For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറ്റാര്‍ വാഴ ഇങ്ങനെ, പെട്ടെന്നു വെളുക്കും

ഏതെല്ലാം വിധത്തിലാണ് കറ്റാര്‍ വാഴ കൊണ്ടു ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയുന്നതെന്നറിയൂ,

|

പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ആരോഗ്യത്തിനു മാത്രല്ല, സൗന്ദര്യസംരക്ഷണത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഉപകാരപ്രദമായ ഒന്ന്.

ചര്‍മത്തിന് വെളുപ്പുനിറം ആഗ്രഹിയ്ക്കുന്നുവെങ്കില്‍ കൃത്രിമമാര്‍ഗങ്ങള്‍ തേടി അലയണമെന്നില്ല, മാംസളമായ ഈ സസ്യം മതി. ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് പല രീതിയിലും ഉപയോഗിയ്ക്കാം.

ഏതെല്ലാം വിധത്തിലാണ് കറ്റാര്‍ വാഴ കൊണ്ടു ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയുന്നതെന്നറിയൂ,

തേന്‍

തേന്‍

കറ്റാര്‍ വാഴയുടെ ജെല്‍, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും. ഇതിനൊപ്പം മഞ്ഞള്‍ ചേര്‍ക്കുന്നതും ഏറെ ഗുണം ചെയ്യും.

ചെറുനാരങ്ങ

ചെറുനാരങ്ങ

കറ്റാര്‍ വാഴയുടെ ജെല്ലില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കും. ഇവ രണ്ടും ചേരുമ്പോള്‍ ബ്ലീച്ചിംഗ് ഇഫക്ടാണ് ലഭിയ്ക്കുന്നത്.1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

 കടലമാവ്

കടലമാവ്

കറ്റാര്‍ വാഴയുടെ ജെല്‍, കടലമാവ് എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു തേയ്ക്കുന്നതും ഗുണം ചെയ്യും.

അരിപ്പൊടി

അരിപ്പൊടി

2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം ഉണങ്ങുമ്പോള്‍ പതുക്കെ ചര്‍മത്തില്‍ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.

പാല്‍

പാല്‍

കറ്റാര്‍ വാഴയ്‌ക്കൊപ്പം അല്‍പം ക്രീമുള്ള പാല്‍ തുല്യഅളവില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ചര്‍മം വെളുക്കും.

കറ്റാര്‍ വാഴ ഇങ്ങനെ, പെട്ടെന്നു വെളുക്കും

ക്യാബേജ് ഇല അല്‍പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഇതിനൊപ്പം 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം. ഇതു ചേര്‍ത്തിളക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ഓറഞ്ച്

ഓറഞ്ച്

2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ 1 ടേബിള്‍ സ്പൂണ്‍ ഓറഞ്ച് ജ്യൂസമായി ചേര്‍ത്തു പുരട്ടാം. ആഴ്ചയില്‍ രണ്ടോമൂന്നോ തവണ ചെയ്യുക.

കറ്റാര്‍വാഴ ജെല്‍, ആര്യവേപ്പില

കറ്റാര്‍വാഴ ജെല്‍, ആര്യവേപ്പില

കറ്റാര്‍വാഴ ജെല്‍, ആര്യവേപ്പില അരച്ചതോ പൊടിച്ചതോ തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍ ഫ്രഷായി എടുക്കണം. ഇതിനൊപ്പം വരുന്ന മഞ്ഞനിറത്തിലെ ദ്രാവകം ഒഴിവാക്കി വേണം ജെല്‍ എടുക്കാന്‍. മഞ്ഞ നിറത്തിലെ ആ ദ്രാവകം വിഷാംശമുള്ളതാണ്.

ജെല്‍ പുരട്ടുമ്പോള്‍

ജെല്‍ പുരട്ടുമ്പോള്‍

സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്കു ജെല്‍ പുരട്ടുമ്പോള്‍ ചെറുതായി ചൊറിയും. ഇത്തരക്കാര്‍ നേരിട്ടു മുഖത്തു പുരട്ടാതെ അല്‍പം വെള്ളം ചേര്‍ത്തു പുരട്ടുക.

കറ്റാര്‍ വാഴ ഇങ്ങനെ

കറ്റാര്‍ വാഴ ഇങ്ങനെ

മുകളില്‍ പറഞ്ഞ വഴികള്‍ ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ചെയ്താലേ ഗുണം ലഭിയ്ക്കൂ. ദിവസവും ചെയ്യുന്നത് ഏറെ നല്ലത്.

English summary

How To Use Aloe Vera For Fair Skin

How To use aloe vera for skin whitening, read more to know about,
Story first published: Tuesday, November 15, 2016, 10:42 [IST]
X
Desktop Bottom Promotion