For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്ല്യാണ ദിവസം വധുവിന് തിളങ്ങണ്ടേ?

By Super
|

വിവാഹ ദിനത്തില്‍ തിളക്കമുള്ള ആകര്‍ഷകമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാകില്ല. എന്നാല്‍, ചര്‍മ്മത്തിലെ കറുത്ത പാടുകളും ചുളിവുകളും മറുകും മറ്റും ഈ സ്വപ്‌നം പലപ്പോഴും തകര്‍ത്തു കളയും.

അകാല നര പ്രതിരോധിക്കാന്‍ കറിവേപ്പില?

ഇത്തരത്തില്‍ ചര്‍മ്മത്തില്‍ പാടുകള്‍ ഉണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും ചര്‍മ്മത്തില്‍ അമിതമായി മെലാനിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത് മൂലമാണ്. ഇവ നീക്കം ചെയ്യാന്‍ പല തരത്തിലുള്ള ചികിത്സകള്‍ ലഭ്യമാകും എന്നാല്‍ വീട്ടില്‍ തന്നെയുള്ള പ്രതിവിധികള്‍ പരീക്ഷിച്ച് നോക്കുന്നതാണ് ഉത്തമം.

നാരങ്ങ നീര്

നാരങ്ങ നീര്

ഏറ്റവും മികച്ച പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റുകളില്‍ ഒന്നാണ് നാരങ്ങ നീര്. ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് വിറ്റാമിന്‍ സിയുടെ അഭാവമാണ്. വിറ്റാമിന്‍ സി ധാരാളമടങ്ങിയിട്ടുള്ള നാരങ്ങ നീര് അതിനാല്‍ വളരെ ഫലപ്ര്ദമാണ്. നാരങ്ങ നീരില്‍ പഞ്ഞി മുക്കി കറുത്ത പാടുകള്‍ ഉള്ള ഭാഗത്തോ അല്ലെങ്കില്‍ മുഖം മുഴുവനായോ പുരട്ടുക. 20-30 മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

ചന്ദനം

ചന്ദനം

മുഖക്കുരുവിന്റെ പാടുകള്‍, മറുക്, ചര്‍മ്മത്തിലെ മറ്റ് പാടുകള്‍ എന്നിവയില്‍ നിന്നും രക്ഷ നേടുന്നതിന് ചന്ദനം വളരെ മികച്ചതാണ്. ചന്ദനവും റോസ് വാട്ടറും ചേര്‍ത്തിളക്കിയ മുഖലേപനം പാടുള്ള ചര്‍മ്മത്തില്‍ പുരട്ടുക. രാത്രിയില്‍ പുരട്ടി രാവിലെ കഴുകി കളയുക.

പാല്‍

പാല്‍

പച്ചപാലില്‍ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ചര്‍മ്മത്തിന്റെ മങ്ങല്‍ അകറ്റി തിളക്കം നല്‍കാന്‍ സഹായിക്കും. അതിനാല്‍ പാടുകള്‍ ഉള്ള ഭാഗങ്ങളില്‍ രാത്രി പുരട്ടി രാവിലെ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. മുഖക്കുരു അഥവ എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ പാലിന് പകരം മോരില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് ഉപയോഗിക്കുക.

കറ്റാര്‍ വാഴനീര്

കറ്റാര്‍ വാഴനീര്

എല്ലാ ദിവസവും കറ്റാര്‍ വാഴ നീര് ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കറ്റാര്‍ വാഴയില ചെറുതായി മുറിച്ച് നീര് പുറത്തെടുക്കുക. പാടുള്ള ഭാഗങ്ങളില്‍ ഇത് പുരട്ടുക, അരമണിക്കൂറിന് ശേഷം കഴുകി കളയുക. ആവശ്യമെങ്കില്‍ , മികച്ച ബ്രാന്‍ഡിന്റെ കറ്റാര്‍ വാഴ ജെല്‍ വാങ്ങുകയും ചെയ്യാം.

തൈര്

തൈര്

ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ തൈരും വളരെ ഫലപ്രദമാണ്. പാടുകളില്‍ തൈര് പുരട്ടി 20-30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

മുഖലേപനവും ഉപയോഗിക്കാം

മുഖലേപനവും ഉപയോഗിക്കാം

തൈര് ചേര്‍ത്തുള്ള മുഖലേപനവും ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ തൈര്, 2 ടേബിള്‍ സ്പൂണ്‍ ഓട്‌സ് , ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്ന ചേര്‍ത്തിളക്കി മുഖലേപനം ഉണ്ടാക്കാം. ഇത് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

മറ്റൊരു മികച്ച ബ്ലീച്ചിങ് ഏജന്റാണ് ഉരുളക്കിഴങ്ങ് . ഉരുളക്കിഴങ്ങ് മുറിച്ച് പാടുള്ള ഭാഗങ്ങളില്‍ 20-30 മിനുട്ട് വയ്ക്കുക. നീര് ആഗിരണം ചെയ്തു എന്ന് ഉറപ്പായ ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകുക. ഉരുളക്കിഴങ്ങ് നീരില്‍ റോസ് വാട്ടര്‍ ചേര്‍ത്തും മുഖത്ത് പുരട്ടാം. എണ്ണമയമുള്ള ചര്‍മ്മം ആണെങ്കില്‍ ഇതോടൊപ്പം നാരങ്ങാ നീരോ തേനോ ചേര്‍ക്കാം.

ഓര്‍ക്കേണ്ടത്

ഓര്‍ക്കേണ്ടത്

ക്രീമുകളിലും മരുന്നുകളിലും അടങ്ങിയിട്ടുള്ള രാസ വസ്തുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം വീട്ട് ചികിത്സകള്‍ ഫലിക്കാന്‍ സമയമെടുക്കും. വളരെ സ്വാഭാവികമായിട്ടായിരിക്കും ഇവ ചര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളേക്കാള്‍ മികച്ച ഫലം നല്‍കാന്‍ ഇവയ്ക്ക് കഴിയും.

English summary

Best home remedies for brides to get rid of dark spots

Flaunting a flawless and glowing skin on her wedding is something that every woman yearns and wishes for. So, get rid of dark skin patches, dark spots, age.
Story first published: Thursday, April 7, 2016, 15:46 [IST]
X
Desktop Bottom Promotion