മുഖത്തെ വെള്ളപ്പാടുകള്‍ മാറ്റാം

Posted By:
Subscribe to Boldsky

ചര്‍മത്തിന് വെളുപ്പു നിറം വരുന്നതും കുറയുന്നതുമെല്ലാം മെലാട്ടനിന്‍ എന്ന ഘടകത്തിന്റെ പ്രവര്‍ത്തനം കാരണമാണ്. ഇതിന്റെ ഉല്‍പാദനം കുറയുമ്പോള്‍ വെളുപ്പും കൂടുമ്പോള്‍ നിറം കുറയുകയും ചെയ്യും.

ചിലരുടെ മുഖത്ത് വെള്ളപ്പാടുകള്‍ കാണാറുണ്ട്. വൈറ്റമിന്‍ കുറവ് ഇതിനൊരു കാരണമാകാം. ഇതല്ലാതെ വിറ്റില്‍ഗോ എന്ന ചര്‍മപ്രശ്‌നവും കാരണമാകാം. മെലാട്ടനിന്‍ ഉല്‍പാദനം നിലയ്ക്കുന്നതാണ് ഇതിനു കാരണം. രക്തപ്രവാഹം കുറയുമ്പോഴുമുണ്ടാകാം. ഇതല്ലാതെ ഫംഗല്‍ അണുബാധകളുമാകാം.

കാരണമെന്താണെങ്കിലും ഇതിനുള്ള ചില വീട്ടുപരിഹാരങ്ങളെക്കുറിച്ചറിയൂ,

ഇഞ്ചി

ഇഞ്ചി

ഇഞ്ചിനീരില്‍ ചെറുനാരങ്ങാനീരും വെള്ളവും കലര്‍ത്തി കുടിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതുവഴി വെളു്പ്പു പാടുകള്‍ മാറാനും സഹായിക്കും.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി കടുകെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതില്‍ ആര്യവേപ്പില അരച്ചു ചേര്‍ക്കുന്നതും ഗുണം ചെയ്യും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഈ പാടുകളില്‍ പുരട്ടുന്നതും നല്ലതാണ്.

തേന്‍

തേന്‍

തേന്‍ ചര്‍മത്തില്‍ പുരട്ടുന്നത് അണുബാധകള്‍ തടയാന്‍ നല്ലതാണ്. ഇതു മൂലമുള്ള വെള്ളപ്പാടിനുള്ള പരിഹാരവും.

സൂര്യപ്രകാശം

സൂര്യപ്രകാശം

മെലാനിന്‍ ഉല്‍പാദനം കുറയുന്നതാണ് കാരണമെങ്കില്‍ സൂര്യപ്രകാശത്തില്‍ നില്‍ക്കുന്നതു ഗുണം നല്‍കും. സൂര്യപ്രകാശം മെലാനിന്‍ ഉല്‍പാദനത്തിന് സഹായിക്കും.

തുളസിയില

തുളസിയില

തുളസിയില അരച്ചതും മഞ്ഞളും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് വെളുത്ത പാടുകള്‍ മാറ്റാന്‍ നല്ലതാണ്.

ക്യാബേജ് ജ്യൂസ്

ക്യാബേജ് ജ്യൂസ്

ക്യാബേജ് ജ്യൂസ് മുഖത്തു പുരട്ടുന്നതും വെളുപ്പു പാടുകള്‍ മാറാന്‍ നല്ലതാണ്.

റാഡിഷ്

റാഡിഷ്

റാഡിഷ് വിനെഗറുമായി ചേര്‍ത്തരച്ചു പുരട്ടുന്നതും മുഖത്തെ വെള്ളപ്പാടുകള്‍ മാറാന്‍ സഹായിക്കും.

English summary

Home Remedies To Remove White Patches

If you are suffering from white patches, here are the best remedies to cure white patches. Read to know how to cure white spots on skin.
Story first published: Thursday, April 28, 2016, 17:00 [IST]