Just In
Don't Miss
- News
നടിയെ ആക്രമിച്ച കേസ്: 'അതിജീവിതയെ ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും അംഗീകരിക്കില്ല'- പികെ ശ്രീമതി
- Finance
കിട്ടിയ അവസരം ജുന്ജുന്വാല മുതലാക്കി; 7 വര്ഷം മുറുക്കെപ്പിടിച്ച ഓഹരിയില് നിന്നും 'തലയൂരി'
- Movies
മികച്ച സംവിധായകൻ; ദിലീഷ് പോത്തൻ മായാജാലത്തിന് വീണ്ടും അംഗീകാരം
- Sports
'രണ്ട് വൈഡ് എറിഞ്ഞു', ധോണി അടുത്തേക്ക് വന്നു, അനുഭവം പങ്കുവെച്ച് ത്രോഡൗണിസ്റ്റ്
- Technology
ജിമെയിൽ പാസ്വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
- Automobiles
ബുക്ക് ചെയ്തവര് ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി വൈകും
- Travel
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ് 3 മുതല് തുടക്കം
പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ!!
വെളിച്ചെണ്ണ കൊളസ്ട്രോള് വരുത്തും, ഇല്ല എന്നിങ്ങനെയുള്ള വാദങ്ങള്ക്കിടയിലും സൗന്ദര്യ, മുടിസംരക്ഷണത്തിനു മികച്ചതാണെന്ന കാര്യത്തില് സംശയം വേണ്ട.
ചര്മത്തിന്റെ പല പ്രശ്നങ്ങള്ക്കുമുള്ള ഒരു സ്വാഭാവിക പരിഹാരമാണ് വെളിച്ചെണ്ണ. ചര്മത്തിന് പ്രായക്കുറവു തോന്നിയ്ക്കാനുള്ള സ്വാഭാവിക പരിഹാരം.
ചര്മത്തിലെ ചുളിവുകള് അകറ്റിയാണ് വെളിച്ചെണ്ണ ഇതു ചെയ്യുന്നത്. ഇതിലെ ആന്റിഓക്സിഡന്റുകള്, വൈറ്റമിന് ഇ എന്നിവയാണ് സഹാകയമാകുന്നതും.
ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ ചര്മത്തിന്റെ ചുളിവുകളകറ്റി പ്രായക്കുറവു തോന്നിയ്ക്കുന്നതെന്നറിയൂ,

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
കിടക്കും മുന്പ് വെളിച്ചെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യുക. ഇത് രാത്രി മുഴുവന് മുഖത്തു വച്ചാല് കൂടുതല് ഗുണകരം.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
മുട്ടവെള്ള, വെളിച്ചെണ്ണ, തേന്, പാല് എന്നിവ കൂട്ടിക്കലര്ത്തുക. ഇത് മുഖത്തു പുരട്ടുന്നതു ഗുണം നല്കും. നല്ലപോലെ മസാജ് ചെയ്ത് അര മണിക്കൂറിനു ശേഷം ഇളംചൂടുവെള്ളം കൊണ്ടു കഴുകുക.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
വെളിച്ചെണ്ണ, ഒലീവ് ഓയില്, ബദാം ഓയില്, ഷിയ ബട്ടര് എന്നിവ കൂട്ടിക്കലര്ത്തുക. ഇത് ചര്മത്തില് പുരട്ടി മസാജ് ചെയ്യണം. ഇത് അര മണിക്കൂര് കഴിയുമ്പോള് ചെറുചൂടുവെള്ളം കൊണ്ടു കഴുകുക.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
സ്പൂണ് ചൂടാക്കി ഇതില് 2 വൈറ്റമിന് ഇ ക്യാപ്സൂളുകളിലെ ഓയില്, വെളിച്ചെണ്ണ എന്നിവ കലര്ത്തുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യാം.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
ഒന്നര ടേബിള് സ്പൂണ് വെളിച്ചെണ്ണ, അരക്കപ്പ് ഓട്സ്, ആറു ടീസ്പൂണ് തൈര്, 2 ടീസ്പൂണ് തേന് എന്നിവ മിക്സിയിലടിച്ചു കലര്ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള് ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
അരക്കപ്പ് വെളിച്ചെണ്ണ, അരകപ്പ് കറ്റാര് വാഴ ജെല്, ഒരു കുക്കുമ്പര് എന്നിവ മിക്സിയിലടിച്ചു മുഖത്തു പുരട്ടാം. ഇത് ഫ്രിഡ്ജില് സൂക്ഷിയ്ച്ചു വയ്ക്കാവുന്ന ഒന്നാണ്. ദിവസവും രണ്ടുനേരം ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
ഒരു ടേബിള് സ്പൂണ് വെളിച്ചെണ്ണ അര ടീസ്പൂണ് കറുവാപ്പട്ട പൊടിച്ചതുമായി യോജിപ്പിയ്ക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് ഉണങ്ങുമ്പോള് കഴുകിക്കളയാം.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
വെളിച്ചെണ്ണയില് അല്പം മഞ്ഞള്പ്പൊടി കലര്ത്തി മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള് അകറ്റുക മാത്രമല്ല, നിറം വര്ദ്ധിപ്പിയ്ക്കാനും നല്ലതാണ്.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
വെളിച്ചെണ്ണ, തേന് എന്നിവ കലര്ത്തി മുഖത്തു പുരട്ടി ഉപയോഗിയ്ക്കാം.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ
വെളിച്ചെണ്ണ, ഒലീവ് ഓയില് എന്നിവ കലര്ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.