For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വേനലില്‍ വെയിലേറ്റു വാടാതിരിയ്ക്കാന്‍....

|

വേനല്‍ക്കാലം വന്നതോടെ സൗന്ദര്യപ്രശ്‌നങ്ങളും ഓരോന്നോരോന്നായി തലപൊക്കിത്തുടങ്ങി. സണ്‍ടാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ സൗന്ദര്യപ്രശ്‌നം പലപ്പോഴും പൂര്‍ണമായി മാറിക്കിട്ടാന്‍ നമ്മള്‍ എത്രയൊക്കെ കഷ്ടപ്പെടുന്നുണ്ടെന്ന് കഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ.

എന്നാല്‍ പ്രകൃതിദത്തമായ ചില സൗന്ദര്യക്കൂട്ടുകള്‍ കൊണ്ട് തന്നെ നമുക്ക് ഇവയെ ഇല്ലാതാക്കാം. എന്തൊക്കെയാണ് ഇതിനായി ഉപയോഗിക്കുന്ന സൗന്ദര്യക്കൂട്ടുകള്‍ എന്നു നോക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയും റോസ് വാട്ടറും ഗ്ലിസറിനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് സൂര്യപ്രകാശം മൂലം മുഖത്തുണ്ടാകുന്ന എല്ലാ തരത്തിലുള്ള കറുത്ത പാടുകളും ഇല്ലാതാക്കുന്നു.

തൈര്

തൈര്

തൈര് ആരോഗ്യത്തിനു മാത്രമല്ല ഉപയോഗിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തൈര് അല്‍പം മുന്നില്‍ തന്നെയാണ്. സൂര്യപ്രകാശം മൂലം കരുവാളിച്ച സ്ഥലത്ത് തൈര് പുരട്ടുക. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണിമിട്ടിയും ഇത്തരത്തില്‍ നല്ലൊരു സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. മുള്‍ട്ടാണി മിട്ടി ഉപയോഗിച്ചുള്ള ഫേസ്പാക്ക് മുഖത്ത് നല്ലപോലെ തേച്ചു പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.

തക്കാളി നീര്

തക്കാളി നീര്

തക്കാളി നീര് സ്ഥിരമായി മുഖത്ത് പുരട്ടുന്നത് സൂര്യപ്രകാശം കൊണ്ടുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നു. ആഴ്ചകള്‍ കൊണ്ടു തന്നെ മുഖത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാം എന്നതാണ് സത്യം.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് തേന്‍ തൈര് എന്നിവ മിക്‌സ് ചെയ്ത് സ്‌ക്രബ്ബറായി ഉപയോഗിക്കാം. ഇവ മൃതകോശങ്ങളെ പൂര്‍ണമായി മുഖത്ത് നിന്നും നീക്കുന്നു.

നാരങ്ങാ നീര്

നാരങ്ങാ നീര്

പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഉപയോഗിക്കാം എന്നതാണ് നാരങ്ങയുടെ പ്രത്യേകത. നാരങ്ങാ നീര് മുഖത്ത് പുരട്ടി 15-20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക. ഇത് സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരുവാളിപ്പിനെ ഇല്ലാതാക്കുന്നു.

വെള്ളരിക്ക നീര്

വെള്ളരിക്ക നീര്

വെള്ളരിക്ക നീര് ഉപയോഗിച്ചും സൂര്യപ്രകാശം മൂലമുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

English summary

Natural ways to get rid of suntan this summer

One of the biggest problems during summer is sun tan. While there are many chemical peels and salon treatments that promise to get rid of the tan, it is always better to go all natural for treating your skin.
Story first published: Tuesday, March 22, 2016, 17:37 [IST]
X
Desktop Bottom Promotion