ഏഴ് ദിവസം കൊണ്ട് മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

Posted By: Super
Subscribe to Boldsky

നിരവധി ഔഷധഘടകങ്ങളുടെ സാന്നിധ്യത്താലും ആരോഗ്യമേന്മകളാലും സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് കറ്റാര്‍വാഴ.

ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മം ലഭിക്കാനായി നിങ്ങള്‍ വിലയേറിയ സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങള്‍ വാങ്ങേണ്ടതില്ല. കറ്റാര്‍വാഴ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് ഗണ്യമായ മാറ്റം വരുത്താന്‍ സാധിക്കും.

വളരെ ലളിതവും എളുപ്പമുള്ളതുമായ ഉപയോഗരീതിയാണിത്. എന്നാല്‍ മികച്ച ഫലം ലഭിക്കുകയും ചെയ്യും.കറ്റാര്‍വാഴ ഉപയോഗിക്കേണ്ട വിധം മനസിലാക്കുക.

ഇലകള്‍ നന്നായി കഴുകുക

ഇലകള്‍ നന്നായി കഴുകുക

ആദ്യം തോല്‍ കളയാതെ കറ്റാര്‍വാഴയുടെ ഇലകള്‍ നന്നായി കഴുകുക.

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

ഇലയില്‍ പതിയെ അമര്‍ത്തി അതിനെ മൃദുവാക്കുക.

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

തുടര്‍ന്ന് ഇല രണ്ടായോ അതിലും ചെറുതായോ മുറിക്കുക.

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

ഇല പൊളിക്കുന്നതിനും തോല്‍ മാറ്റുന്നതിനുമായി ഒരു കത്തി ഉപയോഗിച്ച് ഇലയുടെ രണ്ടു വശവും മുറിക്കുക.

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

കൈ ഉപയോഗിച്ച് ഇല രണ്ടായി പിളര്‍ക്കുക. ഇത് എളുപ്പം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു കത്തി ഉപയോഗിച്ച് നടുവെ പിളര്‍ക്കുക.

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്ന് നീരെടുക്കുക. എന്നാല്‍ നിങ്ങള്‍ക്കാവശ്യമുള്ളത് മാത്രമെടുത്താല്‍ ബാക്കി ഭാഗം കേടാകാതിരിക്കും. നീര് ഒരു പാത്രത്തിലേക്ക് ശേഖരിക്കുക.

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

വിരലുകള്‍ ഉപയോഗിച്ച് മുഖം മുഴുവന്‍ മസാജ് ചെയ്യുക. മുഖം മസാജ് ചെയ്യാന്‍ കറ്റാര്‍ വാഴയുടെ ഇല ഉപയോഗിക്കുക. മുഖം ഉണങ്ങുന്നതിനായി 20 മിനുട്ട് ഇരിക്കുക.

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

കറ്റാര്‍വാഴ മാസ്ക് മുഖത്ത് നിന്ന് നീക്കം ചെയ്യുകയും പച്ച വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ചെയ്യുക. കറ്റാര്‍വാഴയുടെ ഗുണം കുറയ്ക്കും എന്നതിനാല്‍ സോപ്പോ മറ്റെന്തെങ്കിലും കെമിക്കല്‍ ഉത്പന്നങ്ങളോ മുഖം കഴുകാന്‍ ഉപയോഗിക്കരുത്.

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

മുഖം വെളുക്കാന്‍ കറ്റാര്‍വാഴ

ഇനി ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുഖം തുടച്ചാല്‍ മുഖത്തിന്‍റെ തിളക്കം കാണാനാവും. ചര്‍മ്മം ആരോഗ്യപൂര്‍ണ്ണവും, പുനരുജ്ജീവനം നേടിയതും, മൃദുവുമായിരിക്കുകയും ചെയ്യും.

English summary

how to use aloe vera for fair skin

Aloe Vera is one of the most used ingredients n beauty products, due to its numerous medicinal properties and health benefits.
Story first published: Thursday, May 19, 2016, 9:00 [IST]