ചര്‍മ്മത്തിലെ കറുത്ത പുള്ളികള്‍ക്ക് സ്ഥിര പരിഹാരം

Posted By:
Subscribe to Boldsky

മുഖത്തെ കറുത്ത പുള്ളികള്‍ പലപ്പോഴും സൗന്ദര്യത്തിന് തടസ്സം സൃഷ്ടിയ്ക്കുന്നതാണ്. മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഉണ്ടാക്കുന്ന സൗന്ദര്യപ്രശ്‌നങ്ങളും പെണ്‍കുട്ടികളില്‍ തലവേദന ഉണ്ടാക്കുന്നതില്‍ മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളാണ് പലപ്പോഴും ഇത്തരം കറുത്ത പുള്ളികള്‍ക്ക് കാരണം. മണിക്കൂറുകള്‍ മതി ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താന്

പലവിധത്തിലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാവും. ഇവയില്‍ പ്രധാനപ്പെട്ടതാണ് കറുത്ത പുള്ളികള്‍. ഇവയില്‍ ചിലതാകട്ടെ മുഖത്തും കഴുത്തിലും പടരുന്നതായിരിക്കും. ഇവയെ വേരോടെ പിഴുതു മാറ്റാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങാ നീരും മഞ്ഞളും

നാരങ്ങാ നീരും മഞ്ഞളും

നാരങ്ങാ നീരില്‍ രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം നല്‍കും.

തേനും നാരങ്ങ നീരും ബദാമും

തേനും നാരങ്ങ നീരും ബദാമും

തേനും നാരങ്ങാ നീരും നന്നായി മിക്‌സ് ചെയ്ത് അതില്‍ അല്‍പം ബദാം അരച്ചതും മിക്‌സ് ചെയ്ത് മുഖത്ത് കറുത്ത കുത്തുകള്‍ ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

 കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ നീര് കറുത്ത കുത്തുകള്‍ മാറ്റി ചര്‍മ്മത്തിന് നിറം നല്‍കുന്നു.

 തേനും ഓട്‌സും നാരങ്ങ നീരും

തേനും ഓട്‌സും നാരങ്ങ നീരും

തേനും ഓട്‌സും നാരങ്ങ നീരും തുല്യമായ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് പുരട്ടുക. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

പപ്പായ

പപ്പായ

നല്ലതു പോലെ പഴുത്ത പപ്പായ മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കുക. ഇത് കറുത്ത കുത്തുകളെ പ്രതിരോധിയ്ക്കുകയും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നും കുളിച്ചതിനു ശേഷം ഇത് ചെയ്യുക.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ ഉപയോഗിച്ചും മുഖത്തെ കറുത്ത കുത്തുകള്‍ മാറ്റാം. ആഴ്ചയില്‍ രണ്ട് തവണ മുഖത്ത് കറുത്ത കുത്തുകളുള്ള സ്ഥലത്ത് ആവണക്കെണ്ണ തേച്ചു പിടിപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയുക.

പഞ്ചസാര സ്‌ക്രബ്ബ്

പഞ്ചസാര സ്‌ക്രബ്ബ്

പഞ്ചസാര സ്‌ക്രബ്ബ് ചെയ്യുന്നതും മുഖത്തെയും കഴുത്തിലേയും കറുത്ത കുത്തുകള്‍ മാറ്റാന്‍ സഹായിക്കുന്നു. ഇതിലെ ഗ്ലൈക്കോളിക് ആസിഡാണ് കറുത്ത കുത്തിന് പരിഹാരം നല്‍കുന്നത്.

English summary

Home Remedies for Dark Spots on Skin

A few remedies can really help you to remove and reduce fade dark spot on your skin.
Story first published: Tuesday, July 19, 2016, 16:38 [IST]
Subscribe Newsletter