ക്യാരറ്റ്‌-പാല്‍ മിശ്രിതം മുഖത്തു തേച്ചാല്‍

Posted By:
Subscribe to Boldsky

സൗന്ദര്യവര്‍ദ്ധനവിന്‌ ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങണമെന്നില്ല, വീട്ടില്‍ ചെയ്യാവുന്ന പല സൗന്ദര്യവിദ്യകളുമുണ്ട്‌. ഇവയൊന്നും ചര്‍മത്തിന്‌ കേടു വരുത്തുകയുമില്ല.

സ്വാഭാവിക സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളില്‍ ഒന്നാണ്‌ ക്യാരറ്റ്‌-പാല്‍ മിശ്രിതം. ക്യാരറ്റരച്ചു പാലില്‍ കലക്കി മുഖത്തു തേയ്‌ക്കുക. വെറുതെ പറയുന്നതല്ല, ഇതു നല്‍കുന്ന സൗന്ദര്യഗുണങ്ങള്‍ ഏറെയാണ്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയതാണ്‌ ഈ മിശ്രിതം മുഖം തിളങ്ങാന്‍ ഏറെ നല്ലത്‌.

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ഇത്‌ മുഖക്കുരു പാടുകള്‍, കറുത്ത കുത്തുകള്‍, പിഗ്മെന്റേഷന്‍ എന്നിവയ്‌ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്‌.

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ഈ മിശ്രിതം ചര്‍മകോശങ്ങള്‍ക്ക്‌ ഏറെ ഗുണകരമാണ്‌. ഇത്‌ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. ചര്‍മത്തിന്‌ ഇലാസ്റ്റിസിറ്റി നല്‍കും.

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ക്യാരറ്റിലെ വൈറ്റമിന്‍ സി, പാല്‍ എന്നിവ ചര്‍മകോശങ്ങളിലെ വരള്‍ച്ചയകറ്റി നിറം വര്‍ദ്ധിപ്പിയ്‌ക്കും. ചര്‍മം മൃദുവാക്കും.

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ഇത്‌ നാച്വറല്‍ സണ്‍സ്‌ക്രീനാണ്‌. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ വികിരണങ്ങള്‍ തടയാന്‍ സഹായിക്കും.

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ഇത്‌ നല്ലൊരു ഓയന്റ്‌മെന്റ്‌ ഗുണം നല്‍കും. ചെറിയ മുറിവുകള്‍, ചൊറിച്ചില്‍ എന്നിവയെല്ലാം മാറ്റും.

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ചര്‍മരോഗങ്ങളായ എക്‌സീമ, ഡെര്‍മറ്റൈറ്റിസ്‌ എന്നിവ തടയാന്‍ ഇത്‌ ഏറെ ഗുണകരമാണ്‌.

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍

ഈ കൂട്ടിലേയ്‌ക്ക്‌ അല്‍പം മഞ്ഞള്‍ ചേര്‍ത്തു മുഖത്തു പുരട്ടുന്നത്‌ മുഖരോമങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്‌.

English summary

Beauty Benefits Of Applying Carrot And Milk

Have you ever wanted to try out a natural remedy to get beautiful skin? If yes, then you should try out the carrot and milk face pack for bright skin..
Story first published: Tuesday, May 17, 2016, 10:31 [IST]