ഇരുണ്ട നിറത്തിന് പരിഹാരമായി ഫലപ്രദമായ ടിപ്‌സ്

Posted By:
Subscribe to Boldsky

എപ്പോഴും എവിടേയും അല്‍പം മേല്‍ക്കൈ പലരും നല്‍കുന്നത് വെളുത്ത നിറത്തിന് തന്നെയാണ്. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണം എന്നതുകൊണ്ട് പലപ്പോഴും ഉദ്ദേശിക്കുന്നതും വെളുക്കുക എന്നത് തന്നെയാണ്. അതിനായി എത്ര ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങാനും ചിലര്‍ക്ക് മടിയില്ല. നര തടയാന്‍ ഷെഹ്നാസ് ഹുസൈന്‍ വഴി

എന്നാല്‍ വെളുത്തതായാലും ഇരുണ്ടതായാലും ചര്‍മ്മം വൃത്തിയായി സൂക്ഷിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. എന്തൊക്കെ കാര്യങ്ങളാണ് ഇരുണ്ട നിറമുള്ള ചര്‍മ്മക്കാര്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും എന്നതിലുപരി ചര്‍മ്മത്തെ തിളക്കമുള്ളതാക്കി മാറ്റുന്നു.

മോയോസ്ചുറൈസര്‍ ഉപയോഗിക്കുക

മോയോസ്ചുറൈസര്‍ ഉപയോഗിക്കുക

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മം വരണ്ടതാവാതെ സംരക്ഷിക്കും. എന്നും കുളിച്ച് കഴിഞ്ഞതിനു ശേഷം മാത്രം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക. ഇത് ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിക്കുന്നു.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് മറ്റൊരു കാര്യം. വെയിലുള്ളപ്പോള്‍ പുറത്തു പോകുമ്പോള്‍ മാത്രമല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്. അല്ലാത്തപ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. ഇത് ചര്‍മ്മത്തിലേല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

മുഖക്കുരുവിന ശ്രദ്ധിക്കുക

മുഖക്കുരുവിന ശ്രദ്ധിക്കുക

ഇരുണ്ട നിറമുള്ള ചര്‍മ്മത്തില്‍ മുഖക്കുരു വന്നാല്‍ അത് ചര്‍മ്മത്തെ വീണ്ടും ഇരുണ്ട നിറമാക്കി മാറ്റും. അതുകൊണ്ട് തന്നെ മുഖക്കുരുവിന് ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യുക. മാത്രമല്ല മുഖക്കുരു നുള്ളിപ്പൊട്ടിക്കാതിരിയ്ക്കുകയും കൈകൊണ്ട് തൊടാതിരിയ്ക്കുകയും ചെയ്യുക.

ചര്‍മ്മത്തിനുസരിച്ച ഫൗണ്ടേഷന്‍

ചര്‍മ്മത്തിനുസരിച്ച ഫൗണ്ടേഷന്‍

നിറം വെയ്ക്കാന്‍ ഏത് തരത്തിലുള്ള ഫൗണ്ടേഷനും ഉപയോഗിക്കാം എന്ന ധാരണയുണ്ടെങ്കില്‍ അത് ആപത്താണ്. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ നിറത്തിനനുസരിച്ച ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുക.

 ലിപ്സ്റ്റിക്കിന്റെ നിറം

ലിപ്സ്റ്റിക്കിന്റെ നിറം

ലിപ്സ്റ്റിക്ക് ധരിയ്ക്കുന്നവരാണെങ്കില്‍ ഇരുണ്ട നിറമുള്ളതും നിറം കൂടിയതുമായ ലിപ്സ്റ്റിക് ഒഴിവാക്കുക. ഓറഞ്ച്. പിങ്ക് തുടങ്ങിയ നിറങ്ങള്‍ ചര്‍മ്മം കൂടുതല്‍ ഇരുണ്ടതാക്കാന്‍ കാരണമാകുന്നു.

കണ്ണുകള്‍ക്ക് ഇരുണ്ട ഷേഡ് നല്‍കാം

കണ്ണുകള്‍ക്ക് ഇരുണ്ട ഷേഡ് നല്‍കാം

കണ്ണിന് ഇരുണ്ട നിറത്തിലുള്ള ഷേഡുകള്‍ നല്‍കാം. ഇത് കണ്ണിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം മുഖത്തിന് കൂടുതല്‍ തിളക്കം നല്‍കുകയും ചെയ്യുന്നു.

സ്‌ക്രബ്ബ് ചെയ്യുക

സ്‌ക്രബ്ബ് ചെയ്യുക

ചര്‍മ്മത്തിലെ പഴയ ചര്‍മ്മത്തെ കളഞ്ഞ് പുതിയവയ്ക്ക് വഴിവെയ്ക്കണം. അതിനായി ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും സ്‌ക്രബ്ബ് ചെയ്യാന്‍ ശ്രമിക്കുക.

പൗഡര്‍ ഉപയോഗം കുറയ്ക്കുക

പൗഡര്‍ ഉപയോഗം കുറയ്ക്കുക

പൗഡര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ എണ്ണമയം പോവാന്‍ ഇത് സഹായിക്കും. എന്നാല്‍ പൗഡറിന്റെ അമിത ഉപയോഗം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഫേസ്മാസ്‌ക് ഉപയോഗിക്കുക

ഫേസ്മാസ്‌ക് ഉപയോഗിക്കുക

ഫേസ്മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും തേനും മുട്ടയും ഉപയോഗിച്ചുള്ള ഫേസ്മാസ്‌ക് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എണ്ണമയം കുറയ്ക്കുക

എണ്ണമയം കുറയ്ക്കുക

എണ്ണമയം കുറയ്ക്കുന്നതിനും ശ്രദ്ധിക്കുക. എണ്ണമയം കൂടുതലുള്ള ഭക്ഷണം കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ധാരാളം വെള്ളം കുടിയ്ക്കുക.

English summary

Life changing beauty tips for women with dark skin

Finding beauty tips for girls with dark skin is a lot harder than it should be. Here are ten top makeup and beauty tips for women with dark skin.
Story first published: Wednesday, June 15, 2016, 11:04 [IST]