For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

|

മുഖക്കുരുവുണ്ട്, തലമുടിക്ക് തിളക്കമില്ല, ചര്‍മ്മം വരണ്ടിരിക്കുന്നു തുടങ്ങിയതുപോലുള്ള പ്രശ്നങ്ങളെല്ലാം നമ്മളില്‍ പലരും നേരിടുന്നതാണ്.

എന്നാല്‍ ഇവയില്‍ ആശങ്കപ്പെട്ട് ഏതെങ്കിലും ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരം മുത്തശ്ശിമാര്‍ പറഞ്ഞു തന്ന ചില രഹസ്യങ്ങള്‍ പ്രയോഗിച്ച് നോക്കാം.

മിക്കവാറും എല്ലാ സൗന്ദര്യപ്രശ്നങ്ങള്‍ക്കും ഇവരുടെ കൈവശം പരിഹാരമുണ്ടാവും. ദോഷഫലങ്ങളില്ലാത്ത അത്തരം ചില സൗന്ദര്യ സംരക്ഷണ വിദ്യകള്‍ ഇവിടെ മനസിലാക്കാം.

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

അല്പം മഞ്ഞള്‍പൊടി എടുത്ത് ഏതാനും തുള്ളി നാരങ്ങനീര് അതില്‍ ചേര്‍ക്കുക. മുഖക്കുരുവുള്ളിടത്ത് ഇത് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുള്‍ട്ടാണി മിട്ടിയും മുഖക്കുരു, ചെളി, ഓയില്‍ എന്നിവ നീക്കം ചെയ്യാന്‍ ഫലപ്രദമായ വസ്തുവാണ്. ഇതില്‍ അല്പം പനിനീര്‍ ചേര്‍ത്ത് മുഖത്ത് തേക്കുക. ഉണങ്ങുമ്പോള്‍ കഴുകിയശേഷം തുടച്ച് ഉണക്കുക.

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുഖത്തിന് തിളക്കം ലഭിക്കാന്‍ പയര്‍പൊടി മഞ്ഞള്‍ പൊടിയുമായി ചേര്‍ത്ത് അല്പം നാരങ്ങ നീര്, മില്‍ക്ക് ക്രീം എന്നിവയും ചേര്‍ത്ത് തേക്കാം.

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മറ്റൊരു മാര്‍ഗ്ഗം ഓറഞ്ച് തൊലി ചെറുപയര്‍ പൊടിയുമായി ചേര്‍ത്ത് അല്പം തേനോ തൈരോ കൂടി അതില്‍ കലര്‍ത്തി തേക്കുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ മാത്രമല്ല മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

താരനകറ്റാന്‍ വേണ്ടി അല്പം ഉലുവ തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിറ്റേന്ന് അത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ തേച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ഷിക്കാക്കായ് അല്ലെങ്കില്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക.

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

തൈര് കരുമുളകുമായി ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുന്നതും ഫലപ്രദമാണ്. തൈരിലടങ്ങിയിരിക്കുന്ന ഫംഗസിനെ ചെറുക്കുന്ന ഘടകങ്ങള്‍ താരനെയും, തലമുടി-ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളെയും തടയാന്‍ സഹായിക്കും.

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

ഏതാനും തുള്ളി തേനും, ഒലിവ് ഓയിലും കൂട്ടിക്കലര്‍ത്തി തലമുടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. തൈരും, മുട്ടയുടെ മഞ്ഞക്കരുവും ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഇവ നന്നായി കൂട്ടിക്കലര്‍ത്തി മുടിച്ചുരുളുകളില്‍ തേക്കുക. ഇത് മുടി വൃത്തിയാക്കാനും, മൃദുത്വം ലഭിക്കാനും നല്ലതാണ്.

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

പരുക്കന്‍ കൈകളും, വിണ്ടുകീറിയ പാദവും നിങ്ങള്‍ക്ക് പ്രശ്നമാകുന്നുവെങ്കില്‍ തേനീച്ചയുടെ മെഴുക് ഉപയോഗിക്കാം. മറ്റൊരു മാര്‍ഗ്ഗം കിടക്കാന്‍ പോകുന്നതിന് മുമ്പ് പെട്രോളിയം ജെല്ലി തേക്കുകയും സോക്സ് ധരിക്കുകയും ചെയ്യുന്നതാണ്. രാവിലെ ഇത് കഴുകുക. തേനും, പഞ്ചസാരയും ചേര്‍ത്ത് സ്ക്രബ് തയ്യാറാക്കുന്നതും ഫലപ്രദമാണ്. ഇത് കാല്‍ മുട്ടിലും, കൈമുട്ടിലും, ചര്‍മ്മത്തിലുമൊക്കെ തേക്കുന്നത് ചര്‍മ്മത്തിന് മൃദുലത നല്കും.

Read more about: beauty skincare
English summary

Ancient Ways To Get Natural Beauty

Ancient Ways To Get Natural Beauty, Read more to know about,
Story first published: Thursday, April 27, 2017, 17:16 [IST]
X
Desktop Bottom Promotion