ബ്ലാക്ക്‌ഹെഡ്‌സിനോട് പൊരുതാന്‍ വീട്ടുമാര്‍ഗ്ഗം

Posted By:
Subscribe to Boldsky

ബ്ലാക്ക്‌ഹെഡ്‌സ് ആണ് നമ്മുടെ സൗന്ദര്യ പ്രശ്‌നങ്ങളിലെ പ്രധാന വില്ലന്‍. എത്രയൊക്കെ മായ്ച്ചു കളഞ്ഞാലും പലപ്പോഴും മൂക്കിനിരുവശവും കവിളിലും പലപ്പോഴും ഇവ സ്ഥാനം പിടിയ്ക്കും. എന്നാല്‍ ഇനി ബ്ലാക്ക്‌ഹെഡ്‌സിനെ പേടിക്കേണ്ട. കാരണം ഇതിനെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ തന്നെ നമുക്ക് ചില മാര്‍ഗ്ഗങ്ങളുണ്ട്.

ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ പലപ്പോഴും വിവിധ തരത്തിലുള്ള ക്രീമും, ജെല്ലും, ലോഷനുകളും സ്ഥിരമായി ഉപയോിഗിക്കുന്നവരുടെ കൂട്ടത്തിലായിരിക്കും നമ്മളും. ഇതൊക്കെ ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രശ്‌നം എന്നു പറയുന്നതും വളരെ വലുതാണ്.

വീട്ടുവൈദ്യത്തിലൂടെ എങ്ങനെ ബ്ലാക്ക്‌ഹെഡ്‌സ് കളയാം എന്നു നോക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ... മുഖത്തെ വെള്ളപ്പാടുകള്‍ മാറ്റാം

ബ്ലാക്ക്‌ഹെഡ്‌സിന്റെ കാരണം

ബ്ലാക്ക്‌ഹെഡ്‌സിന്റെ കാരണം

ബ്ലാക്ക്‌ഹെഡ്‌സിന്റെ പ്രധാന കാരണം എന്നു പറയുന്നത് ചര്‍മ്മത്തിലെ എണ്ണമയവും, അഴുക്കും മൃതചര്‍മ്മങ്ങളും ഒക്കെയാണ്. ഇതിനെയാണ് ആദ്യം പുറന്തള്ളേണ്ടത്. എന്നാല്‍ ഇതിനായി ആദ്യം മുഖത്ത് ആവി പിടിയ്ക്കുക. അതിനു ശേഷം അല്പം പഞ്ഞിയെടുത്ത് ചര്‍മ്മത്തിലെ അഴുക്കിനെ തുടച്ചെയടുക്കാം. ഇത് ബ്ലാക്ക് ഹെഡ്‌സ് പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ്.

പഞ്ചസാരയും തേനും മിശ്രിതം

പഞ്ചസാരയും തേനും മിശ്രിതം

തേന്‍ നല്ലൊരു സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗമാണ്. ഒരു കപ്പ് പഞ്ചസാര, കാല്‍കപ്പ് തേന്‍, പകുതി നാരങ്ങയുടെ നീര് എന്നിവ മിക്‌സ് ചെയ്ത് അല്‍പസമയം ചൂടാക്കുക. ചൂടാറഇയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വാക്‌സിംഗ് പേപ്പര്‍ ഉപയോഗിച്ച് തുടച്ചു നീക്കാം.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബ്ലാക്ക് ഹെഡ്‌സ് പോകാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ഇത് ചര്‍മ്മത്തെ കേചുവരുത്താതെ തന്നെ ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു. തണുത്ത വെള്ളത്തില്‍ ബേക്കിംഗ് സോഡ അലിയിച്ചതിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.

മാസ്‌ക്ക്

മാസ്‌ക്ക്

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫേഷ്യല്‍ മാസ്‌ക്. എന്നാല്‍ ഇതിനായി നിങ്ങള്‍ക്ക് പഴമോ പച്ചക്കറിയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇതിലെല്ലാമുള്ള സലൈസൈലിക് ആസിഡ് ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു.

മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കുന്നതും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു. ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ മോയ്‌സ്ചുറൈസിംഗ് ക്രീമിന് സാധിയ്ക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ഉപയോഗിച്ചും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താം. ഒരു മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് മുഖത്ത് തേയ്ക്കുക. അതിനു ശേഷം ടിഷ്യൂ പേപ്പര്‍ മുഖത്ത് ഒട്ടിച്ചു വെയ്ക്കുക. ഇത് ആദ്യത്തെ ലെയര്‍ ആക്കുക. അതിനു മുകളില്‍ വീണ്ടും മുട്ടയുടെ വെള്ളം തേച്ച് വീണ്ടും ടിഷ്യൂ ഒട്ടിക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം പതുക്കെ മാറ്റുക. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

തേനും പാലും

തേനും പാലും

തേനും പാലും ഉപയോഗിച്ചും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താം. ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്‌സ് ചെയ്ത് ചൂടാക്കുക. ചൂടു പോയതിനു ശേഷം ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം.

പച്ചവെള്ളം ഉപയോഗിച്ച്

പച്ചവെള്ളം ഉപയോഗിച്ച്

പച്ചവെള്ളം ഉപയോഗിച്ച് ബ്ലാക്ക്‌ഹെഡ്‌സ് കളയാവുന്നതാണ്. പച്ചവെള്ളം ഉപയോഗിച്ച് ദിവസവും രണ്ട് നേരം വൃത്തിയായി മുഖം കഴുകുക. അതിനു ശേഷം വൃത്തിയുള്ള തുണി കൊണ്ട് മുഖം തുടയ്ക്കുക. പിന്നീട് അല്‍പം മോയ്‌സ്ചുറൈസര്‍ പുരട്ടുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ ഏറ്റവും എളുപ്പവും സുരക്ഷിതവുമായ വഴിയാണ്.

English summary

Simple Remedies to Get Rid of Blackheads

Simple Remedies to Get Rid of Blackheads. Here we explain some home remedies to remove black heads.
Subscribe Newsletter