ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡാര്‍ വിനീഗറും

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണം എപ്പോഴും വെല്ലുവിളിയാവുന്ന കാലമാണ് ഇത്. അതുകൊണ്ട് തന്നെ ഏത് കൃത്രിമമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും സൗന്ദര്യസംരക്ഷണം സാധ്യമാക്കണം എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം ചെയ്യുമ്പോള്‍ അത് കൊണ്ടുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും ചില്ലറയല്ല.

മുടി നരക്കാതിരിക്കാന്‍ ഉള്ളി നീര് ഇങ്ങനെ?

എന്നാല്‍ അകാല വാര്‍ദ്ധക്യം തടയാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറുംബേക്കിംഗ് സോഡയും ഉപയോഗിക്കാം. സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡാര്‍ വിനീഗറും ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

സോഡിയം ബൈകാര്‍ബണേറ്റ്, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, തേന്‍, അര സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

അരക്കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതാണ് മുഖത്ത് ഉപയോഗിക്കേണ്ടത്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

മുഖം കഴുകി വൃത്തിയാക്കി ഈ ഫേസ് മാസ്‌ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും അകാല വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

സൗന്ദര്യ ഗുണങ്ങള്‍

സൗന്ദര്യ ഗുണങ്ങള്‍

സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈ ഫേസ് മാസ്‌ക്. അതുകൊണ്ട് തന്നെ മറ്റൊന്നും ആലോചിക്കാതെ ഈ മാര്‍ഗ്ഗം സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്.

മുഖത്തെ ചുളിവിന് പരിഹാരം

മുഖത്തെ ചുളിവിന് പരിഹാരം

മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഈ ഫേസ് മാസ്‌ക്. വാര്‍ദ്ധക്യത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുഖത്തുണ്ടാവുന്ന ചുളിവുകള്‍. ഇതിനെ മറക്കാന്‍ ഈ ഫേസ് മാസ്‌ക് സഹായിക്കുന്നു.

 തിളങ്ങുന്ന ചര്‍മ്മം

തിളങ്ങുന്ന ചര്‍മ്മം

തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും ഉത്തമമായ പരിഹാരമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍, ബേക്കിംഗ് സോഡ ഫേസ് മാസ്‌ക്. മുഖത്തെ സുഷിരങ്ങള്‍ അടയാനും മുഖത്തിന് തിളക്കം നല്‍കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണഅ ഈ ഫേസ്മാസ്‌ക്.

English summary

Apply Baking Soda And Apple cider Vinegar Mask for glowing skin

Apply Baking Soda And Apple Vinegar Mask for glowing skin read on to know more about it.
Story first published: Monday, July 31, 2017, 10:31 [IST]