍ വെളുപ്പു ലഭിയ്ക്കാന്‍ ഫുള്ളേഴ്‌സ് എര്‍ത്ത്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടാം.

പഴുത്ത പപ്പായ

പഴുത്ത പപ്പായ

പഴുത്ത പപ്പായ ഉടച്ചതില്‍ പൊടിച്ച ഓട്‌സ്, പാല്‍പ്പാട, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകാം.

ചന്ദനം പാലിലരച്ചു മുഖത്തു പുരട്ടുന്നത്

ചന്ദനം പാലിലരച്ചു മുഖത്തു പുരട്ടുന്നത്

ആയുര്‍വേദ പ്രകാരം ചന്ദനം പാലിലരച്ചു മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കും. ഇത് സൂര്യപ്രകാശം കൊണ്ടു ടാന്‍ വരുന്നതും തടയും.

ബദാം, പുതിനയില

ബദാം, പുതിനയില

ബദാം, പുതിനയില എന്നിവയരച്ചു ചെറുചൂടുവെളളത്തില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകാം.

ക്യാരറ്റ് ജ്യൂസ്, പൈനാപ്പിള്‍ ജ്യൂസ്

ക്യാരറ്റ് ജ്യൂസ്, പൈനാപ്പിള്‍ ജ്യൂസ്

ക്യാരറ്റ് ജ്യൂസ്, പൈനാപ്പിള്‍ ജ്യൂസ് എന്നിവ കലര്‍ത്തി ആഴ്ചയില്‍ രണ്ടുദിവസം മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ചന്ദനമരച്ചത് തേങ്ങാപ്പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നിറം നല്‍കാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മറ്റൊരു വഴിയാണ്.

രക്തചന്ദനവും തേങ്ങാപ്പാലില്‍ കലര്‍ത്തി

രക്തചന്ദനവും തേങ്ങാപ്പാലില്‍ കലര്‍ത്തി

രക്തചന്ദനവും തേങ്ങാപ്പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. നിറം മാത്രമല്ല, മുഖത്തിന് തിളക്കവും ലഭിയ്ക്കും.

English summary

Ayurveda Home Remedies To Increase Fairness

Ayurveda Home Remedies To Increase Fairness