മുഖം വെളുക്കാന്‍ എങ്ങനെ വെളിച്ചെണ്ണ?

Posted By:
Subscribe to Boldsky

വെളിച്ചെണ്ണ പാചകം ചെയ്യാന്‍ മാത്രമല്ല നമ്മള്‍ ഉപയോഗിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും വെളിച്ചെണ്ണയ്ക്ക് ഒഴിവാക്കാന്‍ പറ്റാത്ത സ്ഥാനമാണ് ഉള്ളത്. യൗവ്വനം കാത്തു സൂക്ഷിക്കപ്പെടുന്നു എന്ന ഏറ്റവും വലിയ ജോലിയാണ് വെളിച്ചെണ്ണ നിര്‍വ്വഹിയ്ക്കുന്നത്.

വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഇത്തരം സൗന്ദര്യഗുണങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല. മുഖത്തിന്റെ നിറം മാറ്റത്തിനു വരെ വെളിച്ചെണ്ണ സഹായിക്കും അതെങ്ങനെയെന്ന് നോക്കാം. എന്തൊക്കെയാണ് വെളിച്ചെണ്ണ കൊണ്ട് ഉണ്ടാവുന്ന സൗന്ദര്യ ഉപയോഗങ്ങള്‍ എന്നു നോക്കാം.

ചര്‍മ്മത്തിന്റെ പ്രതിരോധ ശക്തി

ചര്‍മ്മത്തിന്റെ പ്രതിരോധ ശക്തി

ചര്‍മ്മത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ വെളിച്ചെണ്ണ സഹായിക്കും. ശരീരത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ് ഇത് വെളിച്ചെണ്ണയുടെ ഉപയോഗത്തിലൂടെ സാധിയ്ക്കും എന്നതാണ് കാര്യം.

ഷേവ് ചെയ്തതിനു ശേഷം

ഷേവ് ചെയ്തതിനു ശേഷം

ഷേവ് ചെയ്തതിനു ശേഷം വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുഖത്തെ ഡ്രൈനസ്സ് കുറയ്ക്കും. ഇത് മുഖം മിനുസമുള്ളതാവാനും സഹായിക്കുന്നു.

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊര മോയ്‌സ്ചുറൈസര്‍ എന്ന രീതിയില്‍ വെളിച്ചെണ്ണ വളരെ നല്ലതാണ്. മലിനീകരണം മൂലം മുഖത്തുണ്ടാകുന്ന എല്ലാ വിധ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

 സ്‌ക്രബ്ബ് ചെയ്യാനും വെളിച്ചെണ്ണ

സ്‌ക്രബ്ബ് ചെയ്യാനും വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ അല്‍പം പഞ്ചസാരയിട്ട് സ്‌ക്രബ്ബ് ചെയ്ത് നോക്കൂ. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുലതയും നല്‍കുന്നു.

മേയ്ക്കപ്പ് മാറ്റാന്‍

മേയ്ക്കപ്പ് മാറ്റാന്‍

മേയ്ക്കപ്പ് തുടച്ചു കളയാനും വെളിച്ചെണ്ണ സഹായിക്കുന്നു. ചര്‍മ്മത്തിലെ അഴുക്കും ബാക്ടീരിയകളും എല്ലാം ഇതിലൂടെ നീങ്ങിപ്പോവുന്നു.

കറുത്ത പാടിന് പരിഹാരം

കറുത്ത പാടിന് പരിഹാരം

കറുത്ത പാടിന് പരിഹാരം നല്‍കുന്നതിനും വെളിച്ചെണ്ണയെ ആശ്രയിക്കാം. മുഖത്തെ കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ വെളിച്ചെണ്ണ വളരെ നല്ലതാണ്.

English summary

Surprising Beauty Uses of Coconut Oil

Coconut oil isn't just for cooking: it's also a beauty multitasker that you can use to hydrate your skin, fight frizz, and reduce premature signs of aging.
Story first published: Saturday, April 23, 2016, 7:00 [IST]