For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു മാറ്റാനും എണ്ണ മതി

|

സാധാരണ എണ്ണമയമുള്ള ചര്‍മത്തിലാണ് മുഖക്കുരു വരികയെന്നു പറയും. ഇത് വാസ്തവവുമാണ്. ഇതുകൊണ്ടുതന്നെ ഇത്തരം ചര്‍മമുള്ളവര്‍ മുഖത്തെ എണ്ണമയം നീക്കാനാണ് ശ്രമിയ്ക്കാറും.

എന്നാല്‍ ചില എണ്ണകള്‍ മുഖക്കുരു അകറ്റാന്‍ സഹായിക്കുമെന്നറിയുമോ, വെറുതെ പറയുന്നതല്ല. ഇത്തരം എണ്ണകള്‍ മുഖക്കുരുവുുണ്ടാക്കുന്ന ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ചാണ് ഇതു ചെയ്യുന്നത്.

ഒലീവ്

ഒലീവ്

ഒലീവ് ഓയിലിലെ വൈറ്റമിന്‍ ഇ മുഖക്കുരുവും മുഖക്കുരു പാടുകളും മാറ്റുന്നതിന് നല്ലതാണ്. ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുഖക്കുരു വരാതെ തടയുകയും ചെയ്യുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ബാക്ടീരികളെ തടയാന്‍ നല്ലതാണ്. മുഖക്കുരുവുണ്ടാക്കുന്ന ബാക്ടീരിയയ്‌ക്കെതിരെ ഇവ പ്രവര്‍ത്തിയ്ക്കുന്നു. ഈ എണ്ണ മുഖക്കുരുവില്‍ പുരട്ടിയാല്‍ മതിയാകും. ശുദ്ധമായ എണ്ണ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ചന്ദനത്തൈലം

ചന്ദനത്തൈലം

ചന്ദനത്തൈലം മണത്തിനു മാത്രമല്ല, മുഖക്കുരു മാറുവാനും വളരെ നല്ലതാണ്. ശരീരത്തിന് ചൂടു കൂടുമ്പോഴും മുഖക്കുരുവുണ്ടാകും. ചന്ദനത്തൈലം ശരീരം തണുപ്പിക്കാന്‍ നല്ലതാണ്. ഇത് മുഖത്തു പുരട്ടുക. ചന്ദനം അരച്ചിടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂതൈലവും മുഖക്കുരുവിനുള്ള ചികിത്സയാണ്. ഇത് മുഖക്കുരുവിന് മുകളില്‍ പുരട്ടിയാല്‍ മുഖക്കുരു മാറും.

ലാവെന്‍ഡര്‍

ലാവെന്‍ഡര്‍

ലാവെന്‍ഡര്‍ ഓയിലും മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. മുഖക്കുരുവുണ്ടാക്കുന്ന പാടുകള്‍ മായ്ക്കാന്‍ ലാവെന്‍ഡര്‍ ഓയിലിന് കഴിയും.

ജോജോബ

ജോജോബ

ജോജോബ ഓയിലും മുഖക്കുരു പാടുകള്‍ മാറ്റുന്നതിന് സഹായിക്കുന്ന ഒന്നാണ്. മുഖക്കുരു കാരണം മുഖത്ത് പാടുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഇത് പുരട്ടിയാല്‍ മതിയാകും.

മുഖക്കുരു മാറ്റാനും എണ്ണ മതി

മുഖക്കുരു മാറ്റാനും എണ്ണ മതി

മുഖക്കുരു തടയുക മാത്രമല്ല, ഇത്തരം എണ്ണകള്‍ മുഖചര്‍മത്തെ കൂടുതല്‍ മൃദുവാക്കുകയും ചെയ്യുന്നു.

English summary

Oils That Prevent Pimple

There are some oils which prevent pimples. Read more to know about,
Story first published: Thursday, April 7, 2016, 13:03 [IST]
X
Desktop Bottom Promotion