സണ്‍സ്ക്രീന്‍ ഉപയോഗത്തിലെ അബദ്ധങ്ങള്‍

Posted By: Super
Subscribe to Boldsky

വേനല്‍ക്കാലം അതിന്‍റെ സകല രൂക്ഷതയോടെയും കടന്നുപോകുന്ന സമയമാണ് ഇത്. എല്ലാവരും തന്നെ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്ന സമയം കൂടിയാ​ണ് ഇത്. പുറത്തേക്ക് പോകുന്നതിന് മുമ്പ് സണ്‍സ്ക്രീന്‍ തേയ്ക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി വരാറുള്ള ചില പിഴവുകള്‍ അറിഞ്ഞിരിക്കുക.

1. പഴക്കം ചെന്ന സണ്‍സ്ക്രീന്‍ ഉപയോഗിക്കല്‍ - നിങ്ങള്‍ പതിവായി സണ്‍സ്ക്രീന്‍ ഉപയോഗിക്കാറില്ലെങ്കില്‍ മാസങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചതിന്‍റെ ബാക്കി കിടക്കുന്നത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. ഉപയോഗിക്കുന്നതിന് മുമ്പ് കാലാവധി തിയ്യതി പരിശോധിക്കുകയും കാലപരിധി കഴിഞ്ഞതാണെങ്കില്‍ ഉപേക്ഷിക്കുകയും ചെയ്യുക. ചൂടുള്ള സ്ഥലങ്ങളിലും, കാറിന്‍റെ ബോക്സിനുള്ളിലും വെച്ചിരിക്കുന്നവ ഉപയോഗിക്കരുത്. കാരണം ചൂടായാല്‍ അതിലെ ഘടകങ്ങള്‍ വിഘടിക്കപ്പെടുകയും ചര്‍മ്മത്തിന് ഉപദ്രവകരമാകുകയും ചെയ്യും.

2. സ്ഥിരമായി ഉപയോഗിക്കാതിരിക്കല്‍ - ശൈത്യകാലമായാലും, മഴക്കാലമായാലും സണ്‍സ്ക്രീന്‍ തുടര്‍ച്ചയായി ഉപയോഗിക്കാം. നമ്മള്‍ക്ക് അള്‍ട്ര വയലറ്റ് രശ്മികള്‍ ഏല്‍ക്കേണ്ടി വരുമെന്നതിനാലാണ് ഇത്. ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ എല്ലാക്കാലത്തും സണ്‍സ്ക്രീന്‍ സഹായിക്കും. ഏതാനും മണിക്കൂറുകള്‍ കൂടുമ്പോള്‍ സണ്‍സ്ക്രീന്‍ വീണ്ടും തേയ്ക്കണം. കാരണം മോയ്സ്ചറൈസര്‍ പോലെ ഇത് ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.

Sunscreen

3. മേക്കപ്പിലെ സണ്‍സ്ക്രീനിനെ ആശ്രയിക്കല്‍ - ഫൗണ്ടേഷന്‍ അല്ലെങ്കില്‍ മേക്കപ്പിലുള്ള എസ്പിഎഫ് നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് റേഡിയേഷനില്‍ നിന്ന് സംരക്ഷിക്കാന്‍ മാത്രം ശക്തിയുള്ളതല്ല. മേക്കപ്പിന് മുകളില്‍ സണ്‍ സ്ക്രീന്‍ ഉപയോഗിച്ചാല്‍ സാധ്യമായ മികച്ച സംരക്ഷണം ലഭിക്കും.

4. സണ്‍സ്ക്രീന്‍ ഇന്‍ഡോറില്‍ ഉപയോഗിക്കാതിരിക്കുക - സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലങ്ങളിലും അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ സംഭവിക്കാം എന്ന് പലര്‍ക്കും അറിയില്ല. കാറിന്‍റെ വിന്‍ഡോ ഗ്ലാസ്സ് ഉയര്‍ത്തി വെച്ചിരിക്കുമ്പോഴും ഓഫീസ് ജനാലക്കരികെ ഇരിക്കുമ്പോഴും ഇത് സംഭവിക്കാം. കൂടാതെ പഠനങ്ങള്‍ പ്രകാരം ഓഫീസുകളില്‍ ഉപയോഗിക്കുന്ന ഫ്ലൂറസെന്‍റ് ലൈറ്റുകളും അള്‍ട്രാ വയലറ്റ് റേഡിയേഷന് കാരണമാകുന്നുണ്ട്. ഇക്കാരണങ്ങളാല്‍ മുറിക്കുള്ളിലായിരിക്കുമ്പോഴും സണ്‍സ്ക്രീന്‍ ഉപയോഗിക്കണം.

5. സണ്‍സ്ക്രീന്‍ എല്ലാ ഭാഗങ്ങളിലും ഉപയോഗിക്കാതിരിക്കല്‍ - പലരും നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗങ്ങളില്‍ മാത്രമാണ് സണ്‍സ്ക്രീന് തേയ്ക്കുക. എല്ലാ വസ്ത്രങ്ങളും അള്‍ട്രാ വയലറ്റിനെ തടയുന്നവയല്ല. അതിനാല്‍ വസ്ത്രം ധരിക്കുന്ന ഭാഗങ്ങളിലും സണ്‍സ്ക്രീന്‍ ആവശ്യമാണ്. വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുമ്പായി സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.

English summary

Sunscreen Mistakes You Are Probably Making

Here are some of the sunscreen mistakes you are probably making. Read more to know about,
Story first published: Thursday, March 10, 2016, 19:30 [IST]