For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരിമ്പാറ,പാലുണ്ണി മണിക്കൂറുകള്‍ കൊണ്ട് നീക്കാം

|

മുഖത്തുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. മുഖക്കുരുവും, കറുത്ത പുള്ളികളും, അരിമ്പാറയും മാറ്റാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ നമ്മളില്‍ പലരും തയ്യാറാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ബ്യൂട്ടിപാര്‍ലറുകളേയും ചര്‍മ്മരോഗവിദഗ്ധരേയും സമീപിയ്ക്കാന്‍ നമ്മളില്‍ പലരും നിര്‍ബന്ധിതരാവുന്നു. അപകടകരമായ വീട്ടുവൈദ്യങ്ങള്‍

എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി നമ്മുടെ വീട്ടില്‍ തന്നെ പ്രതിവിധി ഉണ്ടെങ്കിലോ. എന്നാല്‍ സത്യമതാണ്. മണിക്കൂറുകള്‍ കൊണ്ട് തന്നെ നമുക്ക് മുകളില്‍ പറഞ്ഞ പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാം. എന്തൊക്കെയാണ് അതിനായുള്ള പ്രകൃതിദത്തമായ വഴികള്‍ എന്ന് നോക്കാം. പല്ലിലെ മഞ്ഞ നിറം മാറാന്‍ രണ്ട് മിനിട്ട്‌

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളേയും നമുക്ക് വേരോടെ പിഴുതു മാറ്റാം. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ പഞ്ഞി മുക്കി അരിമ്പാറയോ പാലുണ്ണിയോ ഉള്ള സ്ഥലത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഇത് എടുത്ത് മാറ്റാം. പഞ്ഞിയോടൊപ്പം അരിമ്പാറയും പാലുണ്ണിയും പിഴുത് പോരുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഇവ മാറ്റാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. അല്‍പം വെളുത്തുള്ളി ചതച്ച് ഇത്തരം പ്രശ്‌നങ്ങളുള്ള ഭാഗത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് അമര്‍ത്തി ഒട്ടിച്ചു വെയ്ക്കുക. ഇത് ദിവസം രണ്ട് നേരം ചെയ്യുക. അല്‍പ സംയത്തിനു ശേഷം ഇവ ഇളകി പോരുന്നതാണ്.

 വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴവും പഴത്തിന്റെ തോലും ഒരു പോലെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്നതു തന്നെ കാര്യം. വാഴപ്പഴത്തിന്റെ തോല്‍ ഇത്തരം പ്രശ്‌നങ്ങളുള്ള ഭാഗത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കാം. പിറ്റേ ദിവസം രാവിലെ ഇത് മാറ്റാവുന്നതാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ നെടുകെ പിളര്‍ന്ന് മുഖത്ത് ഉരസുക. 15 മിനിട്ട് നേരം മൂന്ന് നേരം ഇങ്ങനെ ചെയ്യുക. പാലുണ്ണിയും അരിമ്പാറയും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും !!

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ആന്റിബാക്ടീരിയല്‍ പവര്‍ ഉള്ളത് കൊണ്ട് തന്നെ പലപ്പോഴും ഇതിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് മുന്നിലാണ് ടീ ട്രീ ഓയില്‍.

 പപ്പായ

പപ്പായ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് പപ്പായ. നന്നായ പഴുക്കാത്ത പപ്പായയുടെ കറ അരിമ്പാറയും പാലുണ്ണിയും കറുത്ത പുള്ളികളും ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് തന്നെ പരിഹാരമാകും.

 തുളസിയില

തുളസിയില

തുളസിയിലയിലും ഇതിനെ പ്രതിരോധിയ്ക്കാനുള്ള മരുന്നുണ്ട്. തുളസിയില പിഴിഞ്ഞ് അതിന്റെ നീര് ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ തേച്ചു പിടിപ്പിക്കുക. ഇത് മണിക്കൂറുകള്‍ കൊണ്ട് തന്നെ അരിമ്പാറയേയും പാലുണ്ണിയേയും മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ ഇത്തരത്തില്‍ നല്ലൊരു സൗന്ദര്യ സംരക്ഷണ സഹായിയാണ്. ആവണക്കെണ്ണ ഉപയോഗിച്ച് ഇതിനു മുകളില്‍ തടവിയാല്‍ മതി അരിമ്പാറയും മറഅറു പ്രശ്‌നങ്ങളും ഇല്ലാതാവുന്നു.

 ആവി പിടിയ്ക്കുന്നത്

ആവി പിടിയ്ക്കുന്നത്

ആവി പിടിയ്ക്കുന്നത് മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.അതുകൊണ്ട് തന്നെ മുഖത്ത് ഇടയ്ക്കിടയിക്ക് ആവി പിടിയ്ക്കാന്‍ ശ്രമിക്കുക.സ്ത്രീ ചോദിയ്ക്കാന്‍ മടിയ്ക്കും ആര്‍ത്തവസംശയങ്ങള്‍

English summary

Natural Ways to Put an End to Moles, Warts, Blackheads and Skin Tags

Is your skin bothersome? Skin tags, moles, warts, age areas and blackheads are just a series of more than 3000 skin issues that strike individuals daily.
X
Desktop Bottom Promotion