മുഖത്ത്‌ എണ്ണ തേയ്‌ക്കുന്നതു നല്ലതോ ?

Posted By: Super
Subscribe to Boldsky

മുഖത്ത് എണ്ണ തേയ്ക്കുക എന്ന കാര്യം പലര്‍ക്കും അല്‍പം വിചിത്രമായി തോന്നാം. എന്നാല്‍ ഇത് ശരിക്കും ചെയ്യേ​ണ്ടുന്ന ഒരു കാര്യം തന്നെയാ​ണ്. ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്ര മരുഭൂമിയിലെ കടുത്ത അന്തരീക്ഷത്തില്‍ സൗന്ദര്യ സംരക്ഷണത്തിനായി ഇത് ചെയ്തിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ കാലങ്ങളായി ഇത് ചെയ്തു വരുന്നു.

ഫേഷ്യല്‍ ഓയിലുകള്‍ ഏറെ ഗുണങ്ങള്‍ നല്‍കുന്നവയാണ്. മേക്കപ്പ് നീക്കം ചെയ്യുന്നതിന് തുടങ്ങി ഒരു പ്രകൃതിദത്ത ഹൈലൈറ്ററായി വരെ ഇത് ഉപയോഗിക്കാം. യഥാര്‍ത്ഥത്തില്‍ ഓയില്‍ അടിസ്ഥാനമാക്കിയ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ എല്ലാ തരത്തില്‍പ്പെട്ട ചര്‍മ്മങ്ങളിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശക്തിയുള്ളവയാണ്. ഫേഷ്യല്‍ ഓയിലുകളുടെ ചില ഗുണങ്ങള്‍ പരിചയപ്പെടുക.

വരണ്ട ചര്‍മ്മത്തിന് അനുയോജ്യം

വരണ്ട ചര്‍മ്മത്തിന് അനുയോജ്യം

വരണ്ട, ഉണങ്ങി അടരുന്ന ചര്‍മ്മത്തിന് എസന്‍ഷ്യല്‍ ഓയിലുകള്‍ ഫലപ്രദമാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന ലോഷനുകള്‍, ക്രീമുകള്‍ എന്നിവയേക്കാളും ജലാംശം നല്‍കുന്നവയാണ് ഇവ.

ചുളിവുകള്‍ കുറയ്ക്കുന്നു

ചുളിവുകള്‍ കുറയ്ക്കുന്നു

മിക്ക ഫേഷ്യല്‍ ഓയിലുകളും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയതാണ്. ഇവ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയും. എന്നാല്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും എന്നതിനാല്‍ ചുളിവുകളുടെ പാടുകള്‍ നേര്‍ത്തതാക്കാന്‍ ഓയിലുകള്‍ സഹായിക്കും.

തിണര്‍പ്പുകള്‍ക്ക് പരിഹാരം

തിണര്‍പ്പുകള്‍ക്ക് പരിഹാരം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഫേഷ്യല്‍ ഓയിലുകള്‍ തിണര്‍പ്പുകള്‍ മാറാനും ചൊറിച്ചില്‍ കുറയ്ക്കാനും സഹായിക്കും.

ക്ലെന്‍സറുകള്‍ക്ക് തുല്യം

ക്ലെന്‍സറുകള്‍ക്ക് തുല്യം

കടുത്ത ഫൗണ്ടേഷനുകള്‍, വാട്ടര്‍പ്രൂഫ് മസ്കാര, കണ്‍മഷി, ലിപ്സ്റ്റിക്ക് എന്നിവ വേഗത്തില്‍ നീക്കം ചെയ്യാന്‍ ഫേഷ്യല്‍ ഓയിലുകള്‍ ഫലപ്രദമാണ്.

ചര്‍മ്മത്തിന് നിറം നല്‍കുന്നു

ചര്‍മ്മത്തിന് നിറം നല്‍കുന്നു

ഭൂരിപക്ഷം എസന്‍ഷ്യല്‍, ബൊട്ടാണിക്കല്‍ ഓയിലുകള്‍ക്ക് നിരവധി ചര്‍മ്മപ്രശ്നങ്ങള്‍ അകറ്റാനുള്ള കഴിവുണ്ട്. ഇത് എല്ലാത്തരം ചര്‍മ്മങ്ങളിലും പ്രവര്‍ത്തിക്കുകയും ചെയ്യും. ചുളിവുകള്‍ ഉണ്ടാകുന്നത് തടയുന്ന, ചര്‍മ്മത്തിന് മിനുസം നല്‍കുന്ന ഇതിലെ ഘടകങ്ങള്‍ തിളക്കവും നല്ല നിറവും നല്‍കും.

English summary

Five Reasons Why You Should Start Facial Oils

Here are Five Reasons Why You Should Start Facial Oils .
Story first published: Sunday, March 20, 2016, 9:00 [IST]