ആസ്പിരിന്‍ ഫേസ്മാസ്‌ക് മുഖത്ത് കാണിക്കും അത്ഭുതം

Posted By:
Subscribe to Boldsky

മുഖത്തിന് നിറംവര്‍ദ്ധിപ്പിക്കാനും മുഖത്തെ സൗന്ദര്യസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്ന വഴികള്‍ തേടുന്നവരാണ് നമ്മളെല്ലാവരും. എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ പലരും അല്‍പം അമിതശ്രദ്ധ നല്‍കുന്നവരാണ്. പ്രകൃതിദത്ത വഴികളാണ് ചര്‍മ്മത്തിന്റെ കാര്യത്തില്‍ എപ്പോഴം പരീക്ഷിക്കപ്പെടേണ്ടത്.

മുടിയുടെ ആരോഗ്യം ഇനി ചെറുനാരങ്ങയില്‍

കാരണം ഇതല്ലാത്ത വഴികള്‍ നാം തിരയുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നത് തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ പ്രകൃതിദത്ത വഴികള്‍ക്ക് പ്രാധാന്യം നല്‍കണം ചര്‍മ്മസംരക്ഷണത്തില്‍ എപ്പോഴും. എന്നാല്‍ എങ്ങനെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം എന്ന് പലര്‍ക്കും അറിയില്ല. എങ്കില്‍ ഈ ലേഖനത്തില്‍ പറയുന്ന ആസ്പിരിന്‍ വഴിയൊന്ന് പരീക്ഷിച്ച് നോക്കൂ.

നല്ലൊരു വേദന സംഹാരിയാണ ആസ്പിരിന്‍. എന്നാല്‍ ആസ്പിരിന്‍ വേദന കുറക്കാന്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. എങ്ങനെ ആസ്പിരിന്‍ മുഖത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കും എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ആസ്പിരിന്‍- 5 എണ്ണം, തേന്‍- രണ്ട് ടേബിള്‍ സ്പൂണ്‍, തൈര്- ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍- ഒരു ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഈ മൂന്ന് മിശ്രിതങ്ങള്‍ കൊണ്ട് എങ്ങനെ മുഖത്തെ തിളക്കമുള്ളതാക്കി മാറ്റാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ആസ്പിരിന്‍ പൊടിച്ച് തേനില്‍ നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇതിലേക്ക് തൈര് ഒഴിച്ച് മൂന്ന് ചേരുവകളും കൂടി നല്ലതു പോലെ കൂട്ടിച്ചേര്‍ക്കുക. മുഖത്തിടാനുള്ള ആസ്പിരിന്‍ ഫേസ്പാക്ക് റെഡി.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഫേസ്പാക്ക് തയ്യാറാക്കിയാല്‍ അത് ഉപയോഗിക്കുന്ന കാര്യത്തിലും നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് താഴെ പറയുന്നു.

സ്റ്റെപ് 1

സ്റ്റെപ് 1

മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. ശേഷം ഒരു കഷ്ണം തുണി എടുത്ത് ചൂടുവെള്ളത്തില്‍ മുക്കി അത് മൈക്രോവേവില്‍ 30സെക്കന്റ് വെക്കണം.

സ്‌റ്റെപ് 2

സ്‌റ്റെപ് 2

മുപ്പത് സെക്കന്റിനു ശേഷം ഇത് പുറത്തെടുത്ത് മുഖത്ത് വെക്കാന്‍ പാകത്തിലുള്ള ചൂട് കുറഞ്ഞ ശേഷം 10 മിനിട്ട് ഈ തുണി മുഖത്തിടുക. ഇത് മുഖത്തെ സുഷിരങ്ങള്‍ തുറക്കാന്‍ കാരണമാകുന്നു.

 സ്റ്റെപ് 3

സ്റ്റെപ് 3

തയ്യാറാക്കി വെച്ചിരിക്കുന്ന ആസ്പിരിന്‍ മിശ്രിതം മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം 30 മിനിട്ടോളം കാത്ത് നില്‍ക്കുക. ഇത് നല്ലതു പോലെ ഡ്രൈ ആയി മാറണം.

സ്‌റ്റെപ് 4

സ്‌റ്റെപ് 4

മുപ്പത് മിനിട്ട് കഴിയുമ്പോള്‍ ഈ മിശ്രിതം ഡ്രൈ ആയി മാറുന്നു. ഇത് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. ശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ തേച്ച് പിടിപ്പിക്കാം.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

കൃത്യമായ ഫലം ലഭിക്കണമെങ്കില്‍ ദിവസവും ഇത് ചെയ്യണം. ചുരുങ്ങിയത് ആദ്യത്തെ 15 ദിവസമെങ്കിലും തുടര്‍ച്ചയായി ഇത് ചെയ്യുക. ആദ്യ ദിവസങ്ങളില്‍ തന്നെ നിങ്ങള്‍ക്ക് പ്രകടമായ മാറ്റം മുഖത്ത് കാണാനാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Aspirin Face Packs That You Should Definitely Try

Aspirin brings benefits to the skin and works as a good anti-inflammatory.
Story first published: Wednesday, July 19, 2017, 10:43 [IST]